മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടിയാണ് മീര നന്ദന്‍. മിനിസ്‌ക്രീന്‍ അവതാരകയായി വന്ന് നടിയായ ചരിത്രമാണ് മീരയ്ക്കുള്ളത്. പിന്നീട് തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ മീരയ്ക്കു കഴിഞ്ഞു. അഭിനേത്രിയെന്നത് പോലെ തന്നെ മികച്ചൊരു ഗായിക കൂടിയാണ് മീര. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന മീര ആര്‍ജെ ആയി ജോലി ചെയ്തു വരികയാണ്. ദുബായില്‍ ആണ് മീര ആര്‍ജെ ആയി ജോലി ചെയ്യുന്നത്. 2017ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തിലാണ് മീര അവസാനം അഭിനയിച്ചത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവയായ നടി തന്റെ ഗ്ലാമറസ് ഫോട്ടോകള്‍ അടക്കം ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മീരാ നന്ദന്‍. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര പംക്തിയിലാണ് താരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. കൂടുതല്‍ ആളുകള്‍ക്കും അറിയേണ്ടത് താരത്തിന്റെ വിവാഹത്തെക്കുറിച്ചായിരുന്നു.…
Read MoreTag: MARRIAGE
അയല്‍ സംസ്ഥാനത്തു നിന്നും വരനെത്തി ! എന്നാല്‍ കല്യാണത്തിന് തൊട്ടുമുമ്പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചു; പിന്നീട് കല്യാണം നടന്നത് പിപിഇ കിറ്റ് ധരിച്ച്…
കോവിഡ് വിവാഹാഘോഷങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആഘോഷപൂര്‍വം വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്ന മിക്കവരും ഇപ്പോള്‍ ചടങ്ങു മാത്രമായി വിവാഹം നടത്തി തൃപ്തി അടയുകയാണ്. പിപിഇ കിറ്റ് ധരിച്ച് നടത്തിയ ഒരു വിവാഹത്തിന്റെ കഥയാണ് ഇപ്പോള്‍ ഉത്തരാഖണ്ഡില്‍ നിന്ന് പുറത്തു വരുന്നത്. കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വധുവിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ നിശ്ചയിച്ച സമയത്തിന് തന്നെ കല്യാണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അല്‍മോറയില്‍ വ്യാഴാഴ്ചയാണ് സംഭവം. മുന്‍ നിശ്ചയപ്രകാരം കല്യാണം നടത്താന്‍ ജില്ലാ ഭരണകൂടം അനുവദിക്കുകയായിരുന്നു. വധുവരന്മാര്‍ പിപിഇ കിറ്റ് ധരിച്ചാണ് മണ്ഡപത്തില്‍ വന്നത്. പതിവ് പോലെ ചടങ്ങുകളോടെയായിരുന്നു വിവാഹം. രണ്ടുദിവസം മുന്‍പാണ് വധു കോവിഡ് പരിശോധനയ്ക്ക് വിധേയയായത്. രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് പരിശോധനയ്ക്ക് തയ്യാറായത്. വ്യാഴാഴ്ച കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പരിശോധന ഫലം പുറത്തുവന്നത്. ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തെ സ്ഥിതിഗതികള്‍ ബോധിപ്പിച്ചു. കല്യാണത്തിനായി വരന്‍ നേരത്തെ തന്നെ വേദിയില്‍ എത്തിയിരുന്നു.…
