തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയ കൊള്ളകളില്‍ ഒന്നാണ് മരംകൊള്ളയെന്ന് രമേശ് ചെന്നിത്തല. ആഴക്കടല്‍ കൊള്ള, സ്പ്രിംഗ്ളര്‍, പമ്പാമണല്‍ കടത്ത് തുടങ്ങി കോവിഡ് കാലത്തെ പല കൊള്ളകളും പ്രതിപക്ഷം കയ്യോടെ പിടികൂടിയതു കൊണ്ടു മാത്രമാണ് നടക്കാതെ പോയത്. മരം കൊള്ള പോലെ ഇനിയും വേറെ എത്ര കൊള്ളകള്‍ കോവിഡിന്റെ മറവില്‍ നടത്തിയിട്ടുണ്ടെന്ന് പിന്നീടേ അറിയാനാവൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള മരം കൊള്ളയ്ക്ക് പിന്നില്‍ ശക്തമായ ഗൂഢാലോചനയും കൃത്യമായ ആസൂത്രണവും നടന്നിട്ടുണ്ടെന്നത് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്മരങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. എന്നിട്ടും അതിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ന്യായീകരിച്ചത് പൊതു സമൂഹത്തെ അമ്പരപ്പിക്കുന്നു. മരംമുറിക്കാന്‍ അനുമതി നല്‍കിയത് രാഷ്ട്രീയ തീരുമാനമായിരുന്നെന്നാണ് കാനം രാജേന്ദ്രന് പറയുന്നത്. ഈ ഗൂഢാലോചനയില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്ക് അദ്ദേഹം തുറന്ന്…
Read MoreTag: marammuri bjp
മരംമുറി കേസ്: ഗൂഢാലോചന അന്വേഷിക്കണം; അന്വേഷണസംഘത്തെ എഡിജിപി ശ്രീജിത്ത് നയിക്കും
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് നയിക്കും. മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും ഇതുസംബന്ധിച്ചുള്ള ഉത്തരവിൽ സര്‍ക്കാര്‍ പറയുന്നു. വനം വകുപ്പിലെയും വിജിലൻസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിക്കും. അന്വേഷണത്തിന്റെ ഏകോപനമാണ് ശ്രീജിത്ത് നടത്തുക. മരംമുറി നടന്ന മുട്ടിലിൽ ശ്രീജിത്ത് ഉടന്‍ സന്ദര്‍ശനം നടത്തുമെന്നാണ് അറിയുന്നത്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അതേസമയം മരംമുറി അന്വേഷണ സംഘത്തിലെ മികച്ച ഉദ്യോഗസ്ഥനെ മാറ്റിയ ഉദ്യോഗസ്ഥർക്ക് താക്കീതുമായി വനംമന്ത്രി എ.കെ ശശീന്ദ്രൻ രംഗത്തെത്തി. തെറ്റായ കാര്യങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സംഘത്തിലെ മാറ്റം അറിഞ്ഞപ്പോൾ തന്നെ തിരുത്തിയെന്നും മരംമുറി കേസിലെ സാന്പത്തിക വശങ്ങൾ കൂടി അന്വേഷണ പരിധിയിൽ വരുമെന്നും മന്ത്രി പറഞ്ഞു.
Read Moreവീരപ്പൻമാരുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നത് ; തിരിച്ചുവരില്ലെന്ന് കരുതി നടത്തിയ കടുംവെട്ടുകളിലൊന്നാണ് മരംമുറിയെന്ന് കെ. സുരേന്ദ്രൻ
ന്യൂഡൽഹി: കേരളത്തിലെ മരം മുറി വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മരംമുറി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. മന്ത്രിസഭ അറിഞ്ഞാണോ ഉത്തരവെന്ന് മുഖ്യമന്ത്രി പറയണം. വിവാദ ഉത്തരവ് മന്ത്രിസഭ ചർച്ച ചെയ്തിരുന്നോ എന്നും സുരേന്ദ്രൻ ഡൽഹിയിൽ ചോദിച്ചു. സംഭവം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപെടാനാകില്ല. ഉദ്യോഗസ്ഥ വീഴ്ചയെങ്കിൽ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. ഉദ്യോഗസ്ഥരെ ബലിയാടാക്കാൻ നീക്കം നടക്കുന്നുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരിച്ചുവരില്ലെന്ന് കരുതി സർക്കാർ നടത്തിയ കടുംവെട്ടുകളിലൊന്നാണ് മരംമുറി. ഇതിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം. രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കാത്തത് എന്താണെന്നും സുരേന്ദ്രൻ ചോദിച്ചു. വീരപ്പൻമാരുടെ ഭരണമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാനം രാജേന്ദ്രന്റെ മൗനം എന്താണ് പറയുന്നത്. ബിനോയ് വിശ്വം എന്താണ് മൗനം തുടരുന്നത്.…
Read More