ഒരേ യുവാവിനെ വിവാഹം ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് മുംബൈയിലെ ഐടി എഞ്ചിനീയര്‍മാരായ ഇരട്ട സഹോദരിമാര്‍. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ മല്‍ഷിറാസ് താലൂക്കിലെ അക്ലൂജില്‍ വച്ച് ഒരേ പുരുഷനെ വിവാഹം കഴിച്ചത്. ഇരട്ട സഹോദരിമാരായ റിങ്കി, പിങ്കി എന്നിവരാണ് അതുല്‍ എന്ന യുവാവിനെ വിവാഹം കഴിച്ചത്.മല്‍ഷിറാസ് താലൂക്കില്‍ നിന്നുമുള്ള അതുല്‍ എന്ന വരന് പെണ്‍കുട്ടികളുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ അച്ഛന് മരിച്ചത്. അതേ തുടര്‍ന്ന് യുവതികള്‍ അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഒരിക്കല്‍ സഹോദരിമാര്‍ക്കും അവരുടെ അമ്മയ്ക്കും അസുഖം വന്നപ്പോള്‍ അവര്‍ അതുലിന്റെ കാറിലാണ് ആശുപത്രിയില്‍ പോയത്. ഈ സമയത്താണ് അതുല്‍ രണ്ട് യുവതികളുമായി അടുക്കുന്നത് എന്ന് മറാത്തി ഓണ്‍ലൈന്‍ ദിനപത്രമായ മഹാരാഷ്ട്ര ടൈംസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Read MoreTag: MARRIAGE
അത് ഒരു എടുത്തു ചാട്ടമായിപ്പോയി ! 18-ാം വയസിലെ വിവാഹത്തെക്കുറിച്ചും പിന്നീടുള്ള ജീവിതത്തെക്കുറിച്ചും ദേവി അജിത് പറയുന്നതിങ്ങനെ…
മലയാളം ബിഗ്സ്ക്രീന്‍,മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയാണ് ദേവി അജിത്. മലയാളം ബിഗ് സ്ക്രീനിലൂടേയും മിനി സ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ദേവി അജിത്. ഒരു അവതാരകയായി തന്റെ കരിയര്‍ ആരംഭിച്ച ദേവി 2000 ല്‍ പുറത്തിങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇവര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, സീതാ കല്യാണം, ആക്ഷന്‍ ഹീറോ ബിജു, ഗൗതമന്റെ രഥം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. ടൊവിനോ തോമസ് ചിത്രമായ ഫോറന്‍സിക്കിലും ഒരു പ്രധാന വേഷത്തില്‍ താരം എത്തിയിരുന്നു. ഇപ്പോഴിതാ പതിനെട്ടാം വയസിലെ തന്റെ വിവാഹം ഒരു എടുത്തു ചാട്ടം ആയിപ്പോയി എന്ന് പറയുകയാണ് ദേവി അജിത്. ദേവി അജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ആ ഒരു പ്രായം കടന്നു കിട്ടിയാല്‍ ചിലപ്പോള്‍ മാറ്റങ്ങള്‍ വന്നേക്കും. 18, 19, 20 എന്നൊക്കെ പറയുന്ന പ്രായത്തിലെ പ്രണയം നമുക്ക്…
Read Moreസുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ഒന്‍പത് വരെ ചെലവഴിക്കാം ! ഫോണ്‍ വിളിച്ച് ഭര്‍ത്താവിനെ ബുദ്ധിമുട്ടിക്കില്ല; മുദ്രപത്രത്തില്‍ ഒപ്പിട്ട് വധു…
ഭര്‍ത്താവ് രാത്രിയിലും സുഹൃത്തുക്കള്‍ക്കൊപ്പം ചിലവഴിക്കുന്നുവെന്നും വീട്ടില്‍ വരാന്‍ താമസിക്കുന്നുവെന്നും പരാതിയുള്ള നിരവധി ഭാര്യമാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇങ്ങനെ ഭര്‍ത്താവ് വീട്ടില്‍ വരാന്‍ താമസിക്കുമ്പോള്‍ തുടരെത്തുടരെ ഫോണ്‍ വിളിച്ച് അവരെ ബുദ്ധിമുട്ടിക്കുന്ന ഭാര്യമാരും കുറവല്ല. എന്നാല്‍ കല്യാണത്തിനു പിന്നാലെ നവവധുവിനെക്കൊണ്ട് വരന്റെ സുഹൃത്തുക്കള്‍ ഒപ്പു വയ്പ്പിച്ച കരാറാണ് ഇപ്പോള്‍ വൈറലാകുന്നത്. പാലക്കാട്ടാണ് സംഭവം. ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയം ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ലെന്നാണ് വധു മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുനല്‍കിയത്. ഇത് വളരെപ്പെട്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ശനിയാഴ്ച വിവാഹിതയായകാക്കയൂര് വടക്കേപ്പുര വീട്ടില്‍ എസ് അര്‍ച്ചനയാണ് ഭര്‍ത്താവ് കൊടുവായൂര്‍ മലയക്കോട് വി എസ് ഭവനില്‍ എസ് രഘുവിന്റെ സുഹൃത്തുക്കള്‍ക്ക് മുദ്രപ്പത്രത്തിലൂടെ ഉറപ്പുനല്‍കിയത്. വിവാഹസമ്മാനമായി വരന്റെ സുഹൃത്തുക്കള്‍ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ വധുവിന്റെ അനുമതിപത്രം വാങ്ങിയശേഷം സമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. രാത്രി ഒന്പതുവരെ കൂട്ടുകാര്‍ക്കൊപ്പമിരിക്കുമ്പോള്‍ ഫോണ്‍ചെയ്ത് ശല്യപ്പെടുത്തില്ലെന്നതിലെ കൗതുകം കണ്ട് നിരവധിപേര്‍…
Read Moreഞാന്‍ ഒകെ പറഞ്ഞാല്‍ ഇപ്പോള്‍ തന്നെ കല്യാണം നടക്കും ! എന്നാല്‍ തനിക്ക് ചില നിബന്ധനകള്‍ ഉണ്ടെന്ന് തുറന്നു പറഞ്ഞ് അനുമോള്‍…
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി അനുമോള്‍. സീരിയലുകളിലൂടെയും മറ്റുമാണ് അനു അഭിയനരംഗത്ത് എത്തിയതെങ്കിലും സ്റ്റാര്‍മാജിക് എന്ന പരിപാടിയാണ് താരത്തിന്റെ തലവര മാറ്റിയത്. പരിപാടിയുടെ അവതാര ലക്ഷ്മി നക്ഷത്രയും അനുമോളും വലിയ കൂട്ടാണ്. അനുമോള്‍ തന്റെ അനിയത്തിയെ പോലെ ആണെന്ന് ലക്ഷ്മി നക്ഷത്ര പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലിലും അനുമോള്‍ എത്താറുണ്ട്. അടുത്തിടെ അനുവിന്റെ വീട്ടിലെത്തിയ വീഡിയോ ലക്ഷ്മി പങ്കുവെച്ചിരുന്നു. അനുക്കുട്ടിയുടെ കല്യാണ വിശേഷങ്ങള്‍ എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ചത്. അനുമോള്‍ ചെറുപ്രായത്തില്‍ തന്നെ അധ്വാനിക്കാന്‍ തുടങ്ങിയ ആളാണെന്നും കോവിഡ് കാലത്താണ് അനുവിന്റെ വീടുപണി കഴിഞ്ഞതെന്നും ലക്ഷ്മി പറയുന്നു. കല്യാണത്തെക്കുറിച്ച് ലക്ഷ്മി ചോദിച്ചപ്പോള്‍ വീട്ടില്‍ നിന്നും തന്നെ കല്യാണത്തിന് നിര്‍ബന്ധിക്കുന്നുണ്ടെന്നായിരുന്നു അനുമോളുടെ മറുപടി. താന്‍ ഓകെ പറഞ്ഞാല്‍ അവര്‍ ഇപ്പോള്‍ തന്നെ കെട്ടിക്കുമെന്നും എന്നാല്‍ തനിക്ക് ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തോന്നുന്നില്ലെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു. അഥവാ…
Read Moreഎന്നിട്ടും ഞാന്‍ ഹാപ്പി അല്ലെങ്കില്‍ പിന്നെ…വിവാഹം മുടങ്ങിയതിന്റെ കാരണം തുറന്നു പറഞ്ഞ് അഷിക അശോകന്
സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് അഷിക അശോകന്. ടിക് ടോക്കിലൂടെ എത്തിയ താരം പിന്നീട് റീല്‍സിലൂടെയും ഷോര്ട്ട്സിലൂടെയുമെല്ലാം മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു. ഇതു കൂടാതെ ഒത്തിരി ഹ്രസ്വ ചിത്രങ്ങളിലൂം മ്യൂസിക് ആല്‍ബങ്ങളിലും അഷിക അഭിനയിച്ചിട്ടുണ്ട്. നടന് സജിനൊപ്പം ചെയ്ത അഷികയുടെ ശ്രീകാന്തിന്റെ ആദ്യരാത്രി എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് മോഡലിംഗിലും ഏറെ സജീവമായി മാറിയിരിക്കുകയാണ് അഷിക. ഇപ്പോഴിതാ അഷികയുടെ ഒരു അഭിമുഖമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ വിവാഹം മുടങ്ങിയതിനെക്കുറിച്ചും സോഷ്യല്‍മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റ്സുകളെക്കുറിച്ചുമൊക്കെയാണ് അഷിക സംസാരിക്കുന്നത്. വിവാഹം മുടങ്ങിയതിനെ കുറിച്ച് സംസാരിക്കുന്നതില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് വെറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ അഷിക പറയുന്നു. പലരും പല ചുറ്റുപാടുകളിലും വളര്‍ന്നവരാണ്. അപ്പുറം നില്‍ക്കുന്നയാള്‍ക്ക് നമ്മളുടെ അതേ കാഴ്ചപ്പാടും ചിന്താഗതിയും ആയിരിക്കണം എന്നില്ല. പക്ഷേ ഇതൊക്കെ നമുക്ക് ഒരു പരിധി…
