തിരുവനന്തപുരം: മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനും അദ്ദേഹത്തിന്റെ ഓഫീസിനും ക്ലീൻചിറ്റ് നൽകി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി. വിവാദ അദാലത്തുകളില്‍ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും ഇടപെടലുണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. അദാലത്തിൽ മാർക്ക് നൽകാൻ തീരുമാനിച്ചിട്ടില്ല. സിൻഡിക്കേറ്റാണ് മാർക്ക് നൽകാൻ തീരുമാനിച്ചത്. മാർക്ക് നൽകാൻ മന്ത്രിയോ ഓഫീസോ ആവശ്യപ്പെട്ടിട്ടില്ല. അദാലത്തുകളില്‍ ഇരുവരുടെയും സാന്നിധ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ട് പറയുന്നു. നേരത്തെ ജലീലിനെ ന്യായീകരിച്ച് സര്‍വകലാശാലകൾ ഗവര്‍ണര്‍ക്ക് റിപ്പോർട്ട് നൽകിയിരുന്നു. എംജി, സാങ്കേതിക സര്‍വകലാശാലകളാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിവാദ അദാലത്തുകളില്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്തിരുന്നെങ്കിലും ഇടപെടലുണ്ടായില്ലെന്നും റിപ്പോർട്ട് പറയുന്നു.
Read MoreTag: mark azhimathi
സാങ്കേതിക സര്‍വകലാശാല പരീക്ഷാ നടത്തിപ്പിലും കെ.ടി.ജലീൽ ഇടപെട്ടുവെന്ന പുതിയ വെളിപ്പെടുത്തലുമായി ചെന്നിത്തല
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സാങ്കേതിക സർവകലാശാല പരീക്ഷ നടത്തിപ്പിലും ജലീൽ ഇടപെട്ടു. പരീക്ഷാ നടത്തിപ്പ് ചുമതല ആറംഗ സമിതിക്കു നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരീക്ഷ നടത്തിപ്പിനും ചോദ്യപേപ്പർ തയാറാക്കുന്നതിനും കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി അംഗങ്ങളെ മന്ത്രിയുടെ നിർദേശപ്രകാരമാണ് നിയമിച്ചത്. മന്ത്രിയുടെ ഓഫീസ് നൽകിയ നിർദേശം വൈസ് ചാൻസലർ നടപ്പാക്കിയെന്നും ചെന്നിത്തല ആരോപിച്ചു. പരീക്ഷാ കണ്‍ട്രോളറുടെ ചുമതല സമിതിക്കായി മാറി. ഇതോടെ ചോദ്യപേപ്പർ തയാറാക്കുന്നതിന്റെ രഹസ്യസ്വഭാവം നഷ്ടമായി. ഡീനിന് പരീക്ഷാ നടത്തിപ്പിന്റെ ചുമതല നൽകിയതും ചട്ടവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഗവർണർക്ക് ഇന്ന് വീണ്ടും കത്ത് നൽകും. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്നും ചെന്നിത്തല ആവര്‍ത്തിച്ചു.
Read Moreഎംജി മാർക്ക് ദാനം: വിസിയുടെ റിപ്പോർട്ടിനുശേഷം നിലപാട് വ്യക്തമാക്കാമെന്ന് ഗവർണർ
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ മാർക്കു ദാന വിവാദത്തിൽ ഗവർണർ ഇടപെടുന്നു. എംജി സർവകലാശാലയിൽ അദാലത്ത് നടത്തി മാർക്ക് കൂട്ടി നല്കിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നല്കാൻ സർവകലാശാലാ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയശേഷം നിലപാട് വ്യക്തമാക്കാമെന്നും ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ മുൻവിധിയില്ലെന്നും ഗവർണർ പറഞ്ഞു. ലഭിക്കുന്ന പരാതികളെ കുറിച്ച് വിശദീകരണം തേടുന്നത് സ്വഭാവികമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.സർവകലാശാലയിലെ മാർക്കുദാന വിവാദം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്കു നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണു ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി എംജി സർവകലാശാലയിലെ അദാലത്തിൽ പങ്കെടുത്താണ് മാർക്ക് ദാനം നടത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Read Moreമകന്റെ സിവിൽ സർവീസ് പ്രവേശനം: ജലീൽ വിഢിത്തം വിളമ്പുന്നെന്ന് ചെന്നിത്തല
കൊച്ചി: എംജി സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിനു പിന്നാലെ തന്റെ മകന്റെ സിവിൽ സർവീസ് പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിവിൽ സർവീസ് പരീക്ഷയുടെ നടപടി ക്രമങ്ങളേക്കുറിച്ച് മന്ത്രിക്ക് അറിയില്ലെങ്കിൽ ചീഫ് സെക്രട്ടറി ടോം ജോസിനോടോ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസിനോടോ ചോദിച്ച് മനസിലാക്കേണ്ടിയിരുന്നുവെന്ന് ചെന്നിത്തല പരിഹസിച്ചു.മന്ത്രിക്ക് ഈ വിഷയത്തേക്കുറിച്ച് അടിസ്ഥാനപരമായ വിവരമെങ്കിലും ഉണ്ടായിരിക്കുമെന്നാണ് താൻ കരുതിയതെന്നും അദ്ദേഹം എന്തു വിഢിത്തമാണ് വിളമ്പുന്നതെന്നും ചെന്നിത്ത ചോദിച്ചു. ഇത്തരം മണ്ടത്തരങ്ങൾ പറഞ്ഞാൽ പൊതുസമൂഹം ചിരിക്കുകയേ ഉള്ളുവെന്ന് പറഞ്ഞ ചെന്നിത്തല വീട്ടിലിരിക്കുന്ന മക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ശരിയായില്ലെന്നും പറഞ്ഞു. ഇതുകൊണ്ടൊന്നും ജലീലിനെതിരായ പ്രതിഷേധ നടപടികൾ അവസാനിപ്പിക്കില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും ജലീലിന്റെ വാദമുഖങ്ങൾ പൂർണമായും തെറ്റാണെന്ന് സമൂഹത്തിനു മുന്നിൽ തെളിയിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. 2017-ലെ സിവിൽ സർവീസ് പരീക്ഷയിൽ രമേശ്…
