ആ ചിത്രം വരച്ചതാര് ? ഇരുപതുവര്‍ഷം മുമ്പ് ഉയര്‍ന്ന ആ ചോദ്യത്തിന് ഇന്നും ഉത്തരമില്ല. ഓസ്ട്രേലിയന്‍ സൈന്യം നിരോധിത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത് 20 വര്‍ഷം മുമ്പാണ് ആ കൂറ്റന്‍ ചിത്രം പ്രത്യക്ഷപ്പെടുന്നത്. മാറീ മാന്‍, സ്റ്റുവാര്‍ട്സ് ജയന്റ് എന്നെല്ലാം പ്രശസ്തമായ ഈ ചിത്രത്തിനു നാലു കിലോമീറ്ററിലേറെയാണു നീളം. ബൂമറാങ് എറിയാന്‍ നില്ക്കുന്ന ഗോത്രവിഭാഗക്കാരനെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിനു പിന്നില്‍ ആരാണു പ്രവര്‍ത്തിച്ചതെന്നത് ഇന്നും രഹസ്യം. ജിയോഗ്ലിഫ് എന്നാണ് ഇത്തരം ചിത്രങ്ങള്‍ അറിയപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ഏറ്റവും വലിയ രണ്ടാമത്തെ ചിത്രമാണ് ഓസ്ട്രേലിയയിലുള്ളത്. സെന്‍ട്രല്‍ സൗത്ത് ഓസ്ട്രേലിയയിലെ മാറീ ടൗണിനു പടിഞ്ഞാറാണ് ഈ ചിത്രം കണ്ടെത്തിയത്. അതിനാലാണു മാറീ മാന്‍ എന്ന പേരിട്ടതും. 4.2 കിലോമീറ്റര്‍ വരും ഇതിന്റെ ആകെ നീളം, വ്യാസമാകട്ടെ 28 കിലോമീറ്ററും. ആരാണ് ഇത്രയും കൃത്യമായി, അതും ഇത്രയേറെ…
Read More