ഇനി വീട്ടിലിരുന്നും കോവിഡ് പരിശോധന നടത്താം ! കോവിഡ് ടെസ്റ്റ് കിറ്റിന് അംഗീകാരം നല്‍കി ഐസിഎംആര്‍…

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വീട്ടില്‍ ഇരുന്നുകൊണ്ട് കോവിഡ് ടെസ്റ്റ് നടത്താവുന്ന കോവിഡ് ടെസ്റ്റ് കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐസിഎംആര്‍)ന്റെ അംഗീകാരം. രോഗ ലക്ഷണം ളള്ളവരും പോസിറ്റീവ് റിസള്‍ട്ട് കിട്ടിയവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരും മാത്രം കിറ്റ് ഉപയോഗിക്കാനാണ് ഐസിഎംആര്‍ നിര്‍ദേശം. ഇക്കാര്യത്തിലുള്ള മാര്‍ഗ്ഗരേഖയും പുറത്തുവിട്ടിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറിലോ ആപ്പിള്‍ സ്റ്റോറിലോ ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്പില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം ടെസ്റ്റ് നടത്താനാണ് അനുമതി. ടെസ്റ്റ് നടത്തിയശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ പടമെടുത്ത് ഫോണില്‍ സൂക്ഷിക്കണം. ടെസ്റ്റ് വിവരങ്ങള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സെര്‍വറില്‍ സൂക്ഷിക്കും. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുപോവില്ലെന്നും അവര്‍ വ്യക്തമാക്കി. പോസിറ്റീവായാല്‍ ക്വാറന്റീനിലേക്ക് മാറണം. ഗുരുതര രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ ഹോം ടെസ്റ്റ് നെഗറ്റീവ് ആയാല്‍ പോലും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകാനും നിര്‍ദേശത്തില്‍ ഐസിഎംആര്‍ പറയുന്നു. കോവിഡ്…

Read More

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ്: കോട്ടയത്ത് ആറ്, ഇടുക്കിയില്‍ നാല്; കോട്ടയത്തെ ചുമട്ടു തൊഴിലാളിയില്‍ നിന്ന് രോഗം പടര്‍ന്നത് രണ്ടു പേര്‍ക്ക്; ഇടുക്കിയില്‍ രണ്ടു കൗമാരക്കാര്‍ക്കും രോഗബാധ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം ജില്ലയില്‍ ആറു പേര്‍ക്കും ഇടുക്കി ജില്ലയില്‍ നാലു പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ഒന്നു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചു പേര്‍ തമിഴ്‌നാട്ടില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. മറ്റൊരാള്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് പരിശോധിച്ചു വരികയാണ്. ബാക്കിയുള്ള ആറു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 13 പേര്‍ രോഗമുക്തി നേടി. 481 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് നിലവില്‍ 20,301 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,812 പേര്‍ വീടുകളിലും 489 ആശുപത്രികളിലും കഴിയുന്നു. 104 പേരെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 23,271 വ്യക്തികളുടെ സാന്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 22,537 സാന്പിളുകളില്‍ പരിശോധനാ ഫലം നെഗറ്റീവാണ്.…

Read More

ലോകം കോവിഡ് ഭീതിയിലാഴ്ന്നിരിക്കുമ്പോള്‍ കടയിലെ സാധനങ്ങളില്‍ നക്കി സ്ത്രീ ! കടയുടമയ്ക്ക് സംഭവിച്ചത് കനത്ത നഷ്ടം…

ലോകത്തെ ആകമാനം ബാധിച്ചിരിക്കുന്ന മഹാമാരി കോവിഡ് 19നെതിരേ സകല ശക്തിയുമെടുത്ത് ലോക ജനത പോരാടുമ്പോള്‍ ഇതിനു വിഘാതമാവുന്ന പ്രവൃത്തികളുമായി ഒരു കൂട്ടം ആളുകളും ഇറങ്ങിയിട്ടുണ്ട്. 1.37 ലക്ഷം രൂപ വിലവരുന്ന പലചരക്ക് പച്ചക്കറി സാധനങ്ങളില്‍ നക്കിയ കാലിഫോര്‍ണിയ സ്വദേശിനിയാണ് ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വടക്കന്‍ കാലിഫോര്‍ണിയയിലെ സേഫ് സ്റ്റോറിലാണ് സംഭവം ഉണ്ടായത്. ഉപഭോക്താവ് സാധനങ്ങളില്‍ നക്കുന്നു എന്ന് പരാതി പറഞ്ഞ് സേഫ് വേ സ്റ്റോറില്‍ നിന്ന് പോലീസിന് ഫോണ്‍ വിളി എത്തുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ പോലീസ് സ്ഥലത്ത് എത്തി. ഉപഭോക്താവ് സൂപ്പര്‍മാര്‍ക്കറ്റിലെ ഫാന്‍സി ആഭരണങ്ങള്‍ കയ്യില്‍ അണിഞ്ഞെന്നും ആഭരണങ്ങള്‍ നക്കിയെന്നും സ്റ്റോറിലെ ജീവനക്കാരന്‍ പോലീസിനെ അറിയിച്ചു. മാത്രവുമല്ല വാങ്ങാന്‍ ഉദ്ദേശമില്ലാത്ത സാധനങ്ങളും തന്റെ കാര്‍ട്ടില്‍ നിറയെ ശേഖരിച്ചതിനാല്‍ അവയും കടയുടമയ്ക്ക് നശിപ്പിക്കേണ്ടതായി വന്നു. പോലീസ് എത്തുമ്പോള്‍ പ്രതിയായ…

Read More

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെടിവെച്ചു പുകയ്ക്കാന്‍ ഇനി ‘നിര്‍ഭീഗ് തോക്കുകള്‍’ ! ഇതിനോടകം വിറ്റുപോയത് 2500 തോക്കുകള്‍;ഇതുവരെയുള്ള ഓര്‍ഡര്‍ ഒരു ലക്ഷം കടന്നു

സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ അനുദിനം കൂടിവരുന്ന സാഹചര്യത്തില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സ്വയരക്ഷയ്ക്കായി സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുപിയിലെ കാന്‍പൂരില്‍ സര്‍ക്കാര്‍ ആയുധനിര്‍മ്മാണശാലയില്‍ പ്രത്യേക തോക്ക് നിര്‍മ്മിച്ചിരുന്നു. ഈ മാസം ആറിനാണ് തോക്ക് വിപണിയിലിറക്കിയത്. ഇതോടെ ചൂടപ്പം പോലെയാണ് തോക്ക് വിറ്റ് പോകുന്നത്. തോക്കിനായുള്ള ഓര്‍ഡര്‍ ഒരു ലക്ഷം അടുക്കാറായി. ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച നിര്‍ഭയയുടെ സ്മരണയില്‍ വിപണിയിലെത്തിച്ച തോക്കിന് ‘നിര്‍ഭീക്’എന്നാണ് പേരിട്ടിരിക്കുന്നത്. ഇതുവരെ 2500 തോക്കാണ് വിറ്റുപോയത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് വാങ്ങിയവരിലേറെയും. ഭാരം കുറഞ്ഞ തോക്കുകളാണിവ. 700 ഗ്രാമിലധികം ഭാരംവരുമ്പോള്‍ ടൈറ്റാനിയത്തില്‍ തീര്‍ത്ത ‘നിര്‍ഭീകി’ന് 500 ഗ്രാംമാത്രമേ ഭാരം വരൂ. ആഡംബരനികുതിയടക്കം 1.4 ലക്ഷംരൂപയാണ് തോക്കിന് വില.

Read More