കേമന്‍ തന്തൂരിച്ചായ…കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൗതുകം തോന്നുമല്ലേ…എറണാകുളം മറൈന്‍ഡ്രൈവിനടുത്ത് പാതയോരത്തുള്ള ഒരു തട്ടുകടയില്‍ ഈ ചായ കിട്ടും. ഇതു മാത്രമല്ല ചുട്ട പപ്പടവും പാച്ചി കട്‌ലറ്റും പാ സമൂസയുമെല്ലാം ഇവിടെയെത്തിയാല്‍ രുചിക്കാം. സമീപകാലം വരെ പാചകം വശമില്ലാതിരുന്ന ഒരാളുടെ സൃഷ്ടിയാണിതെല്ലാം. തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരക്കാരന്‍ നൂറുല്‍ ഈമാന്‍ എന്ന നൂറാണ് ഈ രുചികള്‍ക്കു പിന്നിലുള്ള ആള്‍. ചുട്ടുപഴുത്ത മണ്‍കോപ്പകളില്‍ തിളച്ചുമറിയുന്ന തന്തൂരി ചായക്കൊപ്പം നല്‍കുന്ന പുഞ്ചിരിയില്‍ പ്രതിസന്ധികളാല്‍ ചുട്ടുപഴുത്ത ഒരു ഭൂതകാലവുമുണ്ട് നൂറിന്. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍ ജനനം. പ്രവാസ ജീവിതത്തിനുശേഷം സ്വന്തമായൊരു ബിസിനസ് സംരഭത്തിലേക്ക് തിരിഞ്ഞു. എന്നാല്‍ തൊട്ടതെല്ലാം പിഴച്ചതോടെ കാര്യങ്ങള്‍ വന്‍ സാമ്പത്തിക ബാധ്യതയിലെത്തി. കടം വാങ്ങി ബിസിനസുകള്‍ പലതും ചെയ്‌തെങ്കിലും കടബാധ്യത കൂടാനേ അതുപകരിച്ചുള്ളൂ. ഇതേത്തുടര്‍ന്ന് വീടുവിട്ടിറങ്ങി. എറണാകുളം നഗരത്തില്‍ എത്തിപ്പെട്ടു. അവിടെ താല്‍ക്കാലികമായി ചെറിയ ജോലികള്‍ ചെയ്ത് പട്ടിണിമാറ്റി.…
Read More