Read Moreഅങ്ങനെ ഞങ്ങളുടെ ലിവിംഗ് ടുഗദര്‍ ബന്ധം ഒടുവില്‍ വിവാഹത്തിലെത്തി ! താന്‍ ലേഖയെ വിവാഹം ചെയ്ത സംഭവബഹുലമായ കഥ പറഞ്ഞ് തുറന്നു പറഞ്ഞ് എംജി ശ്രീകുമാര്‍…
മലയാളികള്‍ ഹൃദയത്തിലേറ്റിയ ഗായകനാണ് എംജി ശ്രീകുമാര്‍. ഗായകന്‍ മാത്രമല്ല സംഗീത സംവിധായകന്‍ റിയാലിറ്റി ഷോയിലെ വിധികര്‍ത്താവ് തുടങ്ങിയ നിലകളിലും അദ്ദേഹം സജീവമാണ്. ലേഖ ശ്രീകുമാര്‍ ആണ് അദ്ദേഹത്തിന്റെ ഭാര്യ. യൂട്യൂബ് ചാനലുമായി ഇരുവരും സജീവമാണ്. ലിവിങ് ടുഗദര്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഇരുവരും പിന്നീട് വിവാഹിതര്‍ ആവുകയായിരുന്നു. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് എംജി ശ്രീകുമാര്‍. പ്രമുഖ ചാനലിലെ പരിപാടിയില്‍ കൊച്ചു പ്രേമന്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു എംജി ശ്രീകുമാര്‍ തുറന്ന് സംസാരിച്ചത്. കരുനാഗപ്പള്ളിയില്‍ പിഴിച്ചില്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. അന്ന് താന്‍ വിവാഹം കഴിച്ചിട്ടില്ല. ആ സമയത്താണ് പ്രമുഖ മാഗസിന്റെ ആള്‍ക്കാര്‍ വന്നത്. നല്ലൊരു അഭിമുഖം തരികയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാം എന്ന് പറഞ്ഞു. നിങ്ങളുടെ എന്നേ പറഞ്ഞുള്ളൂ, എന്റെയാണോ എന്ന് ചോദിച്ചപ്പോള്‍ അതേയെന്ന് പറഞ്ഞു. 37 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. ഇന്റര്‍വ്യൂ എടുത്തപ്പോള്‍ വിശാലമായി…
Read Moreഇരയെ വിവാഹം കഴിച്ച് പ്രതി ! 22കാരനെതിരായ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി…
ഇരയെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് 22കാരനെതിരായ പോക്‌സോ കേസില്‍ തുടര്‍ നടപടി റദ്ദാക്കി കേരളാ ഹൈക്കോടതി. ഇരയും പ്രതിയും വിവാഹം കഴിച്ച് ജീവിക്കുന്നത് കണക്കിലെടുത്താണിത്. ദമ്പതിമാരുടെ ക്ഷേമവും ഇതിന്റെപേരില്‍ പൊതുതാത്പര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്. ഇത്തരം വിഷയങ്ങള്‍ മുന്നിലെത്തുമ്പോള്‍ പ്രായോഗികമായ നിലപാടാണ് കോടതി സ്വീകരിക്കേണ്ടതെന്ന സുപ്രീം കോടതിയുടെ നിര്‍ദേശവും കോടതി കണക്കിലെടുത്തു. കൊടകര പോലീസ് സ്റ്റേഷനില്‍ 2019 ഫെബ്രുവരി 20-ന് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതിയായിരുന്നു ഹര്‍ജിക്കാരന്‍. 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 16-ന് പെണ്‍കുട്ടിയെ യുവാവ് വിവാഹം കഴിച്ചു. ഇതിനാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് പെണ്‍കുട്ടിയും പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവും കോടതിയെ അറിയിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് കേസ് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്.
