കൊച്ചി: നഗരത്തിലെ ഫ്ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച കേസില്‍ മൊബൈല്‍ഫോണ്‍ കണ്ടെത്താനാകാതെ അധികൃതര്‍. ഫോണ്‍ നശിപ്പിച്ചതായി പ്രതി മാർട്ടിൻ വ്യക്തമാക്കുന്നുവെങ്കിലും അധികൃതര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. പോലീസ് കസ്റ്റഡിയില്‍ തുടരുന്ന മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. രണ്ടാം തവണയും കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പും മാര്‍ട്ടിന്റെ പണമിടപാട് സംബന്ധിച്ചും വിശദമായ അന്വേഷണം പോലീസ് ഇതിനോടകം നടത്തിക്കഴിഞ്ഞു. പ്രതി പണം സന്പാദിച്ചിരുന്നത് ഓഹരി വ്യാപാരത്തിലൂടെയാണെന്നാണ് പോലീസ് കരുതുന്നത്. പീഡനം നടന്ന ഫ്ളാറ്റിലും പ്രതി ഒളിവില്‍ കഴിഞ്ഞ കാക്കനാട്ടെ ഫ്ളാറ്റിലും തൃശൂരിലെ പരിസര പ്രദേശങ്ങളിലും പോലീസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. കേസിലെ കൂട്ടുപ്രതികളെയും വരും ദിവസങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് തെളിവെടുപ്പു നടത്തും. കൂട്ടുപ്രതികളില്‍ ഒരാള്‍ക്ക് കോവിഡായതിനാലാണ് ഇവരെ കസ്റ്റഡിയില്‍ എടുക്കുന്ന നടപടികള്‍ വൈകാന്‍ കാരണം. കണ്ണൂര്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്.…
Read MoreTag: martin
ഫ്ളാറ്റിൽ യുവതിക്ക് പീഡനം; ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം
കൊച്ചി: നഗരത്തിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി മാര്ട്ടിന് ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താന്‍ ഊര്‍ജിത ശ്രമങ്ങളുമായി അന്വേഷണ സംഘം. തന്റെ നഗ്നദൃശ്യങ്ങള്‍ പ്രതി ചിത്രീകരിച്ചതായി പോലീസിനു നല്കിയ പരാതിയില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഈ ഫോണ്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് പോലീസ്. അതിനിടെ, രണ്ടു ദിവസംകൂടി കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ അധികൃതര്‍ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും സമയം നീട്ടി നല്‍കണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണു കോടതി കസ്റ്റഡി കാലാവധി നീട്ടി നല്‍കിയത്. പ്രതിയുടെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി പോലീസ് മാര്‍ട്ടിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതി അനധികൃതമായി പണം സമ്പാദിച്ചതായുള്ള വിവരങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. പീഡനം നടന്ന ഫ്ളാറ്റിലും തുടര്‍ന്ന് മാര്ട്ടിന് ഒളിവില്‍ കഴിഞ്ഞ കാക്കനാട്ടെ ഫ്ളാറ്റിലും തൃശൂരിലെ പരിസര പ്രദേശങ്ങളിലും…
Read Moreഫ്ളാറ്റിലെ പീഡനം; പ്രതികളില്‍ ഒരാള്‍ക്ക് കോവിഡ്; മാര്‍ട്ടിനെ തൃശൂരിലെത്തിക്കും
കൊച്ചി: ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളില്‍ ഒരാള്‍ക്കു കോവിഡ്. മറ്റു രണ്ടു പ്രതികളും നിരീക്ഷണത്തിൽ. ഇതോടെ നേരത്തെ റിമാന്‍ഡിലായ ശ്രീരാഗ്, ധനേഷ്, ജോണ്‍ ജോയ് എന്നീ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ പോലീസ് നല്കിയ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. അതിനിടെ, കേസിലെ പ്രധാന പ്രതിയായ മാര്‍ട്ടിനെ തെളിവെടുപ്പിനായി ഇന്ന് തൃശൂരിലെത്തിച്ചേക്കും. ഇയാള്‍ ഒളിവില്‍ താമസിച്ച സ്ഥലങ്ങളിലടക്കം തെളിവെടുപ്പ് നടത്താനാണു അന്വേഷണസംഘത്തിന്റെ തീരുമാനം. മാര്‍ട്ടിനെ ഇന്നലെ കാക്കാനാട്ടെ ഫ്ലാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് ഒളിവില്‍ പോകുന്നതിന് മുമ്പ് താമസിച്ച ഫ്ലാറ്റിലായിരുന്നു തെളിവെടുപ്പ്. മാര്‍ട്ടിനെ കൊച്ചിയില്‍നിന്ന് രക്ഷപ്പെടുത്താനും ഒളിവില്‍ താമസിപ്പിക്കാനും സഹായിച്ചവരാണ് മൂന്ന് പ്രതികളെന്നാണ് ആരോപണം. ഇവര്‍ക്കൊപ്പം തെളിവെടുപ്പ് നടത്താനാണ് കസ്റ്റഡി ആവശ്യപ്പെട്ടത്. മാര്‍ട്ടിന്റെ സാന്പത്തിക ഇടപാടുകള്‍ പരിശോധിക്കന്നതിന്റെ ഭാഗമായി ഇയാള്‍ക്ക് അക്കൗണ്ടുള്ള ബാങ്കുകളില്‍നിന്ന് പോലീസ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.…
Read Moreപണം ഉണ്ടാക്കാന്‍ എന്ത് സാമ്പത്തിക ഇടപാടുകളാണ് മാർട്ടിൻ നടത്തിയത്; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാൻ അന്വേഷണ സംഘം; പരാതിയുമായി മറ്റൊരു യവതി കൂടി
