കുറ്റകൃത്യങ്ങളുടെ തമ്പുരാട്ടി ! പൊതുവെ സ്ത്രീകള്‍ ചെയ്യാന്‍ മടിക്കുന്ന പലതും ഇവര്‍ ചെയ്തു; കൊടും കുറ്റവാളി മരിയ ലിച്ചാര്‍ഡിയുടെ ജീവിതം അപസര്‍പ്പക നോവലുകളെപ്പോലും വെല്ലുന്നത്…

ഒരു കാലത്ത് ഇറ്റലിയെ വിറപ്പിച്ചിരുന്ന പേരുകളിലൊന്നായിരുന്നു മരിയ ലിച്ചാര്‍ഡി. നേപ്പിള്‍സിലെ കമോറ കുടുംബത്തിലാണ് അവള്‍ പിറന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന ക്രിമിനലുകളുടെ സംഘമാണ് കമോറ കുടുംബക്കാര്‍. 1951 മാര്‍ച്ച് 24നാണ് ഈ കുപ്രസിദ്ധ വനിതയുടെ ജനനം. കമോറയിലെ ഏറ്റവും ക്രൂരമായ കുടുംബങ്ങളിലൊന്നില്‍ വളര്‍ന്നവളാണ് മരിയ. അവളുടെ പിതാവ് ഒരു കൊടും ക്രിമിനല്‍ ആയിരുന്നു. സഹോദരന്മാരായ പിയട്രോയെയും വിന്‍സെന്‍സോയെയും ഭര്‍ത്താവ് അന്റോണിയോ തെഗെമിയെയും പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് കമോറക്കാരുടെ ഇടയിലുള്ള സെക്കന്‍ഡിലിയാനോ വംശത്തില്‍ ഗോഡ് മദര്‍ ആയി അവള്‍ അധികാരം പിടിച്ചെടുത്തു. വേശ്യാവൃത്തി, മയക്കുമരുന്ന് കടത്ത്, കൊള്ളയടിക്കല്‍, കൊലപാതകം എന്നീ കുറ്റ കൃത്യങ്ങളിലെല്ലാം നേതൃത്വംനല്‍കി. സ്ത്രീകള്‍ക്കും കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ല. കമോറ സ്ത്രീകള്‍വീട്ടിലിരുന്നു മയക്കുമരുന്നു പാക്ക് ചെയ്തും മറ്റുമൊക്കെ ക്രിമിനലുകളായ ഭര്‍ത്താക്കന്മാരെ സഹായിച്ചിരുന്നു. ഇതോടൊപ്പം വീട്ടുജോലികളും ചെയ്യും. പുരുഷന്‍മാര്‍ അക്രമികാരികളാണെങ്കിലും വീട്ടിലെത്തിയാല്‍ പൂച്ചകളെപ്പോലെയാണ്. സ്ത്രീകള്‍ പറയുന്നത് അനുസരിച്ചു…

Read More