ലോകത്തിലെ ഏറ്റവും ആഴമേറിയ മരിയാന ട്രഞ്ച് ഉള്ളിലേക്ക് വലിച്ചെടുക്കുന്നത് വന്‍തോതിലുള്ള വെള്ളം ! നിഗൂഢതകളുടെ കേന്ദ്രമായ മരിയാന ട്രഞ്ചിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്…

ഭൗമഫലകങ്ങളുടെ ചലനങ്ങളുടെ ഫലമായി പല പ്രതിഭാസങ്ങളും ഭൂമിയില്‍ അരങ്ങേറാറുണ്ട്. അത്തരത്തിലുള്ള ഭൗമഫലകങ്ങളുടെ ചലനങ്ങളുടെ ഫലമായി ഭൂമി വന്‍ തോതില്‍ വെള്ളം ഉള്ളിലേക്ക് വലിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. നേരത്തെ കരുതിയതിലും മൂന്നിരട്ടിയിലേറെ വെള്ളമാണ് ഭൂമി കുടിക്കുന്നതെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഏറെ നിഗൂഢതകള്‍ നിറഞ്ഞ മരിയാന ട്രഞ്ചിലാണ് കൂടുതല്‍ വെള്ളം താഴുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമെന്ന് കരുതപ്പെടുന്ന മരിയാന ട്രഞ്ചില്‍ നടത്തിയ പഠനങ്ങളാണ് പുതിയ നിഗമനങ്ങള്‍ നല്‍കുന്നത്. ഓരോ പത്ത് വര്‍ഷത്തിലും മൂന്ന് ബില്യണ്‍ ടെറാഗ്രാം വെള്ളം ഭൂമി ഉള്ളിലേക്ക് വലിച്ചെടുക്കുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു ടെറാഗ്രാം എന്നത് മാത്രം ഒരു ബില്യണ്‍ (100 കോടി) കിലോഗ്രാം വരും. ഭൗമഫലകങ്ങളുടെ ചലനഫലമായി വെള്ളം ഭൂമിക്കടിയിലേക്ക് പോകുന്നുണ്ടെന്ന് ശാസ്ത്രലോകത്തിന് നേരത്തെ തന്നെ അറിവുള്ളതാണ്. ഇവരുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറമാണ് യാഥാര്‍ഥ്യം എന്ന് വാഷിംങ്ടണ്‍ സര്‍വകലാശാലയിലെ ചെന്‍ കായുടെ നേതൃത്വത്തില്‍ നടന്ന പഠനം തെളിയിക്കുകയാണ്.…

Read More