തിരുവനന്തപുരം:അഞ്ചു വയസുകാരിയായ മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിലായി. താന്‍ അവിവാഹിതയാണെന്ന് കാമുകനെ തെറ്റിദ്ധരിപ്പിച്ചതിനു ശേഷമാണ് ഇവര്‍ വീട്ടില്‍ ആളില്ലാത്ത സമയം നോക്കി കാമുകനൊപ്പം കടന്നുകളഞ്ഞത്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ച് വിവാഹം ചെയ്ത ഡാന്‍സ് അദ്ധ്യാപകനായ ഭര്‍ത്താവിനെ ഉപേക്ഷിച്ചായിരുന്നു ശരണ്യ ഫേസ്ബുക്കില്‍ പരിചയപ്പെട്ട ലോറി ഡ്രൈവര്‍ അഭിക്കൊപ്പം പോയത്. സൈബര്‍സെല്ലിന്റേയും യാദൃശ്ചികമായി കണ്ട ഒരു പത്രവാര്‍ത്തയുടേയും സഹായത്തോടെയാണ് ശരണ്യയേയും കാമുകനേയും ആര്യങ്കോട് പൊലീസ് പിടികൂടിയത്. ആര്യങ്കോട് സ്വന്തം വീട്ടില്‍ ഭര്‍ത്താവ് സന്തോഷ് കുമാറിനും ഏക മകള്‍ക്കുമൊപ്പം താമസിച്ച് വരികയായിരുന്നു ശരണ്യ. ഇങ്ങനെയിരിക്കെയാണ് ലോറി ഡ്രൈവറായ അഭിയെ ശരണ്യ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. പിന്നീട് ഇവരുടെ ബന്ധം വഴിവിട്ട തലത്തിലേക്ക് വളരുകയായിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ എട്ടാംതീയതി ഇരുവരും ഒളിച്ചോടി. തിരുവനന്തപുരം സ്വദേശിനിയായ താന്‍ അവിവാഹിതയാണെന്നും അച്ഛനമ്മമാരുടെ ഏക മകളാണെന്നുമാണ് ശരണ്യ അഭിയെ തെറ്റിദ്ധരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയം…
Read More