പയ്യന്നൂർ: ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ കാമുകൻ കാലുമാറിയതിന്റെ മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യാശ്രമം. റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസിന്റെ സന്ദർഭോചിതമായ ഇടപെടലിൽ യുവതി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശിനിയായ 29 കാരിയാണ് ഇന്ന് പുലർച്ചെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ റെയിൽ പാളത്തിൽ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തെപ്പറ്റി യുവതി പോലീസിനോട് പറഞ്ഞത് ഇങ്ങനെ: ഒരു കുട്ടിയുടെ മാതാവായ യുവതി ഭർത്താവിൽ നിന്ന് പിരിഞ്ഞ് ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്നു.കുട്ടിയുടെ സംരക്ഷണം പിതാവ് ഏറ്റിരുന്നതിനാൽ മറ്റു ബാധ്യതകൾ ഒന്നുമില്ല. ഈ സാഹചര്യത്തിൽ മാട്രിമോണിയൽ പരസ്യം നൽകിയതിനെ തുടർന്നാണ് ചീമേനി കിണർമുക്കിലെ മുപ്പതുകാരൻ ബന്ധപ്പെട്ടത്. ഇതേ തുടർന്ന് ഇരുവരും പ്രണയത്തിലായി. ഈ മാസം മൂന്നിന് തുടങ്ങിയ ബന്ധമാണ് ഫേസ് ബുക്കിലൂടെ അതിവേഗത്തിൽ വളർന്നത്. യുവതി കഴിഞ്ഞയാഴ്ച കാമുകന്റെ നിർദേശപ്രകാരം പയ്യന്നൂരിൽ വരികയും നാലു ദിവസം കാമുകീകാമുകന്മാർ ഒന്നിച്ചു കഴിയുകയും ചെയ്തു. വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് താൻ…
Read More