മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മറീന മൈക്കിള്‍. മോഡലിംഗിലൂടെ സിനിമയിലെത്തിയ മറീന ഇതിനോടകംതന്നെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. മുമ്പൊരിക്കല്‍ മോഡലിംഗിന്റെ പേരിലുള്ള തട്ടിപ്പില്‍നിന്നും താന്‍ രക്ഷപ്പെട്ടതിനെക്കുറിച്ച് മറീന വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പരസ്യ ചിത്രീകരണത്തിന് എന്ന പേരില്‍ വിളിച്ചു വരുത്തി ചതിക്കാന്‍ ശ്രമിച്ചുവെന്നും ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും മറീന സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞിരുന്നു. ഈ സംഭവത്തെക്കുറിച്ച് ആനീസ് കിച്ചണിലെത്തിയപ്പോള്‍ മറീന മനസ് തുറന്നു. അന്ന് നടന്നത് എന്താണെന്ന് താരം വിശദമായിതന്നെ ആനീസ് കിച്ചണില്‍ പറയുന്നുണ്ട്. ഒരു ജ്വല്ലറിയുടെ പരസ്യം ഉണ്ടെന്ന് പറഞ്ഞ് എനിക്കൊരു കോള്‍ വന്നു. അടുത്ത ദിവസമാണ്. ലാസ്റ്റ് മിനിറ്റില്‍ ആര്‍ട്ടിസ്റ്റ് പിന്മാറി. ഞാന്‍ പറഞ്ഞ പ്രതിഫലമൊക്കെ അവര്‍ ഓക്കെ പറഞ്ഞു. ഒരു ദിവസത്തെ ജോലിയായിരുന്നു. ഞാന്‍ സമ്മതിച്ചു. അടുത്ത ദിവസം രാവിലെ മുതല്‍ ഞാന്‍ കാത്തു നില്‍ക്കുകയാണ്. എന്നെ വിളിച്ച വ്യക്തി ആദ്യം പറഞ്ഞത്…
Read MoreTag: Mareena Michael Kurisingal
കഷ്ടപ്പെട്ടുണ്ടാക്കുന്ന അഞ്ഞൂറ് രൂപ അമ്മയുടെ കൈയ്യില്‍ കൊടുക്കുമ്പോള്‍ ആ കണ്ണുകള്‍ തിളങ്ങും ! ദാരിദ്ര്യംനിറഞ്ഞ പഴയകാലത്തെക്കുറിച്ച് മെറീന മൈക്കിള്‍…
ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് മെറീന മൈക്കിള്‍ കുരിശിങ്കല്‍. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിയായ മെറീന സിനിമയില്‍ എത്തുന്നതിന് മുന്‍പ് കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിലൂടെയാണ് കടന്നു പോയത്. മുമ്പ് ഒരിക്കല്‍ ജോഷ് ടോക്കിലൂടെ മെറീന പങ്കുവച്ച പഴയ കാല ഓര്‍മകള്‍ പലരുടെയും ഉള്ളുപിടിച്ചു കുലുക്കുന്നതായിരുന്നു. പതിനഞ്ചു വയസ്സ് മുതല്‍ ഓര്‍ക്കസ്ട്രയില്‍ പാടാന്‍ തുടങ്ങി. കല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളില്‍ കൊടുക്കുമ്പോള്‍ കടുത്ത ദാരിദ്ര്യാവസ്ഥയില്‍ തിളങ്ങുന്ന ആ കണ്ണുകള്‍ എനിക്ക് പ്രചോദനമായെന്ന് താരം ജോഷ് ടോക്കിലൂടെ പറയുന്നു. ഞാന്‍ എവിടെ നിന്ന് തുടങ്ങി, എന്തായിരുന്നു എന്നതിന്റെ സ്മരണയുണ്ടാവുക എന്നത് മാത്രമാണ് ഞാന്‍ മഹത്തായി കരുതുന്ന കാര്യം. പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതുമൊക്കെ ആത്മാര്‍ത്ഥമായിരിക്കുക എന്നതാണ് താന്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന പ്രധാനശൈലി. ഒരു കലാകാരിയായി അംഗീകരിക്കപ്പെട്ടത് എന്റെ ദിനങ്ങളെ നിറമുള്ളതാക്കിയെന്നും മെറീന പറഞ്ഞു. ഓര്‍ക്കുട്ടില്‍ പോസ്റ്റ്…
Read Moreഞാനൊരു തയ്യല്‍ക്കാരിയുടെ മകളാണ് ! മാതൃദിനത്തില്‍ മറീന മൈക്കള്‍ പങ്കുവെച്ച ഹൃദയ സ്പര്‍ശിയായ കുറിപ്പ് വൈറലാകുന്നു…
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. തന്റേടിയായ ഒരു പെണ്‍കുട്ടിയുടെ ഇമേജാണ് മലയാളികള്‍ മറീനയ്ക്കു കല്പ്പിച്ചു നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ മറീന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. വലിയ സമ്പത്തുള്ള കുടുംബത്തിലെ തോന്ന്യാസക്കാരിയായ പെണ്‍കുട്ടിയാണ് താനെന്ന് കരുതുന്നവരോട്, താനൊരു തയ്യല്‍ക്കാരിയുടെ മകളാണെന്ന് തുറന്നു പറയുകയാണ് മറീന. മാതൃദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വികാരനിര്‍ഭരമായ കുറിപ്പിലാണ് മറീനയുടെ തുറന്നു പറച്ചില്! അമ്മയ്ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു. അമ്മയുടെ പുതിയ തയ്യല്‍ക്കട തുടങ്ങുകയാണ് എന്നറിയിച്ചുകൊണ്ടായിരുന്നു മറീനയുടെ കുറിപ്പ്. ‘എനിക്ക് പണി കുറഞ്ഞപ്പോള്‍ എന്റെ അമ്മക്ക് വീണ്ടും പണി ആയി. അമ്മയൊരു തയ്യല്‍ക്കട തുറക്കാന്‍ പോവുകയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം,’ മറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രാത്രി ഉറക്കമിളച്ചിരുന്നു തയ്യല്‍ജോലികള്‍ ചെയ്താണ് അമ്മ തന്നെ വളര്‍ത്തിയതെന്ന് അഭിമാനത്തോടെ മറീന പറയുന്നു. ‘തോല്ക്കുന്നെങ്കില് തോറ്റു പോവട്ടെ, പക്ഷേ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ്…
Read More