വാനാക്രൈ റാന്‍സംവെയറില്‍ നിന്നും ലോകത്തെ രക്ഷിച്ച ബ്രിട്ടിഷ് വംശജന് മാര്‍ക്കസ് ഹച്ചിന്‍സ് കംപ്യൂട്ടറുകള്‍ തകരാറിലാക്കുന്ന പ്രോഗ്രാം (മാല്‍വെയര്‍) തയാറാക്കിയ സംഭവത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തല്‍. തനിക്കെതിരെ ചുമത്തിയ വിവിധ കുറ്റങ്ങളില്‍ രണ്ടെണ്ണമാണ് യുഎസിലെ വിസ്കോന്‍സെനിലെ ജില്ലാ കോടതിയില്‍ ഇയാള്‍ സമ്മതിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് 24 കാരനായ ഹച്ചിന്‍സ് അറസ്റ്റിലായത്. വന്‍ സൈബര്‍ സുരക്ഷയുള്ള നൂറോളം രാജ്യങ്ങളിലെ കോടിക്കണക്കിന് കംപ്യൂട്ടര്‍ നെറ്റ്വര്ക്കുകള് വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തില്‍ തകര്‍ന്നപ്പോള്‍ വാനാക്രൈയെ പിടിച്ചുകെട്ടിയത് ബ്രിട്ടീഷ് പയ്യന് മാര്‍ക്കസ് ഹച്ചിന്‍സ് ആയിരുന്നു. ലോക മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ് നല്‍കിയത്. എന്നാല്‍ അന്നു ലോകത്തെ രക്ഷിച്ച ഹച്ചിന്‍സ് ഇപ്പോള്‍ മറ്റൊരു കേസില്‍ കുടുങ്ങിയതോടെ നായകനില്‍ നിന്നും വില്ലനായി മാറിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് ബാങ്കിങ് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിവുള്ള ‘ക്രോണോസ്’ മാല്‍വെയര്‍ നിര്‍മിച്ച സംഭവത്തില്‍ 2017ല്‍ ലാസ് വേഗസിലാണു ഹച്ചിന്‍സ് അറസ്റ്റിലായത്. സമാന്തര ഇന്റര്‍നെറ്റായി…
Read More