സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ മനുഷ്യര്‍ക്ക് ഏറ്റവും താത്പര്യമുള്ള ഗ്രഹമേതെന്ന ചോദ്യത്തിന് ഉത്തരമാണ് ചൊവ്വ. ഭൂമിയില്‍ നിന്ന് ഏകദേശം 22.5 കിലോമീറ്റര്‍ ദൂരെയുള്ള ഈ ചുവപ്പന്‍ ഗ്രഹം മനുഷ്യരുടെ ജീവിതത്തില്‍ പലരീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ചൊവ്വയിലേക്ക് ചേക്കേറാനൊരുങ്ങിയിരിക്കുന്ന മനുഷ്യരെ കാത്തിരിക്കുന്നത് ഏറെ ദോഷകരമായ അന്തരീക്ഷമാണെന്നാണ് നാസയിലെ ഗവേഷകര്‍ പറയുന്നത്. കുറേ പരീക്ഷണ വാഹനങ്ങള്‍ അയച്ചെങ്കിലും ചൊവ്വ എന്താണെന്ന കാര്യത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. മനുഷ്യന്റെ തലച്ചോര്‍ തകര്‍ക്കുന്ന റേഡിയേഷനുകളുടെ അതിപ്രസരമാണ് ചൊവ്വയിലെന്ന് ചില പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതിനിടെയും അവിടേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ശ്രമത്തിലാണ് നാസ. സിനിമകളിലൂടെ പലരും ഇതിനകം ചൊവ്വയിലെത്തിക്കഴിഞ്ഞെങ്കിലും പക്ഷേ 2030ഓടെ ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കുമെന്നാണ് നാസയുടെ ഉറപ്പ്. അവിടത്തെ കനത്തെ റേഡിയേഷനെ നേരിടാനുള്ള ‘പടച്ചട്ട’ ഉള്‍പ്പെടെ തയാറാക്കുന്ന തിരക്കിലാണ് ഗവേഷകരിപ്പോള്‍. യാത്രയുടെ വേഗതയനുസരിച്ച് 150 മുതല്‍ 300 വരെ ദിവസങ്ങളെടുക്കും ചൊവ്വയിലെത്താന്‍. ഭൂമിയിലാണെങ്കില്‍ ബഹിരാകാശത്തെ റേഡിയേഷനില്‍ നിന്നു…
Read More