Read Moreഞങ്ങള്‍ രണ്ടു പേരുടെയും ജാതകവും ചേരില്ലായിരുന്നു ! എന്നിട്ടും ഒന്നിച്ചു ജീവിക്കാന്‍ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല; വിവാഹത്തകര്ച്ചയെക്കുറിച്ച് സാധിക…
സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞു നില്ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. ചുരുങ്ങിയ കാലംകൊണ്ട് മലയാള മിനിസ്ക്രീന്‍-ബിഗ്സ്ക്രീന്‍ രംഗത്ത് ഒരേപോലെ ആരാധകരെ വാരിക്കൂട്ടാന്‍ സാധികയ്ക്കായി. സോഷ്യല്‍ മീഡിയയിലും സാധിക സജീവമാണ്. എന്നാല്‍ പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിലും മറ്റും നടി സൈബര്‍ ആക്രമണത്തിന് ഇരയാകാറുണ്ട്. കൂടാതെ ഓരോ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു ചൂഷണങ്ങള്‍ക്ക് എതിരെയും തന്റേതായ രീതിയില്‍ ശബ്ദമുയര്‍ത്താനും സാധിക മടി കാണിക്കാറില്ല. അശ്ലീലം പറയുന്നവനും വിമര്‍ശിക്കുന്നവനും അതേ നാണയത്തില്‍ തന്നെ നടി തിരിച്ചടിക്കാറുമുണ്ട്. ഈ മറുപടികള്‍ വൈറലാകാറുമുണ്ട്. നടിയുടെ ഈ ഉറച്ച നിലപാടാണ് പ്രേക്ഷകര്‍ക്കും പ്രിയം. ഇപ്പോള്‍ വിവാഹ ജീവിതത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 2015ലാണ് ബിബിന്‍ മനാരിയുമായി വിവാഹം നടന്നത്. പക്ഷേ ജീവിതം പരാജയമായിരുന്നു, പിന്നാലെ മോചനം നേടുകയായിരുന്നുവെന്ന് താരം പറയുന്നു. ഈ തീരുമാനം തന്റെ ജീവിതത്തില്‍ ശരിയായിരുന്നുവെന്നും സാധിക…
Read Moreസാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു ! ഇതിനായി സാമന്തയെ പ്രേരിപ്പിച്ചത് ആരെന്നറിയാമോ ?
ഈ വരുന്ന ഒക്ടോബര്‍ രണ്ടിന് സാമന്ത നാഗചൈതന്യ വിവാഹമോചനത്തിന് ഒരു വര്‍ഷം തികയാനിരിരിക്കെ സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നടി രണ്ടാം വിവാഹത്തിന് സമ്മതം മൂളിയെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. സാമന്ത ഗുരുവായി കാണുന്ന വ്യക്തിയാണ് സദ്ഗുരു. അദ്ദേഹം താരത്തെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തയിടെ കോഫി വിത്ത് കരണില്‍ എത്തിയപ്പോള്‍ താന്‍ ഇപ്പോള്‍ പ്രണയത്തിലേക്കോ വിവാഹത്തിലേക്കോ ഇല്ലെന്ന് സാമന്ത വ്യക്തമാക്കിയിരുന്നു. തന്റെ ഹൃദയത്തിലേക്കുള്ള വാതില്‍ അടഞ്ഞു തന്നെ കിടക്കുകയാണെന്നാണ് താരം വ്യക്തമാക്കിയത്. എന്നാല്‍ സദ്ഗുരു സാമന്തയുടെ മനസ് മാറ്റിയെന്നാണ് പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല. എപ്പോഴും വിശദീകരണവുമായി എത്തുന്ന സാമന്തയുടെ മാനേജര്‍ ഈ പുതിയ വാര്‍ത്തയിലും ഉടന്‍ വിശദീകരണവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികയായ സാമന്ത…
Read Moreഎടുത്തു ചാടി വിവാഹം കഴിച്ചത് തെറ്റായിപ്പോയി ! ബ്രേക്കപ്പിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹെയ്ദി സാദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ട്രാന്‍സ് വുമണ്‍ ആണ് ഹെയ്ദി സാദിയ. മാധ്യമ പ്രവര്‍ത്തകയായ ഹെയ്ദിയ്ക്ക് സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരാണുള്ളത്. