ഇപ്പോള്‍ ശാസ്ത്രകാരന്മാരെല്ലാം ചന്ദ്രനെ വിട്ട് ചൊവ്വയ്ക്കു പിന്നാലെയാണ്. ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കുക, ചൊവ്വയില്‍ കോളനി സ്ഥാപിക്കുക തുടങ്ങിയ ചിന്തകളും തകൃതിയായി നടക്കുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയിലെ മാഴ്‌സ് വണ്‍ എന്ന കമ്പനി 2025ഓടെ മനുഷ്യരെ ചൊവ്വയിലിറക്കും എന്ന അവകാശവാദത്തോടെ മുന്നോട്ടുവന്നത്. യാത്രാപദ്ധതിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന് കമ്പനി പരസ്യം ചെയ്തു. 2013ലാണ് മാഴ്‌സ് വണ്‍ പദ്ധതി പ്രഖ്യാപിച്ചത്. ചൊവ്വായാത്രയ്ക്ക് താല്‍പര്യമുള്ള രണ്ടു ലക്ഷത്തിലധികം ആളുകള്‍ തങ്ങളെ സമീപിച്ചെന്നായിരുന്നു അന്ന് കമ്പനി പറഞ്ഞത്. ഇതില്‍ നിന്ന് നൂറുപേരെ തെരഞ്ഞെടുത്തു. ഈ 100 പേരില്‍ പാലക്കാട്ടുകാരിയായ ശ്രദ്ധാപ്രസാദ് എന്ന പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വാര്‍ത്ത പുറത്തുവന്നതോടെ വന്‍ പബ്ലിസിറ്റിയാണ് ശ്രദ്ധക്ക് കിട്ടിയത്. ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് പോകുന്ന യാത്ര തിരിച്ചുവരാത്ത യാത്രയാണെന്നും ചൊവ്വയില്‍ മനുഷ്യരുടെ കോളനി ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും പദ്ധതി തയ്യാറാക്കിയ മാഴ്‌സ് വണ്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടു ലക്ഷത്തില്‍ നിന്ന്…
Read More