കപ്പലിലെ മേലുദ്യോഗസ്ഥര്‍ അതിക്രൂര ലൈംഗികപീഡനത്തിനിരയാക്കിയെന്ന പരാതിയുമായി മര്‍ച്ചന്റ് നേവി വനിതാ കേഡറ്റുകള്‍ കപ്പല്‍ കപ്പനിയ്ക്കെതിരേ കോടതിയെ സമീപിച്ചു. മാസങ്ങള്‍ നീണ്ടു നില്ക്കുന്ന ആഴക്കടല്‍ നാവിക പരിശീലനത്തിനിടെയാണ് സംഭവം. കപ്പല്‍ പരിശീലന പരിപാടിക്കിടെ ലൈംഗിക പീഡനങ്ങള്‍ പതിവാണെന്ന് രണ്ട് കേഡറ്റുകള്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. നിര്‍ബന്ധിച്ച് മദ്യപിച്ച് ബോധം കെടുത്തിയശേഷം കപ്പലിലെ ഫസ്റ്റ് എഞ്ചിനീയര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തതായാണ് ഒരു യുവതി പരാതിയില്‍ വ്യക്തമാക്കിയത്. നിരന്തരമായ ലൈംഗിക പീഡന ശ്രമങ്ങളും അശ്ലീല പ്രയോഗങ്ങളും നേരിടേണ്ടി വന്നതായാണ് മറ്റൊരു വനിതാ കേഡറ്റ് പരാതിപ്പെട്ടത്. അമേരിക്കയിലെ പ്രമുഖ കപ്പല്‍ കമ്പനിയായ മേര്‍സ്ക് ഷിപ്പ് കമ്പനിക്കെതിരെയാണ് ഗുരുതര പരാതികള്‍ ഉയര്‍ന്നത്. ഇവരുടെ എം വി അലയന്‍സ് ഫെയര്‍ ഫാക്സ് എന്ന കപ്പലിലാണ് രണ്ട് വര്‍ഷങ്ങളിലായി കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. യു എസ് മര്‍ച്ചന്റ് മറൈന്‍ അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നതിനിടെയാണ് കപ്പല്‍…
Read MoreTag: marine
മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ നാല് പൂച്ചകള്‍ ! മിണ്ടാപ്രാണികളെ രക്ഷിക്കാന്‍ കടലിലേക്ക് എടുത്തു ചാടി നാവികന്; വീഡിയോ വൈറലാകുന്നു…
ഓരോ ജീവിയുടെയും ജീവിതങ്ങള്‍ വിലപ്പെട്ടതാണ്. എന്നാല്‍ ഒട്ടുമിക്ക മനുഷ്യരും വിചാരിക്കുന്നത് മനുഷ്യരുടെ ജീവനു മാത്രമേ പ്രാധാന്യമുള്ളൂ എന്നാണ്. എന്നാല്‍ അപൂര്‍വം മനുഷ്യരെങ്കിലും സഹജീവികളെ സ്നേഹിക്കുന്നവരാണെന്നതാണ് ആകെയുള്ള ഒരാശ്വാസം. സ്വന്തം ജീവന് പണയം വച്ച് നാല് പൂച്ചകളെ നടുക്കടലില്‍ നിന്നും രക്ഷിച്ച് മാതൃകയായിരിക്കുകയാണ് തായ്ലന്ഡിലെ ഒരു നാവിക ഉദ്യോഗസ്ഥന്. പാരഡൈസ് ദ്വീപിന് സമീപത്തായി കടലില്‍ മുങ്ങിക്കൊണ്ടിരുന്ന കപ്പലിലാണ് പൂച്ചകളെ അകപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തീപിടുത്തത്തെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയതെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. തലകീഴായി മറിഞ്ഞ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍നിന്ന് യാത്രക്കാരെ രക്ഷിച്ച ശേഷം എണ്ണ ചോര്‍ച്ച ഉണ്ടായിട്ടുണ്ടോയെന്ന് ദൂരത്തു നിന്നും ക്യാമറ ഉപയോഗിച്ച് പരിശോധിക്കുന്നതിനിടെ പൂച്ചകളെ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പകുതിയിലേറെ ഭാഗം വെള്ളത്തിനടിയിലായ കപ്പലില്‍ ഒരു പലകയ്ക്കു മുകളില്‍ ഒന്നിച്ചു നില്‍ക്കുകയായിരുന്നു നാല് പൂച്ചകളും. കടല്‍ പ്രക്ഷുബ്ധമായിരുന്നിട്ടും അത് വകവയ്ക്കാതെ എങ്ങനെയും പൂച്ചകളെ രക്ഷിക്കാന്‍ നാവികസേനാ ഉദ്യോഗസ്ഥന്…
Read More