ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്. ഫേസ്ബുക്കിന്റെ ആദ്യകാല ജീവനക്കാരില്‍ ഒരാളായിരുന്ന നോവ കാഗനാണ് ഫേസ്ബുക്കില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു വീഡിയോ പങ്കുവെച്ചത്. ജീവനക്കാര്‍ തയ്യാറാക്കുന്ന കോഡുകള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും വെബ്സൈറ്റിലിട്ട എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഓഫീസിനുള്ളില്‍ വാള് എടുത്ത് വീശിനടക്കുന്നതായിരുന്നു സക്കര്‍ബെര്‍ഗിന്റെ പതിവ്. ‘ഇത് നീ വേഗം ശരിയാക്കിയില്ലെങ്കില്‍ ഇടിച്ച് ശരിയാക്കുമെന്നും’ എന്നും വാള് കയ്യില്‍ പിടിച്ച് ‘ ഇത് വെച്ച് ഞാന്‍ നിന്നെ വെട്ടിനുറുക്കും’ എന്നുമെല്ലാം സ്നേഹത്തോടെ ശകാരിക്കുമായിരുന്നുവെന്നാണ് കാഗന്‍ പറയുന്നത്. എന്തിനാണ് അദ്ദേഹം ആ വാള് സൂക്ഷിക്കുന്നതെന്ന് ഇപ്പോളും അറിയില്ലെന്നും കാഗന്‍ പറയുന്നു. എല്ലാ ഫേസ്ബുക്ക് ജീവനക്കാരുടേയും പാര്‍ക്കിംഗ് ടിക്കറ്റുകള്‍ക്ക് പണം നല്‍കിയിരുന്നത് സക്കര്‍ബര്‍ഗ് ആയിരുന്നു. അന്നത്തെ ജീവനക്കാര്‍ അത് ഏറെ പ്രശംസിച്ചിരുന്നു. ഫേസ്ബുക്ക് അധികം വികസിച്ചിട്ടില്ലാത്ത അക്കാലത്ത് അത് നല്ലൊരു ആനുകൂല്യമായിരുന്നു. കാഗന്‍ പറഞ്ഞു. ഇത്…
Read MoreTag: mark zuckerberg
ടിക് ടോക്കിനെ ഫേസ്ബുക്ക് ഏറ്റെടുക്കും ? അമേരിക്കയില്‍ ടിക് ടോക് നിരോധിക്കാന്‍ തുടങ്ങുന്നതിനിടെ തുറന്നു പറച്ചിലുമായി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബെര്‍ഗ്
ടിക് ടോക് ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ലക്ഷക്കണക്കിന് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന തദ്ദേശീയമല്ലാത്ത ഏത് ആപ്ലിക്കേഷനും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി പരിഗണിക്കുമെന്നാണ് സുക്കര്‍ബെര്‍ഗ് വ്യക്തമാക്കിയത്. ഏതെങ്കിലും അമേരിക്കന്‍ കമ്പനി ഏറ്റെടുക്കാത്തപപക്ഷം ടിക്ടോകിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ടിക്ടോകിനെ സ്വന്തമാക്കുമോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നായിരുന്നു സുക്കര്‍ബര്‍ഗ് പറഞ്ഞത്. ടിക്ടോകിന്റെ നിലവിലുള്ള അസാധാരണ സാഹചര്യത്തില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനില്ല. എന്നാല്‍ യുഎസില്‍ ടിക്ടോകിന് നിരോധനം ഏര്‍പ്പെടുത്തിയത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ ടിക്ടോകുമായുള്ള എല്ലാ ഡീലുകളും ഏറെ ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്യാനാവൂ എന്നും അദ്ദേഹം വിശദീകരിച്ചു. ടിക് ടോക്കിനു സമാനമായ റീല്‍സ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് അമേരിക്കയില്‍ ലോഞ്ച് ചെയ്തിരുന്നു. ടിക്ടോക് നിരോധനത്തിലൂടെ ലഭിക്കുന്ന ഉപഭോക്താക്കളെ റീല്‍സിലൂടെ…
Read More