സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. മതിയായ ഒരുക്കങ്ങള്‍ നടത്താന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്കി. ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഐസിയു, വെന്റിലേറ്ററുകള്‍ കോവിഡ് ബാധിതര്‍ക്കായി മാറ്റിവെക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെ 172 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗബാധിതര്‍ തിരുവനന്തപുരത്താണെന്നും മന്ത്രി പറഞ്ഞു. 111 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും മാസ്ക് ധരിക്കണം. നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.
Read MoreTag: mask
മാസ്ക് ഇനി വേണമെങ്കില്‍ ധരിച്ചാല്‍ മതി…ആരും കേസെടുക്കില്ല ! സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്കി രാജ്യം സാധാരണ നിലയിലേക്കാവുകയാണ്. പൊതു ഇടങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. കോവിഡ് വ്യാപനം തടയാന്‍ 2020-ലാണ് മാസ്കും കൂടിച്ചേരലുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരിന്നത്. ആ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25-ന് അവസാനിക്കുകയാണ്. ഇതിന് ശേഷം ഈ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ല എന്നാണ് നിര്‍ദേശം. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് ഇളവുകള്‍ നല്‍കുന്നത്. കേന്ദ്ര നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കും.
Read Moreമാസ്കിനു പകരം മുഖത്തണിഞ്ഞത് സ്ത്രീകളുടെ അടിവസ്ത്രം ! യുവാവിനെ വിമാനത്തില്‍ നിന്നും ഗെറ്റൗട്ടടിച്ചു…
മാസ്കിനു പകരം സ്ത്രീകളുടെ അടിവസ്ത്രം മുഖത്ത് അണിഞ്ഞു വന്ന യുവാവിനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. ഫ്ളോറിഡ കേപ്കോറല്‍ സ്വദേശിയായ ആദം ജെന്നെയെയാണ് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍നിന്ന് ജീവനക്കാര്‍ ഇറക്കിവിട്ടത്. ഫോര്‍ട്ട് ലൗഡര്‍ഡെയ്ല്‍ വിമാനത്താവളത്തില്‍നിന്ന് വാഷിങ്ടണിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് തന്നെ ആദം ജെന്നെയെ ജീവനക്കാര്‍ ഇറക്കിവിടുകയായിരുന്നു. സ്ത്രീകളുടെ അടിവസ്ത്രമാണ് മുഖാവരണമായി ധരിച്ചതെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ കാബിന് ക്രൂ ഇയാളോട് വിമാനത്തില്‍നിന്നിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്താണ് കാരണമെന്ന് ആദം തിരിച്ചുചോദിച്ചപ്പോള്‍ നിര്‍ദേശാനുസരണമുള്ള മാസ്ക് ധരിച്ചിട്ടില്ലെന്നായിരുന്നു കാബിന് ക്രൂവിന്റെ മറുപടി. തുടര്‍ന്ന് വാക്കേറ്റത്തിനോ തര്‍ക്കത്തിനോ മുതിരാതെ ആദം വിമാനത്തില്‍നിന്ന് ഇറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലെ സഹയാത്രികര്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, മാസ്ക് നിര്‍ബന്ധമാക്കിയതിനെതിരേയുള്ള തന്റെ പ്രതിഷേധമാണിതെന്നായിരുന്നു ആദത്തിന്റെ മറുപടി. മണ്ടത്തരം വ്യക്തമാക്കി നല്കാന് അതേരീതി തന്നെയാണ് നല്ലതെന്നാണ് താന്‍ കരുതുന്നതെന്നും നേരത്തെ…
Read Moreഅമേരിക്ക വീണ്ടും മാസ്ക് വയ്ക്കുന്നു ! ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്നതിനാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധം…
കോവിഡിന്റെ ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും മാസ്ക് ഉപയോഗം നിര്‍ബന്ധമാക്കി യുഎസ് ഗവണ്മെന്റ്. കോവിഡ് വ്യാപനം കൂടിയ ലൊസാഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്കോ, ഫ്ളോറിഡ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കര്‍ശന നിയന്ത്രണം. നഴ്സറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളും മാസ്ക് ധരിക്കണം. ഇപ്പോഴത്തെ രോഗികളില്‍ 80 ശതമാനം പേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നു പ്രസിഡന്റ് ജോ ബൈഡന് അഭ്യര്‍ഥിച്ചു. മുമ്പ് രണ്ടു ഡോസ് വാക്സിനെടുത്തവര്‍ക്ക് മാസ്ക്ക് നിര്‍ബന്ധമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടു ഡോസ് വാക്സിനെടുത്തവരെയും പുതിയ ഡെല്‍റ്റാ വകഭേദം ബാധിക്കുന്ന സാഹചര്യമാണ് ഇ്പ്പോള്‍ സംജാതമായിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കുന്നത്.
