ഭൂമിയില്‍ നിലനില്‍പ്പ് അസാധ്യമായാല്‍ മനുഷ്യന്‍ എന്തു ചെയ്യും ? കഴിഞ്ഞ കുറേക്കാലങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണിത്. ഇന്ന് ആ ചോദ്യത്തിനുള്ള ഉത്തരം തേടിയാണ് ചൊവ്വാ ഗ്രഹത്തെ ലക്ഷ്യം വച്ച് നാസ ആറ് മാസം മുമ്പ് അയച്ചിരുന്ന റോബോട്ട് സ്‌പേസ്ഷിപ്പായ ഇന്‍സൈറ്റ് അര്‍ധരാത്രി ചൊവ്വയില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങുന്നത്. അമേരിക്കയുടെ ഈ റോബോട്ടിക്ക് ഉപഗ്രഹം ചൊവ്വയില്‍ ലാന്‍ഡ് ചെയ്യാനെടുക്കുന്ന ആറര മിനുറ്റ് സമയം അതിനിര്‍ണായകമാണെന്നാണ് മുന്നറിയിപ്പ്. ഇതോടെ ചരിത്രം വഴിമാറാന്‍ പോവുന്ന വിവരങ്ങളായിരിക്കും അവിടെ നിന്നും ലഭിക്കാന്‍ തുടങ്ങുന്നത്. കഴിഞ്ഞ ആറ് മാസങ്ങളായി മണിക്കൂറില്‍ 123000 മൈല്‍ വേഗതയില്‍ ചൊവ്വയെ ലക്ഷ്യമാക്കി കുതികുതിച്ച് കൊണ്ടിരിക്കുന്ന ഇന്‍സൈറ്റിനെ മണിക്കൂറില്‍ അഞ്ച് മൈല്‍ വേഗത്തിലേക്ക് കുറച്ച് ലാന്‍ഡ് ചെയ്യിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ചൊവ്വയിലെ അറിയപ്പെടാത്ത രഹസ്യങ്ങളെക്കുറിച്ച് അറിയുകയും അത് മനുഷ്യരാശിയുടെ നേട്ടത്തിന് വേണ്ടി പ്രയോജനപ്പെടുത്തുകയുമാണ് ഇന്‍സൈറ്റിന്റെ ലക്ഷ്യം. ഒരു ബില്യണ്‍ ഡോളര്‍ മുടക്കിയാണ് നാസ…
Read More