Read Moreഒന്നില്‍ പിഴച്ചാല്‍ മൂന്ന് ! ആദ്യം പ്രതാപ് പോത്തന്‍ പിന്നീട് ബ്രിട്ടീഷുകാരന്‍ മൂന്നാമത് ശരത് കുമാറും; മൂന്നു കെട്ടിയ നടി രാധികയുടെ ജീവിതം ഇങ്ങനെ…
തെന്നിന്ത്യന്‍ സിനിമയിലെ തലയെടുപ്പുള്ള താരങ്ങളിലൊരാളാണ് നടി രാധിക ശരത്കുമാര്‍. ദക്ഷിണേന്ത്യന്‍ സിനിമയിലെ എല്ലാ ഭാഷകളിലെ പ്രമുഖ നടന്മാരുടെയെല്ലാം നായികയായി തിളങ്ങിയ സിനിമ ജീവിതമാണ് രാധികയുടേത്. തെന്നിന്ത്യന്‍ സിനിമകളെക്കൂടാതെ ഹിന്ദിയിലും താരം മികവാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇപ്പോള്‍ താരം സഹനടിയായി അമ്മ വേഷങ്ങളിലും മറ്റും സിനിമയില്‍ സജീവമാണ്. ഒരുപാട് അവാര്‍ഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. തന്റെ വ്യക്തിജീവിതത്തില്‍ രാധിക മൂന്നു കല്യാണം കഴിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ നടന്‍ പ്രതാപ് പോത്തന്‍ ആണ് താരത്തിന് ആദ്യഭര്‍ത്താവ്. പക്ഷേ ഈ ബന്ധം കൂടുതല്‍ നീണ്ടുനിന്നില്ല. ഒരു വര്‍ഷത്തില്‍ തന്നെ ഇവരെ വേര്‍പിരിയുകയായിരുന്നു. 1985 ല്‍ കല്യാണം കഴിച്ചവര്‍ തൊട്ടടുത്തവര്‍ഷം വിവാഹമോചിതരായി. പിന്നീടാണ് ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് ഹാര്‍ഡിയെ കല്യാണം കഴിക്കുന്നത്. ഇതില്‍ ഇവര്‍ക്കൊരു കുട്ടിയുമുണ്ടായി. പക്ഷെ ഈ ബന്ധവും കൂടുതല്‍ മുന്നോട്ട് പോയില്ല. പിന്നീടാണ് തമിഴിലെ മുന്‍ നിര നടനായ ശരത് കുമാറുമായി താരം…
Read Moreഅറുമാദിക്കുന്നതിന് ഒരു പരിധിയില്ലേ ! അമിത ശബ്ദത്തില്‍ പാട്ട് വെച്ച് വരന്മാരുടെ കോപ്രായം; നിക്കാഹ് നടക്കാതെ മൗലവി മടങ്ങി…
നിസ്‌കാര സമയത്ത് വിവാഹഘോഷയാത്രയില്‍ വരന്‍ കാട്ടിയ കോപ്രായത്തില്‍ മനംമടുത്ത് വിവാഹത്തിന്റെ കാര്‍മികത്വത്തില്‍ നിന്ന് പിന്മാറി മുസ്ലിം മതപണ്ഡിതന്‍. വിവാഹയാത്രയില്‍ വരന്‍ ഉച്ചത്തില്‍ പാട്ടുവെച്ചതാണ് മതപണ്ഡിതനെ പ്രകോപിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. മുസ്ലീം പണ്ഡിതന്‍ മൗലാന ഖാരി സുഫിയാനാണ് രണ്ടു വിവാഹങ്ങളുടെ കാര്‍മ്മികത്വത്തില്‍ നിന്ന് പിന്മാറിയത്. പിന്നീട് മറ്റൊരു മതപണ്ഡിതനെ സ്ഥലത്ത് എത്തിച്ച് വിവാഹം നടത്തുകയായിരുന്നു. വിവാഹ ഘോഷയാത്രയില്‍ ഉച്ചത്തില്‍ പാട്ടു വെച്ചപ്പോള്‍ നിസ്‌കാര സമയമാണെന്നും പാട്ടു നിര്‍ത്തണമെന്നും മുസ്ലിം മതപണ്ഡിതന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് വീട്ടുകാര്‍ അംഗീകരിയ്ക്കാന്‍ തയ്യാറായില്ല. ഇതോടെ വിവാഹം നടത്താന്‍ സാധിക്കില്ലെന്ന് അറിയിച്ച് ഇദ്ദേഹം പോകുകയായിരുന്നു. ‘വിവാഹ ഘോഷയാത്രയില്‍ വരന്മാര്‍ പാട്ടിന്റെ താളത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്നതാണ് കണ്ടത്. ഒരേ വേദിയില്‍ വച്ച് രണ്ടു സഹോദരിമാരെ വിവാഹം കഴിക്കാനാണ് അവര്‍ പോയത്. നിസ്‌കാര സമയമാണ് പാട്ടു നിര്‍ത്താന്‍ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. അവര്‍…