Read Moreതനിക്ക് പ്രവേശനമില്ല! മാസ്ക്ക് ധരിക്കാഞ്ഞ റെയില്‍വേ ഉദ്യോഗസ്ഥനു നേരെ വെടിവെച്ച് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്;വീഡിയോ കാണാം…
മാസ്ക്ക് ധരിക്കാത്തതിന്റെ പേരില്‍ റെയില്‍വേ ഉദ്യോഗസ്ഥനു നേരെ വെടിയുതിര്‍ത്ത് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്. ഉത്തര്‍പ്രദേശിലാണ് സംഭവം. കാലിന് വെടിയേറ്റ 40കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. ബറേലിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. റെയില്‍വേയിലെ ടെലികോം ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന രാജേഷ് രാത്തോഡിനാണ് വെടിയേറ്റത്. പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യാന്‍ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ പോയ സമയത്താണ് രാജേഷിന് വെടിയേറ്റതെന്ന് ഭാര്യ പറയുന്നു. ബാങ്കില്‍ ആദ്യം പോയ സമയത്ത് മാസ്ക് ധരിച്ചിരുന്നില്ല. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരന് പ്രവേശനം അനുവദിച്ചില്ല. തുടര്‍ന്ന് മാസ്ക് ധരിച്ച് വീണ്ടും എത്തിയപ്പോഴും പ്രവേശനം നിഷേധിച്ചതായി ഭാര്യ ആരോപിക്കുന്നു. ഉച്ചഭക്ഷണ സമയമാണ് എന്ന് പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്. എന്നാല്‍ സമയം രാവിലെ 11.30 ആയിരുന്നുള്ളൂ. തുടര്‍ന്ന് ഭര്‍ത്താവിനെ തള്ളുകയും കാലില്‍ സുരക്ഷാ ജീവനക്കാരന് വെടിവെയ്ക്കുകയുമായിരുന്നുവെന്ന് ഭാര്യ പറയുന്നു. ആരും തന്നെ…
Read Moreരക്തദാന സമയത്ത് മാസ്ക് വച്ചില്ലെന്ന് വിമര്‍ശനം ! തന്നെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി സോനു നിഗം…
കോവിഡ് പ്രതിസന്ധി രക്തദാന പ്രവര്‍ത്തനങ്ങളെയും വളരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ വാക്സിന് എടുക്കുന്നതിനു മുമ്പ് യുവാക്കള്‍ രക്തദാനത്തിനു തയ്യാറായി മുമ്പോട്ടു വരണമെന്നാണ് അധികൃതര്‍ അഭ്യര്‍ഥിക്കുന്നത്. അടുത്തിടെ രക്തദാനം നടത്തിയ ഗായകന് സോനു നിഗം രക്തദാന സമയത്ത് മാസ്ക് വയ്ക്കാഞ്ഞതിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങളോടു പ്രതികരിക്കുകയാണ് സോനു. രക്തദാന ക്യാമ്പ് ഉല്‍ഘാടനം ചെയ്തു കൊണ്ട് താരം രക്തദാനം നടത്തിയതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ചിലര്‍ വിമര്‍ശനവുമായി എത്തിയത്. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലായി മാസ്ക് ധരിക്കാതെ സോനു നിഗം രക്തദാനം നിര്‍വഹിച്ചതിനെയാണ് പലരും കണ്ണുംപൂട്ടി വിമര്‍ശിച്ചത്. ആരോപണങ്ങള്‍ കടുത്തതോടെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. രക്തദാന സമയത്ത് മാസ്ക് ധരിക്കുക അനുവദനീയമല്ല എന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും സോനു വ്യക്തമാക്കി. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് അര്‍ഹമായ ഭാഷയില്‍ തക്ക മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.…
