വിവാഹവീട്ടില്‍ വെച്ച് പരിചയപ്പെട്ട യുവാവും യുവതിയും മാസങ്ങള്‍ക്ക് ശേഷം ഒളിച്ചോടി. സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണ് നേരത്തെ തന്നെ വിവാഹിതരായ കമിതാക്കളുടെ ഒളിച്ചോട്ടം. ഗായകനായ യുവാവിനെയും യുവതിയെയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കിനാലൂര്‍ സ്വദേശിയായ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ സ്വദേശി കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 30തിന് ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് യുവാവിന്റെ ഭാര്യ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും യുവതിയുടെ ഭര്‍ത്താവ് നല്ലളം സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കൊല്ലം കൊട്ടാരക്കര ഭാഗത്ത് ഒളിച്ച് താമസിക്കുകയാണെന്ന് വ്യക്തമാകുകയായിരുന്നു. ഒരു വിവാഹ വീട്ടില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. യുവാവിന് ഭാര്യയും മൂന്ന് മക്കളും യുവതിക്ക് ഭര്‍ത്താവും ഒരു മകളുമുണ്ട്.
Read More