വളരെ വിചിത്രമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പോലീസുകാരന്റെ കൊലയാളിയെ വനിതാ ജഡ്ജി ജയിലിലെത്തി ചുംബിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിരിക്കുന്നത്. അര്‍ജന്റീനയിലാണ് സംഭവം. ജഡ്ജി ജയിലില്‍ പോയത് അപകടകാരിയായ ഒരു തടവുകാരനെ കാണാന്‍ മാത്രമല്ല, തടവുകാരന്റെ അടുത്തേക്ക് കൂടിയാണ്. ഇപ്പോള്‍ സിസിടിവിയില്‍ പതിഞ്ഞ വീഡിയോ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ വൈറലായിരിക്കുകയാണ്. ഈ വനിതാ ജഡ്ജിക്കെതിരെ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണ്. തെക്കന്‍ ചുബുട്ട് പ്രവിശ്യയിലെ ജഡ്ജിയായ മരിയേല്‍ സുവാരസ് ആണ് വിവാദ നായിക. ഇവര്‍ ഡിസംബര്‍ 29 ന് ഉച്ചകഴിഞ്ഞ് ട്രെലെവ് നഗരത്തിനടുത്തുള്ള ജയിലിലെത്തി ക്രിസ്റ്റ്യന്‍ ‘മായി’ ബസ്റ്റോസ് എന്ന കൊലപാതകിയെ ചുംബിക്കുകയായിരുന്നു. ലിപ്ലോക്ക് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ക്രിസ്റ്റ്യന്‍ മായി ബസ്റ്റോസ്. കേസില്‍ പ്രതിക്ക് ജീവപര്യന്തം നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ജഡ്ജിമാരുടെ പാനലില്‍ വനിതാ…
Read More