പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതംമാറ്റുകയും മുസ്ലിം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തെന്ന് വിവരം.പാക്കിസ്ഥാനില്‍ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി മതംമാറ്റുന്നത്. ഓഗസ്റ്റ് 29ന് കോളജില്‍ പോയ പെണ്‍കുട്ടി തിരികെ വന്നില്ലെന്ന് പിതാവ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ബിബിഎ വിദ്യാര്‍ഥിയായിരുന്നു പെണ്‍കുട്ടി. സഹപാഠിയായ ബാബര്‍ അമന് ആണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്ന് പൊലീസ് പറയുന്നു. തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി അംഗമായ മിര്‍സ ദിലാവര്‍ ബെയ്ഗിന്റെ സഹായത്തോടെയാണ് അമന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബലംപ്രയോഗിച്ച് പെണ്‍കുട്ടിയെ അമന് വിവാഹം കഴിച്ചെന്നാണ് വാര്‍ത്തകള്‍. അമന്റെ സഹോദനെ അറസ്റ്റു ചെയ്തെന്നും വാര്‍ത്തകളുണ്ട്. പണ്‍കുട്ടിയും അമനും ഇപ്പോള്‍ എവിടെയെന്ന് വിവരം ലഭിച്ചിട്ടില്ല. പാക്കിസ്ഥാനില്‍ ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടുമാസത്തിനിടെ മൂന്നാം തവണയാണ് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതും മതം മാറ്റുന്നതും വിവാഹം…
Read More