കൊച്ചി: ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്ട്ടിന് ജോസഫിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. പണം ഉണ്ടാക്കാന്‍ എന്ത് സാമ്പത്തിക ഇടപാടുകളാണ് പ്രതികള്‍ നടത്തിയതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. ഇന്നലെ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ല്‍ ഹാജരാക്കിയ പ്രതിയെ 23 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മാസം 40,000 രൂപ വരുമാനം വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് ഇയാള്‍ അഞ്ചു ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നാണ് പോലീസിന്റെ ആരോപണം. ഇത്രയും പണം ഉണ്ടാക്കാന്‍ എന്ത് സാമ്പത്തിക ഇടപാടുകളാണ് ഇവര്‍ നടത്തിയതെന്ന് അന്വഷിക്കേണ്ടതുണ്ടെന്നും റിമാന്‍ഡില്‍ പാര്‍പ്പിക്കണമെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. കാക്കനാട് ജില്ലാ ജയിലിലാണു റിമാന്‍ഡ് ചെയ്തിട്ടുള്ളത്.പ്രതികളുടെ വരുമാന സ്രോതസും ഇവരുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ വിധേയമാക്കുമെന്നു പോലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കേസിലെ…
Read Moreഎല്ലാവരുടെയും നെഞ്ചു പൊള്ളിച്ച കുരുന്ന് ! ആകാശദൂതിലെ ബാലതാരമായിരുന്ന റോണിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…
മലയാളികളെ ഏറ്റവുമധികം കരയിച്ച സിനിമയെതെന്നു ചോദിച്ചാല്‍ അതിനുത്തരമാണ് സിബിമലയില്‍ സംവിധാനം ചെയ്ത് മുരളിയും മാധവിയും പ്രധാനവേഷത്തിലെത്തിയ ആകാശദൂത്. മാതാപിതാക്കളുടെ വിയോഗത്തോടു കൂടി അനാഥരായിപ്പോകുന്ന നാലു കുരുന്നുകളുടെ കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ആകാശദൂത് സിനിമ ഇറങ്ങിയിരുന്ന സമയത്ത് പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്ന ബാലതാരങ്ങളുടെ ഇപ്പോഴത്തെ രൂപവും വിശേഷങ്ങളും അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും താല്പര്യമാണ്. മൂന്ന് സഹോദരങ്ങളും അവരെ ദത്തെടുത്തവരോടൊപ്പം പോകുമ്പോള്‍ ഒറ്റപെട്ടു പോയ റോണിയുടെ മുഖം സിനിമ കണ്ട ആര്‍ക്കും മറക്കാനാകില്ല. നാല് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ പോളിയോ ബാധിച്ച കുട്ടിയെ ഏറ്റെടുക്കാനായി ആരും മുന്നോട്ട് വന്നിരുന്നില്ല. പ്രേക്ഷക മനസ്സില്‍ ഏറെ നൊമ്പരമായി നിന്നിരുന്നതും ഈ കുരുന്നായിരുന്നു. ബാലതാരമായി സിനിമയിലെത്തിലെത്തിയ മാര്‍ട്ടിനാണ് റോണിയെ അവതരിപ്പിച്ചത്. ആകാശദൂതിന് പുറമെ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലും മാര്ട്ടിന് വേഷമിട്ടിരുന്നു. പിന്നീട് സിനിമയില്‍ നിന്നും മാര്ട്ടിന് അപ്രത്യക്ഷനാകുകയായിരുന്നു. മൂന്നാം…
Read Moreനടി ആക്രമിക്കപ്പെട്ട കേസില്‍ ‘ സൂപ്പര്‍ ട്വിസ്റ്റ്’ ; സംഭവം നടിയും സുനിയും തമ്മിലുള്ള ഗൂഢാലോചനയെന്ന് ഡ്രൈവര്‍ മാര്ട്ടിന്; രണ്ടാം പ്രതിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. നടി ആക്രമിക്കപ്പെട്ടതല്ലെന്നും നടന്നത് നടിയും സുനിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്നുമുള്ള വെളിപ്പെടുത്തലുമായി വാഹനമോടിച്ച രണ്ടാം പ്രതി മാര്ട്ടിന് രംഗത്തെത്തിയതോടെയാണ് രംഗം ആകെ മാറുന്നത്. ദിലീപ് 85 ദിവസം ജയിലില്‍ കിടന്ന കേസ് തകിടം മറിയുകയും നടിയെ ആക്രമിച്ചെന്ന കേസ് തന്നെ കെട്ടുകഥയാകുന്ന തരത്തിലുള്ളതാണ് വെളിപ്പെടുത്തല്‍. പള്‍സര്‍ സുനിക്കും നടിക്കും തമ്മില്‍ ബന്ധമുണ്ടെന്നും ആക്രമണം കെട്ടുകഥയാണെന്നുമാണ് മാര്ട്ടിന് പറയുന്നത്. നടിയുള്‍പ്പെട്ട ഗൂഢാലോചനയാണ് നടന്നതെന്നും മാര്ട്ടിന് പറയുന്നു. പള്‍സര്‍ സുനിയുടെ ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്തത് നടിയായിരുന്നു. നടിയുടെ വീട്ടില്‍ എത്തുമ്പോള്‍ ഫോണ്‍ അവര്‍ക്ക് കൈമാറണമെന്ന് സുനി തന്നോടു പറഞ്ഞു. സുനി വല്ലതും പറഞ്ഞുവിട്ടോയെന്ന നടി ചോദിച്ചു. സുനിയുടെ ഫോണ്‍ വന്നപ്പോള്‍ നടി ഫോണ്‍ വാങ്ങി. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം എസി ഓണാക്കിയ ശേഷം കാറില്‍ നിന്നും ഇറങ്ങാന്‍ നടി ആവശ്യപ്പെട്ടു.…
Read More