Read Moreജാതകദോഷം മാറാന്‍ 13കാരനെ വിവാഹം കഴിച്ച് അധ്യാപിക ! എന്നാല്‍ അധ്യാപിക കുട്ടിയുടെ വീട്ടുകാരോടു പറഞ്ഞത് മറ്റൊരു കഥ…
ജാതകദോഷം മാറാന്‍ തന്റെ 13കാരനായ വിദ്യാര്‍ഥിയെ വിവാഹം കഴിച്ച് അധ്യാപിക. ജലന്തറിലെ ബസ്തി ബാവ ഖേല്‍ എന്ന സ്ഥലത്താണ് ഈ വിചിത്ര സംഭവം നടന്നത്. ജാതക ദോഷം കാരണം തന്റെ വിവാഹം നടക്കില്ലെന്ന് വീട്ടുകാര്‍ ആശങ്കയിലായിരുന്നുവെന്ന് അധ്യാപിക പൊലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ജാതകദോഷം മാറാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രതീകാത്മകമായി വിവാഹം കഴിക്കാന്‍ ജോത്സ്യന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ട്യൂഷന്‍ അധ്യാപികയായ വധുവിന്റെ വിദ്യാര്‍ത്ഥിയാണ് 13കാരന്‍. ട്യൂഷന് വേണ്ടി ഒരാഴ്ച തന്റെ വീട്ടില്‍ നിര്‍ത്തണമെന്നാണ് കുട്ടിയുടെ വീട്ടുകാരോട് അധ്യാപിക പറഞ്ഞത്. ഇതു പ്രകാരം കുട്ടിയുടെ വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ നിന്ന് തിരിച്ചെത്തിയ കുട്ടി നടന്ന സംഭവങ്ങള്‍ രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് വിവാഹം പുറംലോകമറിഞ്ഞത്. കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. അധ്യാപികയും ബന്ധുക്കളും ബലംപ്രയോ?ഗിച്ച് ചടങ്ങുകള്‍ നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഹല്‍ദി-മെഹന്തി ചടങ്ങുകളെല്ലാം വിവാഹത്തോടനുബന്ധിച്ച് നടത്തിയിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെ…
Read Moreമൂത്തമകളെ ചികിത്സിയ്ക്കാനായി 12 വയസുകാരിയെ മാതാപിതാക്കള്‍ 10,000 രൂപയ്ക്ക് വിറ്റു ! പെണ്‍കുട്ടിയെ വാങ്ങിയ 46കാരന്‍ അവളെ കല്യാണം കഴിച്ചു…
മൂത്തമകളെ ചികിത്സിക്കാന്‍ പണം കണ്ടെത്താനായി ഇളയമകളെ മാതാപിതാക്കള്‍ 10000 രൂപയ്ക്ക് വിറ്റു. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് ഈ ദാരുണ സംഭവം. 12 വയസ്സുകാരിയെ ആണ് 10000 രൂപയ്ക്ക് 46 കാരന് വിറ്റത്. കടുത്ത ശ്വാസകോശ രോഗത്താന്‍ ബുദ്ധിമുട്ടുന്ന മൂത്തകുട്ടിയുടെ ചികിത്സ ചിലവ് കണ്ടെത്താനായിരുന്നു മാതാപിതാക്കളുടെ ഈ കടുംകൈ. 25,000 രുപയാണ് ദമ്പതിമാര്‍ ആവശ്യപ്പെട്ടത്. വിലപേശലിനൊടുവില്‍ 10,000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. കോട്ടൂര്‍ സ്വദേശികളായ ദമ്പതിമാര്‍ അയല്‍വാസിയായ ചിന്ന സുബ്ബയ്യയെയാണ് കച്ചവടത്തിനായി സമീപിച്ചത്. ബുധനാഴ്ച ഇവര്‍ കച്ചവടം നടത്തുകയും പെണ്‍കുട്ടിയെ സുബയ്യ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവരമറിഞ്ഞ വനിതാ ശിശുക്ഷേമ വിഭാഗം അധികൃതര്‍ സ്ഥലത്തെത്തി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. കുട്ടിയെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി കൗണ്‍സിലിംഗ് നല്‍കിക്കൊണ്ടിരിക്കുകയാണ്. നേരത്തെ വിവാഹിതനായ സുബ്ബയ്യയെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. കുട്ടിയെ വിവാഹം കഴിച്ച സുബ്ബയ്യ കുട്ടിയേയും കൂട്ടി ബന്ധുവിന്റെ വീട്ടിലേക്കാണ് പോയത്. കുട്ടിയുടെ…
