ബഷീര്‍ ബഷിയും കുടുംബവും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ബിഗ്ബോസിലൂടെയാണ് ബഷീര്‍ ശ്രദ്ധേയനാകുന്നത്. ബഷീറും രണ്ട് ഭാര്യമാരും കുട്ടികളും അടങ്ങുന്ന കുടുംബം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. രണ്ടു ഭാര്യമാര്‍ക്കും പ്രത്യേകം യൂട്യൂബ് ചാനലുകളുമുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ഈയടുത്ത് മഷൂറയ്ക്ക് ആണ്‍കുഞ്ഞും ജനിച്ചിരുന്നു. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരങ്ങള്‍ യൂട്യൂബിലൂടെ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം യൂട്രസ് എടുത്ത് കളയേണ്ടി വരുമോ എന്ന ക്യാപ്ഷനോടെ മഷൂറ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് കണ്ട് ഞെട്ടിയിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴിതാ സംഭവം എന്താണെന്ന് വ്യക്തമാക്കുകയാണ് ജിസ്മ. മാസങ്ങള്‍ക്ക് മുമ്പ് തന്റെ ഒരു കസിന് ബ്ലീഡിഗ് കൂടി യൂട്രസ് എടുത്തുകളയേണ്ടി വരുമോ…
Read More