കൊച്ചി: മലയാള സിനിമയിലെ തമ്പുരാക്കന്മാരായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഞെട്ടിക്കാന്‍ ‘റാണാ ദഗുബതി’. ഒടിയനും രണ്ടാമൂഴവും കുഞ്ഞാലി മരക്കാറുമുള്പ്പെടെയുള്ള ബ്രഹ്മാണ്ഡചിത്രങ്ങളുടെ നിരയില്‍ ഒന്നു കൂടി വരികയാണ്. കേരള ചരിത്രത്തിലെ മറക്കാനാവാത്ത നായകന് മാര്‍ത്താണ്ഡ വര്‍മയുടെ ജീവിതമാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ-ദി കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തിലെ മികച്ച് ക്രൈം ത്രില്ലറുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കെ.മധുവാണ്. ഒരു വൈദേശിക ശക്തിക്കെതിരെ വിജയിക്കുന്ന ആദ്യ ഏഷ്യക്കാരനായ രാജാവായ മാര്‍ത്താണ്ഡ വര്‍മയെ അവതരിപ്പിക്കുന്നത് ബാഹുബലിയിലെ ബല്ലാലദേവനായി വെള്ളിത്തിരയെ വിറപ്പിച്ച റാണ ദഗുബതിയാണ്. രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. അഞ്ചു ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ചിത്രത്തിന്റെ ആദ്യ ഭാഗത്തിലാണ് ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ റാണ അവതരിപ്പിക്കുന്നത്. തന്റെ ആദ്യമലയാള ചിത്രത്തിന്റെ വിവരം ട്വിറ്ററിലൂടെ റാണ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ…
Read More