Read Moreഎംജി സർവകലാശാല മാർക്ക് ദാനം വിവാദം; ജലീലിന്റെ വാദം പൊളിയുന്നു ;പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ മുഴുവൻ സമയവും പങ്കെടുത്തു
കോട്ടയം: എംജി സർവകലാശാലയുടെ മാർക്ക് ദാനം കൂടുതൽ വിവാദത്തിലേക്ക്. മാർക്ക് ദാനവുമായി ബന്ധപ്പെട്ടു ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ വാദം പൊളിയുന്നു. യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തശേഷം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഷറഫുദീൻ മടങ്ങിയെന്നാണ് മന്ത്രി കെ.ടി. ജലീൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പ്രൈവറ്റ് സെക്രട്ടറി ഡോ. ഷറഫുദീൻ അദാലത്തിൽ മുഴുവൻ സമയവും പങ്കെടുക്കുകയും വൈസ് ചാൻസലർ ഉൾപ്പെടയെുള്ളവർക്കൊപ്പം ഏറെ നേരം ചെലവഴിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അദാലത്ത് നടന്ന ദിവസം എംജി സർവകലാശാല പകർത്തിയ ദൃശ്യങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നാണ് വിവരം. ഇതോടെ മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി. ജലീൽ നല്കിയ വിശദീകരണം പൊളിയുകയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങൾ കൂടുതൽ ശക്തമാവുകയും ചെയ്യുകയാണ്. എന്നാൽ അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം പിഎ മടങ്ങിയെന്ന നിലപാടിൽ…
Read Moreമോഡറേഷൻ നൽകുന്നത് കേരള ചരിത്രത്തിൽ ആദ്യമായല്ല; ആക്ഷേപങ്ങൾക്ക് പിന്നിൽ ഉന്നതവിദ്യാഭ്യാസരംഗ പരിഷ്കാരങ്ങളിൽ വിറളി പിടിച്ചവരെന്ന് കെ.ടി ജലീൽ
തിരുവനന്തപുരം: മോഡറേഷന് നല്‍കുകയെന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സംഭവിക്കുന്നതല്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ. സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകള്‍ കാലാകാലങ്ങളായി അത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാറുണ്ട്. ഉന്നതവിദ്യാഭ്യാസരംഗ പരിഷ്കാരങ്ങളിൽ വിറളി പിടിച്ചവരാണ് ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2012ൽ കാലിക്കറ്റ് സര്‍വകലാശാലയില്‍ 20 മാർക്ക് വരെ മോഡറേഷൻ നല്കാന് അന്നുണ്ടായിരുന്ന യുഡിഎഫ് സിൻഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു. ഇത്തരത്തിൽ സമാനമായ സംഭവമാണ് എംജി സര്‍വകലാശാലയിലും നടന്നത്. പ്രതിപക്ഷ നേതാവ് അടിസ്ഥാനരഹിതമായ ആരോപണമാക്കി ഉന്നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയും മന്ത്രിയുടെ ഓഫീസും ഇടപെട്ടതിന് തെളിവ് ഹാജരാക്കിയിട്ടില്ല. പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ്. മിനിറ്റ്സ് എഴുതിയ ആൾക്ക് തെറ്റു പറ്റിയിട്ടുണ്ടാകുമെന്നും മന്ത്രി. യോഗത്തിൽ ഉണ്ടായിരുന്നെങ്കിലും സെക്രട്ടറിമാർ നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മോഡറേഷൻ എപ്പോൾ നൽകണമെന്ന് സർവകലാശാല നിയമങ്ങളിലില്ല. അടിയന്തര ഘട്ടങ്ങളിൽ വിസിക്ക് അധികാരം ഉപയോഗിക്കാം. സിൻഡിക്കേറ്റ് തീരുമാനം തെറ്റെങ്കിൽ ചാൻസലർ…
Read Moreഎംജി മാർക്ക് ദാനം: സർവകലാശാലാ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിനെതിരേ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവയ്ക്കണമെന്നും സർവകലാശാലകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 140 കുട്ടികൾക്ക് സർവകലാശാല മാർക്ക് കൂട്ടി നൽകിയിട്ടുണ്ട്. 60 അപേക്ഷകൾ പരിഗണിക്കാനിരിക്കുന്നു. മന്ത്രിയുടെ അറിവോടെയാണ് ഈ മാർക്ക് തട്ടിപ്പ് നടക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് മാർക്കു വാങ്ങുന്നവരെ അപമാനിക്കുന്നതിന് തുല്യമാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനധികൃതമായി മാർക്ക് കൂട്ടി നൽകാനുള്ള സിൻഡിക്കേറ്റിന്റെ നടപടി സർവകലാശാല മാന്വലിന് വിരുദ്ധമാണ്. ഏത് ചട്ടം അനുസരിച്ചാണ് മാർക്ക് കൂട്ടി നൽകിയതെന്ന് വ്യക്തമാക്കാൻ മന്ത്രിയും വിസിയും തയാറാകണമെന്നും ഇക്കാര്യത്തിൽ ഇരുവരും പറയുന്നത് കള്ളമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Read More