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം സാദിയ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ തന്റെ വിവാഹജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെപ്പറ്റി തുറന്നുപറഞ്ഞുകൊണ്ട് സാദിയ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. അഥര്വ്വായിരുന്നു സാദിയയുടെ ജീവിത പങ്കാളി. എന്നാല്‍ ഇരുവരും തമ്മില്‍ ബ്രേക്കപ്പായി. ഒന്നിച്ചല്ല താമസിക്കുന്നതെന്നും ബ്രേക്കപ്പിന് ശേഷവും തങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരാണെന്ന് സാദിയ ക്യുആന്‍ഡ്എ വീഡിയോയിലൂടെ പറയുന്നു. ആലപ്പുഴയിലാണ് അഥര്‍വ്വും കുടുംബവും താമസിക്കുന്നത്. വേര്‍പിരിയുക എന്നത് തങ്ങള്‍ വളരെ മെച്വേര്‍ഡായി എടുത്ത തീരുമാനമായിരുന്നുവെന്നും സോഷ്യല്‍മീഡിയയില്‍ തങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണെന്നും ചില മീറ്റിങ്ങിനൊക്കെ പോകുമ്പോള്‍ കാണാറുണ്ടെന്നും സാദിയ പറയുന്നു. എടുത്ത തീരുമാനങ്ങളില്‍ പിന്നീട് വേണ്ടായിരുന്നുവെന്ന് തോന്നിയതെന്താണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് എടുത്തുചാടി കല്യാണം കഴിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെന്ന് സാദിയ പറയുന്നു.…
Read Moreകപടവാഗ്ദാനവും വിവാഹവാഗ്ദാനം നല്‍കുന്നത് പാലിക്കാനാവാതെ പോകുന്നതും തികച്ചും വ്യത്യസ്ഥം ! സുപ്രീംകോടതിയുടെ നിരീക്ഷണം…
വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനക്കേസുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ വ്യത്യസ്ഥമായ നിരീക്ഷണവുമായി സുപ്രീംകോടതി. ആത്മാര്‍ഥതയോടെ വിവാഹവാഗ്ദാനം നല്കി അതു പാലിക്കാന്‍ കഴിയാതെ പോകുന്നതും കപട വിവാഹ വാഗ്ദാനം നല്‍കുന്നതും വ്യത്യസ്തമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഒന്നിച്ചു താമസിച്ചിരുന്ന യുവാവ് വിവാഹം കഴിക്കാന്‍ തയ്യാറാവാതെ വന്നതോടെ യുവാവിനെതിരെ എടുത്ത പീഡനക്കേസ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. മഹാരാഷ്ട്രയില്‍ എം ദീപക് പവാര്‍ എന്നയാള്ക്കെതിരേയാണു പോലീസ് കേസെടുത്തിരുന്നത്. 2009 മുതല്‍ 2011 പെണ്‍കുട്ടിയും ഇയാളും ഒരുമിച്ച് താമസിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന് യുവാവ് തയ്യാറായില്ല. ഇതോടെ 2016 ല്‍ പെണ്‍കുട്ടി യുവാവിനെതിരേ പീഡനക്കേസ് നല്കി. യുവതിയുടെ പരാതിക്ക് എതിരേ യുവാവ് മഹാരാഷ്ട്ര ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇതു സമൂഹത്തിനെതിരായ വിപത്താണ് എന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളി. പക്ഷെ പരസ്പര സമ്മതത്തോടെ ഒരുമിച്ചു ദീര്‍ഘകാലം താമസിച്ചിട്ടു പിരിഞ്ഞതാണ് വാദിയും പ്രതിയുമെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. പീഡനക്കേസ് ചുമത്തുന്നതു നിയമ…
Read Moreനടി നിത്യാ മേനോന് വിവാഹിതയാവുന്നു ! വരന് മലയാളത്തിലെ പ്രമുഖ നടന്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…
നടി നിത്യാ മേനോന് വിവാഹിതയാവുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ടുഡെയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം മലയാളത്തിലെ പ്രമുഖ നടനാണ് വരന്. എന്നാല്‍ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് നിത്യയുടെ ആരാധകര്‍. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഒരു പൊതു സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് മാറുകയായിരുന്നുവെന്നും ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ തന്റെ ജോലിയുമായി തിരക്കിലാണ് നിത്യ. വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 19(1) (എ) ആണ് ഇനി റിലീസിംഗിന് ഒരുങ്ങുന്ന ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ ഇന്ദു വി എസാണ്.
Read More