ആണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് ചിലര്‍ ! പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കാന്‍ നടന്നവര്‍ക്ക് മോഡിയുടെ ചെക്ക്;ഏകീകൃത സിവില്‍കോഡ് ഉടനുണ്ടാകുമോ ?

രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാന്‍ തീരുമാനമുണ്ടായേക്കുമെന്ന് സൂചന. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ധ്വനിപ്പിക്കുന്നത് ഇതാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന് വാദിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് പുതിയ വിവരങ്ങള്‍. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്നതിനു മുന്നോടിയാണ് ഈ വിവാഹപ്രായം ഉയര്‍ത്തല്‍ എന്ന് സൂചനയുണ്ട്. സ്ത്രീ ശാക്തീകരണത്തിന് കരുത്ത് കൂട്ടാന്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായവും ആണ്‍കുട്ടികളുടേതിനു സമാനമായി 21 വയസ്സാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിവാഹ പ്രായത്തില്‍ തീരുമാനമെടുക്കും. ഏറെ താമസിയാതെ തന്നെ ഈ തീരുമാനം ഉണ്ടാകും. നിലവില്‍ 18 വയസ്സാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം. മാതൃമരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഉയര്‍ത്താന്‍ ആലോചിക്കുന്നത്. സാമൂഹിക പ്രവര്‍ത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിക്കുക. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ…

Read More

പെണ്‍കുട്ടികളുടെ വിവാഹ പ്രായം പുനര്‍നിര്‍ണയിക്കുന്നത് പരിഗണനയില്‍; സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം തീരുമാനമെന്ന് പ്രധാനമന്ത്രി

സ്ത്രീകളുടെ വിവാഹപ്രായം പുനര്‍നിര്‍ണയിക്കുന്ന കാര്യം പരിഗണനയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും മാതൃമരണ നിരക്ക് കുറയ്ക്കുന്നതിന്റെയും ഭാഗമായാണു പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിര്‍ണയിക്കുന്നതിന് ഒരു സമിതി രൂപവത്കരിച്ചിരുന്നു. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം അതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമനും ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി വഴി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനാണു സര്‍ക്കാര്‍ നീക്കം. നിലവില്‍ 18 വയസാണു പെണ്‍കുട്ടികളുടെ വിവാഹപ്രായം.

Read More