ഒളിച്ചോടി ഹോട്ടല്‍ മുറിയില്‍ എത്തിയ ശേഷം അവിടെ വച്ച് കൗമാരക്കാര്‍ വിവാഹിതരായ സംഭവത്തില്‍ വിവാഹം അസാധുവാക്കി കോടതി. വിവാഹം നിലനില്‍ക്കുന്നതല്ലെന്ന് വിധിച്ച കോടതി ദമ്പതികളില്‍ നിന്ന് 25000 രൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു. ഹരിയാനയിലെ പഞ്ച്കുള സ്വദേശികളാണ് ഇരുവരും. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും വിവാഹിതരായത്. വരന് 19 വയസും അഞ്ച് മാസവും പെണ്‍കുട്ടിക്ക് 20 വയസുമായിരുന്നു പ്രായം. ഹോട്ടല്‍മുറിയിലെ പാത്രം ഹോമകുണ്ഡമാക്കി ആചാരപ്രകാരമായിരുന്നു വിവാഹം. അഗ്‌നിസാക്ഷിയാക്കി വരണമാല്യം ചാര്‍ത്തിയെന്നെല്ലാം കോടതിയില്‍ ബോധിപ്പിച്ചെങ്കിലും പ്രായപൂര്‍ത്തി ആവാത്തതിനാല്‍ വിവാഹം അസാധുവാണെന്നായിരുന്നു കോടതി വിധിച്ചത്. വിവാഹത്തിന് മറ്റു രേഖകളോ, ചിത്രങ്ങളോ ഒന്നും ഉണ്ടായിരുന്നതുമില്ല. വീട്ടുകാര്‍ ബലപ്രയോഗം നടത്താനൊരുങ്ങിയതോടെയാണ് സുരക്ഷ തേടി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന ഇരുവരുടെയും വാദം അംഗീകരിച്ച കോടതി ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ പഞ്ച്കുള പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
Read MoreTag: MARRIAGE
2019ല്‍ കേരളത്തില്‍ പ്രസവിച്ചത് 20,995 കൗമാരക്കാരികള്‍ ! കൗമാരപ്രായം പിന്നിടും മുമ്പ് രണ്ടും മൂന്നും തവണ പ്രസവിച്ചവര്‍ നൂറുകണക്കിന്; കേരളത്തിന്റെ പോക്ക് എങ്ങോട്ട്…
എല്ലാക്കാര്യത്തിലും നമ്മള്‍ നമ്പര്‍ വണ്‍ ആണെന്ന് അഭിമാനം കൊള്ളുമ്പോഴും കേരളത്തില്‍ കൗമാരവിവാഹങ്ങളും പ്രസവങ്ങളും തകൃതിയായി നടക്കുകയാണ്. മലബാര്‍ അടക്കമുള്ള മേഖലകളില്‍ ഇപ്പോഴും കൗമാര വിവാഹം സജീവമാണ്. അടുത്തിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയതിന് കേസെടുത്ത സംഭവവും റിപ്പോര്‍്ട്ടു ചെയ്തിരുന്നു. കരുവാരക്കുണ്ട് പൊലീസ് ആണ് കേസെടുത്തത്. മഹല്ല് ഖാസി, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, വിവാഹത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശൈശവ വിവാഹങ്ങളെയും പ്രസവങ്ങളെയും സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2019ല്‍ സംസ്ഥാനത്ത് 20,995 കൗമാരക്കാരികള്‍ പ്രസവിച്ചു എന്ന റിപ്പോര്‍ട്ടാണ് നടുക്കുന്നത്. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ റിപ്പോര്‍ട്ട്. സാമൂഹിക വികസന സൂചകങ്ങളില്‍ ഉയര്‍ന്ന റാങ്ക് ഉണ്ടായിരുന്നിട്ടും, ശൈശവ വിവാഹമെന്ന ദുരാചാരത്തില്‍ നിന്ന് സംസ്ഥാനം ഇതുവരെ മോചിതരായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന ഡാറ്റകള്‍. 15 നും 19 നും ഇടയില്‍ പ്രായമുള്ള ഈ…
Read Moreഫേസ്ബുക്കിലൂടെ യുവാവിനെ വളച്ചെടുത്തു വിവാഹവാഗ്ദാനം നല്‍കി ! യുവതി തട്ടിയത് 11 ലക്ഷം രൂപ; കൊട്ടാരക്കരയില്‍ നടന്ന സംഭവം ഇങ്ങനെ…
