സൗന്ദര്യവും അഭിനയ മികവും ഒരു പോലെ സമന്വയിച്ച അപൂര്‍വം നായികമാരില്‍ ഒരാളാണ് രശ്മിക മന്ദണ്ണ. ചെയ്ത കഥാപാത്രങ്ങളെല്ലാം ഒന്നുക്കൊന്ന് മികച്ചതായതോടെ തെന്നിന്ത്യയിലെ മുന്‍നിര നായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാനും രശ്മികയ്ക്കായി. വന്‍ ആരാധകവൃന്ദമാണ് താരത്തിനുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഏകദേശം 13 മില്യണ്‍ ആളുകള്‍ നടിയെ പിന്തുടരുന്നു. രശ്മിക പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ വൈറലാകുമെന്ന് പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ… കിരിക്ക് പാര്‍ട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ഈ കഥാപാത്രത്തിലൂടെയാണ് താരം ഏറെ ആരാധകരെ നേടിയത്. 2016 ല്‍ ആണ് ഈ സിനിമ പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളാണ് ഈ കഥാപാത്രത്തിന് താരത്തിന് ലഭിച്ചിരുന്നത്. വിജയ് ദേവരകൊണ്ട നായകന്‍ ആയി എത്തി ഗീതാഗോവിന്ദം തെന്നിന്ത്യയില്‍ ആകെ തരംഗം സൃഷ്ടിച്ചതോടെ രശ്മികയുടെ സ്ഥാനം യുവാക്കളുടെയെല്ലാം ഹൃദയത്തിലായി. പിന്നീട് ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. ഇടയ്ക്ക് ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകളും…
Read MoreTag: marriage fraud
കല്യാണം ആകാത്ത യുവാക്കളെ വലയിലാക്കും ! പെണ്‍കുട്ടിയെ കാട്ടി പണം വാങ്ങും; എന്നാല്‍ വരന്‍ വിവാഹവേദിയില്‍ എത്തുമ്പോള്‍ അവിടെ പെണ്ണുമില്ല പിടക്കോഴിയുമില്ല; തട്ടിപ്പുകാരി യുവതിയും സംഘവും പിടിയില്‍…
വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത് യുവാക്കളെ കബളിപ്പിച്ച യുവതിയും കൂട്ടാളികളും അറസ്റ്റില്‍. ഇത്തരത്തില്‍ അഞ്ചു യുവാക്കളില്‍ നിന്നാണ് യുവതി വിവാഹ വാഗ് ദാനം നല്‍കി പണം തട്ടിയെടുത്തത്. വരന്മാരില്‍ ഒരാള്‍ കല്യാണം കഴിക്കുന്നതിനായി വിവാഹവേദിയില്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞത്. ഭോപ്പാലിലാണ് സംഭവം. ഹാര്‍ദ ജില്ലയിലെ വരന്‍ വധുവിനും കുടുംബത്തിനുമെതിരെ പരാതിയുമായി എത്തിയപ്പോഴാണ് മറ്റു നാലുപേര്‍ കൂടി ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിയുന്നത്. പറഞ്ഞ് ഉറപ്പിച്ചതിന് അനുസരിച്ച് വരനും കുടുംബവും വിവാഹവേദിയില്‍ എത്തിയപ്പോള്‍ വധുവിനെയും കുടുംബത്തെയും കാണാനില്ല. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. വിവാഹ വേദിയില്‍ എത്തിയപ്പോള്‍ ഓഡിറ്റോറിയം പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് വധുവിന്റെ കുടുംബത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. അന്വേഷണത്തില്‍ തട്ടിപ്പ് സംഘത്തെ നിയന്ത്രിക്കുന്നത് മൂന്ന് പേരാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചലിലാണ് പ്രതികള്‍ പിടിയിലായത്.വിവിധ…
Read Moreമാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത് പലപല പേരുകളില്‍ ! നിരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിയ യുവാവ് ഒടുവില്‍ കുടുങ്ങി; ഇരകളിലധികവും വിധവകളും വിവാഹബന്ധം വേര്‍പ്പെടുത്തിയവരും…
നിരവധി സ്ത്രീകളെ വിവാഹത്തട്ടിപ്പിനിരയാക്കിയ വിരുതന്‍ ഒടുവില്‍ കുടുങ്ങി. 