കൊല്ലം: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സിയാച്ചിനില്‍ മഞ്ഞിടിഞ്ഞു വീണ് വീരചരമം പ്രാപിച്ച മലയാളി ജവാന് സുധീഷിന്റെ കുടുംബത്തോട് അവഗണന കാട്ടി സംസ്ഥാന സര്‍ക്കാര്‍. സുധീഷിന്റെ ഭാര്യ ശാലുമോള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി കിട്ടാന്‍ ഇനി മുട്ടാന്‍ വാതിലുകളൊന്നും ബാക്കിയില്ലെന്നാണ് സുധീഷിന്റെ കുടുംബം പറയുന്നത്.സുധീഷ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഭാര്യക്ക് ജോലി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ ആവശ്യമുന്നയിച്ചു കൊണ്ട് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ സമീപിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍ ലീവ് കഴിഞ്ഞ മടങ്ങിയ സുധീഷിന് സ്വന്തം മകളെ നേരില്‍ കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. സിയാച്ചിന്‍ മേഖലയില്‍ ജോലി ചെയ്തിരുന്നതിനാല്‍ കുഞ്ഞിന്റെ നൂല്കെട്ടിന് പോലും ലീവ് ലഭിച്ചിരുന്നില്ല. ദുരന്തം മഞ്ഞ് വീഴ്ചയായ് സുധീഷിന്റെ മേല്‍ പതിച്ചപ്പോള്‍ മകള്‍ക്ക് മുന്നില്‍ ആദ്യമായ് എത്തിയത് ചേതനയില്ലാത്ത അച്ഛന്റെ ശരീരമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കുടുബത്തിനുള്ള സാമ്പത്തിക സഹായമായ…
Read More