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച് യുവതിയും ഭര്‍ത്താവും ചേര്‍ന്ന് കൈക്കലാക്കിയത് 11 ലക്ഷത്തിലേറെ രൂപ. യുവാവിന്റെ പരാതിയില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്.എന്‍. പുരം ബാബുവിലാസത്തില്‍ പാര്‍വതി ടി.പിള്ള (31), ഭര്‍ത്താവ് സുനില്‍ലാല്‍ (43) എന്നിവരാണ് പന്തളം പോലീസിന്റെ പിടിയിലായത്. പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന കുളനട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. 2020 ഏപ്രിലിലാണ് തട്ടിപ്പിന്റെ തുടക്കം.യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാര്‍വതി താന്‍ അവിവാഹിതയാണെന്നും പുത്തൂര്‍ പാങ്ങോട് സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. എസ്.എന്‍. പുരത്തുള്ള സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നും അറിയിച്ചു. സൗഹൃദം തുടര്‍ന്നതോടെ പാര്‍വതി വിവാഹവാഗ്ദാനം നല്കി. തനിക്ക് 10 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു. സ്വത്തിന്റെ പേരില്‍ കേസ് നടക്കുകയാണെന്നും വിശ്വസിപ്പിച്ചു. കേസ് നടത്തിപ്പിനും മറ്റു ചെലവുകള്‍ക്കുമെന്നു പറഞ്ഞാണ് യുവാവില്‍ നിന്ന് പണം വാങ്ങിയത്. പാര്‍വതിയുടെ…
Read Moreഇനി എനിക്കൊരു കൂട്ട് വേണം ! 51-ാം വയസില്‍ വിവാഹത്തിനൊരുങ്ങി ലക്ഷ്മി ഗോപാലസ്വാമി; നടിയുടെ മനംമാറ്റത്തിനു പിന്നിലുള്ളത് ഇക്കാര്യം…
മലയാളികളുടെ മനസ്സിലെ ഒരു ഭാരമാണ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹം. നടിയെ വിവാഹം കഴിപ്പിക്കാനായി വര്‍ഷങ്ങളായി ആരാധകര്‍ ശ്രമിക്കുകയാണ്. എന്നാല്‍ വിവാഹം കഴിച്ചില്ലെങ്കിലും ഒരു കുഞ്ഞിനെ ദത്തെടുത്ത് ഇപ്പോള്‍ സന്തോഷകരമായി മുന്നോട്ടു പോവുകയാണ് നടി. മലയാളികള്‍ക്ക് വല്ലാത്തൊരു ഇഷ്ടമാണ് ഈ നടിയോട്. മമ്മൂട്ടിയുടെ നായികയായി ബിഗ് സ്‌ക്രീനിലെത്തിയ ലക്ഷ്മി പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച് പെട്ടെന്നാണ് മലയാളികളുടെ ഉള്ളിലേക്ക് താരം കടന്നു ചെന്നത്. ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ട് ഓരോ വേദിയും അനശ്വരമാക്കി മാറ്റുവാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ആ കഴിവ് തന്നെയാണ് എന്നും ലക്ഷ്മിഗോപാലസ്വാമിയ്ക്ക് പിന്തുണയായി നിന്നിട്ടുള്ളത്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, കീര്‍ത്തിചക്ര, അരയന്നങ്ങളുടെ വീട് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് ലക്ഷ്മി ഗോപാലസ്വാമിക്ക് പ്രേക്ഷകരുടെ ഭാഗത്തു നിന്നും അഭിനയലോകത്ത് നിന്നും വളരെ വലിയ പിന്തുണയും അംഗീകാരവും ആണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍…