34കാരനായ അങ്കിത് ചൗളയാണ് അറസ്റ്റിലായത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ വിവിധ പേരുകളില്‍ പരസ്യം നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. വിധവകളും വിവാഹ ബന്ധം വേര്‍പ്പെടുത്തിയതുമായ സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിന് കൂടുതലും ഇരയായിട്ടുള്ളത്. ഇവരില്‍ നിന്നെല്ലാമായി ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്. ഡല്‍ഹിയിലാണ് സംഭവം. മാട്രിമോണിയല്‍ സൈറ്റുകളില്‍ പേരും സ്ഥലവും ജോലിയുമെല്ലാം വ്യത്യസ്ത രീതിയില്‍ പരസ്യം നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറയുന്നു. അങ്കിതിനെക്കുറിച്ച് ഒരു സ്ത്രീ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തായത്. മുദിത് ചൗള എന്നു പേരുള്ള ആള്‍ 2018 ഡിസംബറില്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി കാണിച്ച് അശോക് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് സ്ത്രീ പരാതി നല്‍കിയത്. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം എന്ന സ്ഥലത്ത് ബെഡ്ഷീറ്റുകളുടെ വ്യാപാരമാണെന്നും ഒപ്പം ട്രാവല്‍ ഏജന്‍സികള്‍ക്കും…
Read Moreഭാര്യമാരുടെ എണ്ണമെടുക്കാന്‍ കൈവിരലുകള്‍ മതിയാവില്ല ! സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിഞ്ഞ സ്ത്രീകളെ വിവാഹം കഴിച്ച ശേഷം പണം തട്ടും; വയനാട്ടിലെ 81കാരന്‍ ആള് ജഗജില്ലി…
സാധാരണ വിവാഹത്തട്ടിപ്പുകാരുടെ ഇരകള്‍ യുവതികളെയാണെങ്കില്‍ മധ്യവയസ്‌കരായ സ്ത്രീകളെ വിവാഹം കഴിച്ച് തട്ടിപ്പു നടത്തിയാണ് വയനാടുള്ള 81കാരന്‍ ഏവരെയും ഞെട്ടിച്ചത്. ഇയാള്‍ക്കെതിരേ പരാതിയുമായി തിരുവനന്തപുരം സ്വദേശിയായ സ്ത്രീ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. പരാതി നല്‍കിയ സ്ത്രീയുടെ 63-ാം വയസിലായിരുന്നു ഇയാളുമായുള്ള രണ്ടാം വിവാഹം നടന്നത്. ഈ സമയം 73 വയസായിരുന്നു ഭര്‍ത്താവിന്. മുന്‍ വിവാഹത്തിലെ ഭാര്യ മരിച്ചുപോയെന്നും മകള്‍ വിവാഹിതയാണെന്നുമാണ് പരാതിക്കാരിയോട് ഇയാള്‍ പറഞ്ഞിരുന്നത്. ഒടുവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച പരാതിക്കാരിക്ക് ലഭിച്ച 15 ലക്ഷം രൂപയുമായാണ് രണ്ടാം ഭര്‍ത്താവ് മുങ്ങി. ഇതോടെയാണ് സ്ത്രീ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് പല സ്ഥലങ്ങളിലും ഭാര്യമാരുണ്ടെന്നും, തട്ടിപ്പിന് ഇരയായിരിക്കുന്നതില്‍ അധികവും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞവരാണ്. മുന്‍ ഭാര്യയുടെ കുടുംബ പെന്‍ഷന്‍ തുക വീണ്ടും വിവാഹം കഴിച്ചതിനു ശേഷവും ഇയാള്‍ അനധികൃതമായി കൈപ്പറ്റിയിരുന്നുവെന്ന്…
Read Moreഒറിജിനല്‍ പേര് ബിജു ആന്റണി ! മലപ്പുറത്തെത്തുമ്പോള്‍ റഫീഖ്; വൈക്കത്തെത്തുമ്പോള്‍ ജീവന്‍; 50 സ്ത്രീകളെ വിവാഹം കഴിച്ച കല്യാണത്തട്ടിപ്പ് വീരന്റെ കഥയിങ്ങനെ…
കോട്ടയം: ഇരുപത്തിയഞ്ചിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 50 സ്ത്രീകളെ വിവാഹം കഴിച്ച വിവാഹത്തട്ടിപ്പ് വീരന്‍ ഒടുവില്‍ കുടുങ്ങി.മാനന്തവാടി കല്ലോടിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശി ബിജു ആന്റണിയെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പത്രത്തില്‍ പരസ്യം നല്‍കിയായിരുന്നു 38കാരനായ ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. ഇരകളെ വിവാഹം കഴിച്ചശേഷം ഇവരുടെ സ്വര്‍ണ്ണവും പണവുമായി മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി. പ്രധാനമായും വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. മലപ്പുറത്ത് റഫീഖ് എന്ന പേരിലും വൈക്കത്ത് ജീവന്‍ എന്ന പേരിലും പരിചയപ്പെടുത്തിയിരുന്ന ബിജു ആന്റണി പ്രാദേശികത മുതലെടുത്താണ് ആള്‍മാറാട്ടം നടത്തിയിരുന്നത്. പുനര്‍വിവാഹത്തിന് പത്രത്തില്‍ പരസ്യം നല്‍കി വിവാഹാലോചന വരുന്ന പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരുടെ പണവും സ്വര്‍ണവുമായി മുങ്ങുകയാണ് ഇയാളുടെ രീതി. മലപ്പുറം സ്വദേശിയായ യുവതിയുമായി ഇത്തരത്തില്‍ അടുപ്പത്തിലായ ഇയാള്‍ കഴിഞ്ഞ മാസം വടുതലയില്‍ വാടകയ്ക്കു വീടെടുത്ത് താമസം തുടങ്ങുകയും ഒരാഴ്ചയ്ക്കകം…
Read More