Read Moreഭര്‍ത്താവിനെ ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ ആദ്യഭാര്യയിലെ മകനെ വിവാഹം ചെയ്ത് പ്രമുഖ ബ്ലോഗര്‍ ! 21കാരനില്‍ നിന്ന് ഗര്‍ഭം ധരിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി; സംഭവം ഇങ്ങനെ…
റഷ്യയിലെ പ്രമുഖ ഫിറ്റ്‌നസ് ബ്ലോഗറായ മറീന വെല്‍ബര്‍ഷാവിന്റ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിക്കുന്നത്. ഭര്‍ത്താവിന്റെ ആദ്യ ബന്ധത്തിലെ മകനായ 21 കാരന്‍ വ്‌ളാദിമിര്‍ ഷവറീനയെയാണ് 35 വയസ്സുകാരിയായ മറീന വിവാഹം കഴിച്ചത്. ഇവര്‍ തമ്മിലുള്ള പ്രായവ്യത്യാസം തിരിച്ചറിയാതിരിക്കാന്‍ മറീന പ്ലാസ്റ്റിക് സര്‍ജറി നടത്തി പ്രായം കുറയ്ക്കുകയും ചെയ്തു. തന്റെ ഫോളോവേഴ്‌സിനെ വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ മെറീന പങ്കുവെക്കുകയും ചെയ്തിരുന്നു. ഒരു വ്യക്തിക്ക് എങ്ങനെ മാറാന്‍ കഴിയുമെന്ന് വ്യക്തമാക്കിയാണ് മറീന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ചെറുപ്പക്കാരനായ ഭര്‍ത്താവു മൂലം നിരവധിപേരാണ് അണിഞ്ഞൊരുങ്ങി നടക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് മെറീന പറയുന്നു. വ്‌ളാദിമിറിന് ഏഴു വയസ്സ് പ്രായമുള്ളപ്പോഴാണ് ഇയാളുടെ പിതാവ് അലക്‌സി സ്ലവിനെ മെറീനയെ വിവാഹം കഴിക്കുന്നത്. അന്ന് മെറീനയ്ക്ക് പ്രായം 21 വയസ്സായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മടങ്ങിയതിനു ശേഷമാണ് വ്‌ളാദിമിറും…
Read Moreരാജ്യം വിട്ട് പോവേണ്ടി വരുമെന്നു കരുതി ആ പ്രേമം ഉപേക്ഷിക്കുകയായിരുന്നു ! താന്‍ ‘ഒളിച്ചോടിയെന്ന്’ പ്രചരിപ്പിക്കുന്നവരോട് സുബി സുരേഷിന് പറയാനുള്ളത് ഇതാണ്…
മലയാളം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് സുബിസുരേഷ്. സൂര്യടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം എന്ന ഷോയുടെ അവതാരകയും സുബിയാണ്. ഷോ ശ്രദ്ധിക്കപ്പെട്ടെങ്കിലും ചില വിവാദങ്ങളിലും താരം ചാടിയിട്ടുണ്ട്. കുട്ടികളോട് അവരുടെ മാതാപിതാക്കളുടെ സ്വകാര്യതയെക്കുറിച്ച് ചോദിക്കുന്ന സുബിയുടെ അവതരണം വിമര്‍ശനത്തിനു വിധേയമായിരുന്നു. എന്നിരുന്നാലും താരത്തിന് ആരാധകര്‍ ഏറെയാണ്. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ സുബി സുരേഷ് ഒളിച്ചോടിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു വൈറലായി മാറിയത്. താനെങ്ങും പോയിട്ടില്ലെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നിരവധി തവണ താന്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ട്. നമ്മുടെ ചാനലിലൂടെ പറയാത്തതിനാലാവും വീണ്ടും ഇതേ ചോദ്യങ്ങളെന്ന് പറഞ്ഞായിരുന്നു സുബി സംസാരിച്ച് തുടങ്ങിയത്. പ്രേമിച്ചിട്ടുണ്ടോ, ഇനി കല്യാണം കഴിക്കില്ലേയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. നിനക്കൊന്ന് കെട്ടിക്കൂടേ, നീ കെട്ടിയതാണോ, എന്താണ് കല്യാണം കഴിക്കാത്തതെന്നാണ് ചോദ്യം.…
Read More