Read More18-ാം വയസ്സിലായിരുന്നു വിവാഹം ! കല്യാണത്തിനു കുറച്ചു ദിവസം മുമ്പു മാത്രമാണ് ഞങ്ങള്‍ നേരിട്ടു കാണുന്നത്;ഭര്‍ത്താവിനെക്കുറിച്ച് ആശാ ശരത് പറയുന്നതിങ്ങനെ…
മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരേപോലെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ആശാ ശരത്. സീരിയലിലൂടെയായിരുന്നു അഭിനയലോകത്ത് എത്തിയതെങ്കിലും പിന്നീട് മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളായി ആശ മാറി. അഭിനേത്രി എന്നതിന് പുറമേ മികച്ച ഒരു നര്‍ത്തകി കൂടിയായ ആശാ ശരത് ഏഷ്യാനെറ്റിലെ മെഗാ ഹിറ്റ് പരമ്പരായിരുന്ന കുങ്കുമപൂവ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മിനിസ്‌ക്രീനില്‍ നിന്നും സിനിമിയിലേക്കെത്തിയ താരം ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് അടക്കം നായികയായി തിളങ്ങുകയാണ്. 2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കര്‍മ്മയോദ്ധാ, ദൃശ്യം, ദൃശ്യം 2, വര്‍ഷം, സക്കറിയയുടെ ഗര്‍ഭിണികള്‍, ഏഞ്ചല്‍സ്, പാവാട, കിങ് ലയര്‍, ആടുപുലിയാട്ടം, അനുരാഗ കരിക്കിന്‍ വെള്ളം, പുള്ളിക്കാരന്‍ സ്റ്റാറാ തുടങ്ങിയവയാണ് ആശാ ശരത് അഭിനയിച്ച പ്രധാന സിനിമകള്‍. താരരാജാവ് മോഹന്‍ലാല്‍ നായകനാ ദൃശ്യം സീരിസുകളില ഐജി ഗീതാ പ്രഭാകര്‍ എന്ന വേഷമാണ് താരത്തിന് വളരെയധികം…
Read Moreഅങ്ങനെ ‘അണ്ണനും’ പെണ്ണു കെട്ടി ! ടിപി കേസിലെ പ്രതികള്‍ പരോളിലിറങ്ങി പെണ്ണുകെട്ടുന്ന പതിവ് തുടരുന്നു; അണ്ണന്‍ സിജിത്തിനു പിന്നാലെ കൊടി സുനിയും വിവാഹിതനായതായി റിപ്പോര്‍ട്ട്…
നാട്ടില്‍ സല്‍സ്വാഭാവികളായ യുവാക്കള്‍ പെണ്ണു കെട്ടാനാകാതെ വിഷമിക്കുമ്പോള്‍ പരോളിലിറങ്ങി യഥേഷ്ടം പെണ്ണുകെട്ടി ടിപി വധക്കേസ് പ്രതികള്‍. കിര്‍മാണി മനോജിനും മുഹമ്മദ് ഷാഫിയ്ക്കും പിന്നാലെ അണ്ണന്‍ സിജിത്തും ഇപ്പോള്‍ കുടുംബസ്ഥനായിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ 33കാരിയെയാണ് അണ്ണന്‍ സിജിത്ത് ജീവിത സഖിയാക്കിയത്. എടന്നൂര്‍ ശ്രീനാരായണ മഠത്തിലായിരുന്നു കല്യാണം. വധുവും കുടുംബവും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയാണ് ന്യൂ മാഹിയ്ക്കു അടുത്തുള്ള വിവാഹ വേദിയിലെത്തിയത്. തിരുവനന്തപുരം സ്വദേശിയാണെങ്കിലും ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത് സമീപ ജില്ലകളിലെവിടെയോ ആണ്. വിവാഹത്തിനു പിന്നിലെ വസ്തുതകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. മെയിലാണ് കണ്ണൂര്‍ ജയിലില്‍ നിന്ന് അണ്ണന്‍ സിജിത്ത് പരോളിലിറങ്ങിയത്. അതു കഴിഞ്ഞ് ഏകദേശം 45 ദിവസത്തിനു ശേഷമായിരുന്നു വിവാഹം. ഇത്രയധികം ദിവസം പരോള്‍ കിട്ടിയതും ചോദ്യചിഹ്നമാണ്. അണ്ണന്‍ സിജിത്ത് വിവാഹശേഷം സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ ആയങ്കി…
Read Moreവിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെ കൈകാര്യം ചെയ്യാന്‍ ‘ക്വട്ടേഷന്‍’ നല്‍കി വീട്ടമ്മ ! യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍…
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനായി യുവാവിനെതിരേ ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ പിടിയില്‍. ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു പേരും ഇവര്‍ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. ക്വട്ടേഷന്‍ സംഘം യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയും ഇവരില്‍ നിന്ന് മൊബൈലും സ്വര്‍ണവും കവരുകയുമായിരുന്നു. മയ്യനാട് സങ്കീര്‍ത്തനത്തില്‍ ലിന്‍സി ലോറന്‍സ് (ചിഞ്ചു റാണി-30), ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ വര്‍ക്കല അയിരൂര്‍ അഞ്ചുമുക്ക് ക്ഷേത്രത്തിനു സമീപം തുണ്ടില്‍ വീട്ടില്‍ അമ്പു (33), നെടുങ്ങോലം പറക്കുളത്ത് നിന്നു വര്‍ക്കല കണ്ണമ്പ പുല്ലാനികോട് മാനസസരസില്‍ താമസിക്കുന്ന അനന്ദു പ്രസാദ് (21) എന്നിവരെയാണ് ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25), സുഹൃത്ത് വര്‍ക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശരാക്കി വഴിയില്‍ ഉപേക്ഷിച്ചത്. മര്‍ദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷന്‍…
Read Moreനൈസായി ഒരേ സമയം അഞ്ചു സ്ത്രീകളെ വിവാഹം കഴിച്ചു ഭാര്യമാരാക്കി ! ആറാം കല്യാണത്തിനൊരുങ്ങിയപ്പോള്‍ പിടിവീണു; ബാബയുടെ ലീലകള്‍ ഇങ്ങനെ…
ഒരേ സമയം അഞ്ചു സ്ത്രീകളെ വിവാഹം കഴിക്കുകയും പിന്നീട് ആറാം കല്യാണത്തിനൊരുങ്ങുകയും ചെയ്ത വിരുതന്‍ പോലീസിന്റെ പിടിയില്‍. ഷാജഹാന്‍പുരിലെ അനൂജ് ചേതന്‍ കതേരിയയാണ് പിടിയിലായത്. ഭാര്യമാരില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കരേതിയ പ്രദേശത്തെ സ്വയം പ്രഖ്യാപിത ആള്‍ദൈവമാണെന്നും പോലീസ് പറയുന്നു. 2005ല്‍ ആണ് കതേരിയ ആദ്യ വിവാഹം ചെയ്തത്. മെയിന്‍പുരി ജില്ലയില്‍നിന്നായിരുന്നു ഇത്. 2010ല്‍ ബെറെയ്ലില്‍നിന്നായിരുന്നു രണ്ടാം വിവാഹം. ആദ്യ ഭാര്യയുമായുള്ള വിവാഹ മോചന കേസ് നടക്കുന്നതിനിടെയായിരുന്നു ഇത്. നാലു വര്‍ഷത്തിനു ശേഷം ഔരൂരിയ ജില്ലയില്‍നിന്നും കതേരിയ മൂന്നാം വിവാഹം കഴിച്ചു. രണ്ടാം ഭാര്യയുമായുള്ള വിവാഹ മോചന കേസും ഇതിനിടെ കോടതിയില്‍ എത്തി. എന്നാല്‍ വിധി വരും മുമ്പായിരുന്നു പുതിയ വിവാഹം. മൂന്നാം ഭാര്യയുടെ കസിനെയാണ് കതേരിയ പിന്നെ വിവാഹം ചെയ്തത്. ഭര്‍ത്താവിന്റെ മുന്‍ വിവാഹങ്ങളെക്കുറിച്ച് അറിഞ്ഞ ഈ…
Read Moreഎന്നെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ആരാധകന്‍ വന്നു ! സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു; തുറന്നു പറച്ചിലുമായി നടി അനിഖ…
തന്നെ കല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് ഒരു ആരാധകന്‍ വന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി അനിഖ. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ വരികയും തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരം പറയവെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. യഥാര്‍ഥത്തില്‍ ഇത്തരമൊരു അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്നായിരുന്നു അനിഖയുടെ മറുപടി. ഇമെയില്‍ വഴിയായിരുന്നു ഇയാളുടെ വിവാഹ അഭ്യര്‍ത്ഥന. ആദ്യം പേടിച്ചുവെങ്കിലും പിന്നീടത് അവഗണിച്ചുവെന്നും നടി പറഞ്ഞു. ഉയരത്തെ കുറിച്ച് ആശങ്ക തോന്നിയിരുന്നുവോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ആദ്യമൊക്കെ ഉയരക്കുറവിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നെന്നും ഇപ്പോള്‍ അതിന്റെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞെന്നും അനിഖ പറഞ്ഞു. ഫോട്ടോകള്‍ എടുക്കാനും ചില വസ്ത്രങ്ങള്‍ ധരിക്കുന്നതിലുമെല്ലാം അഞ്ചടി രണ്ട് ഇഞ്ച് എന്ന ഉയരം ഗുണം ചെയ്യുമെന്നാണ് നടിയുടെ പക്ഷം. ബാലതാരമായി മലയാള സിനിമയില്‍ എത്തിയ അനിഖ ഇപ്പോള്‍ മലയാള സിനിമയില്‍…
Read Moreഎനിക്ക് ചേച്ചിയുടെ സഹോദരനെ കെട്ടിച്ചു തരുമോ ? നാത്തൂനായി വരണമെന്ന് ആഗ്രഹം പറഞ്ഞ് യുവതിയ്ക്ക് രഞ്ജിനി നല്‍കിയത് കലക്കന്‍ മറുപടി…
മലയാളത്തിലെ അവതാരക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച താരമാണ് രഞ്ജിനി ഹരിദാസ്. ഇന്നും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അവതാരകരിലൊരാളായി താരം തുടരുന്നതും ഇതിനാലൊക്കെ തന്നെയാണ്. മലയാളവും ഇംഗ്ലീഷും കലര്‍ന്ന ഭാഷയിലെ സംസാരവും കെട്ടിപിടിത്തവും ഒക്കെയായി അവതരണ മേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ രഞ്ജിനി ഹരിദാസിന് സാധിച്ചിരുന്നു. ശക്തമായ നിലപാടുകളുടെ കാര്യത്തില്‍ പലപ്പോഴും രഞ്ജിനി വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ബിഗ്‌ബോസ് റിയാലിറ്റിഷോയില്‍ പങ്കെടുത്തതോടെ രഞ്ജിനിയെക്കുറിച്ച് മലയാളികള്‍ക്കുണ്ടായിരുന്ന മുന്‍വിധികളെല്ലാം മാറി. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി രഞ്ജിനി രംഗത്ത് വന്നിരുന്നു. കാമുകനെ പുറംലോകത്ത് പരിചയപ്പെടുത്തി കൊടുത്തതിനൊപ്പം താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സൂചിപ്പിച്ചിരുന്നു. നിലവില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭര്‍ത്താവും ഭാര്യയും എന്ന പരിപാടിയുടെ അവതാരകയാണ്. ഇതിനിടെ രഞ്ജിനിയുടെ സഹോദരന് ഒരു കല്യാണാലോചന വന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. രഞ്ജിനിയുടെ സഹോദരന്‍ ശ്രീപ്രിയനെ ഇഷ്ടമാണെന്നും തന്റെ…
Read More