Read Moreവിദ്യാസമ്പന്നരായ കോട്ടയം കാരോട് ഒടുവിൽ ഇങ്ങനെ പറയേണ്ടി വന്നു, ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ? അഞ്ചു ദിവസത്തിനിടെയുള്ള കേസുകളുടെ കാരണവും എണ്ണവും കേട്ടാൽ ഞെട്ടും…
കോട്ടയം: നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും കോട്ടയം ജില്ലയിൽ മാസ്ക് ധരിക്കാത്തവരുടെയും സാമൂഹിക അകലം പാലിക്കാത്തവരുടെ എണ്ണം വർധിച്ചുവരുന്നതായി പോലീസ്. ദിവസവും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. കഴിഞ്ഞ 18 മുതൽ 22 വരെ ജില്ലയിൽ 5996 പേർക്കെതിരെയാണ് മാസ്ക് ധരിക്കാത്തതിനു പോലീസ് കേസെടുത്തത്. മാസ്ക് ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കും 500 രൂപയാണു പിഴ. ക്രിമിനൽ കേസുകളാണ് നിയമ ലംഘകർക്കെതിരെ എടുക്കുന്നത്. തൽസമയം പിഴയടയ്ക്കാത്ത കേസുകൾ കോടതിയ്ക്കു കൈമാറുകയാണു ചെയ്യുന്നത്.മാസ്ക് ശരിയായ രീതിയിൽ വയ്ക്കാതിരിക്കുക, താടിയിലേക്ക് താഴ്ത്തി വയ്ക്കുക, കടകളിലും ഓഫീസുകളിലും മാസ്ക് ഉൗരി മേശപ്പുറത്തു വയ്ക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയാണു കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും പൊതുജനങ്ങൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളിലും പോലീസ് നടത്തിയ പരിശോധനയിൽ സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. രാത്രി കർഫ്യുവിൽ റോഡുകളിൽ പോലീസ് പരിശോധനയുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പോലീസ് പിടികൂടുകയും ഇവർക്കെതിരെ പിഴ ചുമത്തുകയും…
Read Moreഎന്റെ പൊന്നു സാറേ മാസ്ക് ധരിക്കാന്‍ ഇവള് സമ്മതിക്കില്ല ! മാസ്ക് ധരിക്കാഞ്ഞതിന് പൊക്കിയപ്പോള്‍ യുവാവ് പറഞ്ഞത് കേട്ട് പോലീസുകാര്‍ അന്തംവിട്ടു…
മാസ്ക് ധരിക്കാതെ വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ പൊക്കിയ പോലീസിനോടു തര്‍ക്കിക്കുന്ന ദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡല്‍ഹിയില്‍ മാസ്ക് ധരിക്കാതെ കാറില്‍ യാത്ര ചെയ്ത ദമ്പതികളാണ് പൊലീസിനോട് കയര്‍ത്തു സംസാരിച്ചത്. പങ്കജ് ദത്ത എന്ന യുവാവും ഭാര്യയും മാസ്ക് ധരിക്കാതെ കാറില്‍ വരുമ്പോഴാണ് പോലീസ് കൈയ്യോടെ ഇവരെ പിടികൂടിയത്. എന്നാല്‍ സ്വകാര്യ വാഹനത്തില്‍ മാസ്ക് വേണ്ടെന്ന വാദമാണ് ഇരുവരും ഉയര്‍ത്തിയത്. റോഡ് പൊതു ഇടമാണെന്നും ഉയരുന്ന കോവിഡ് കണക്കും ചൂണ്ടിക്കാട്ടി മാസ്ക് ധരിക്കണമെന്ന കാര്യം പറയാന്‍ പൊലീസ് ശ്രമിച്ചു. ‘ഇത് ഞങ്ങളുടെ വാഹനമാണ്, നിങ്ങളെന്തു ചെയ്യുമെന്ന് കാണട്ടെ’ എന്ന് പറഞ്ഞ് പൊലീസുകാരോട് തട്ടിക്കയറുന്ന യുവാവിനെയും യുവതിയെയും വിഡിയോയില്‍ കാണാം. ഇതോടെ ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. കേസായതോടെ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ് രംഗത്തെത്തി. ‘അവള് ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്ന് ഞാന്‍ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ അവള്…
Read Moreകാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കണം ! കാരണമായി കോടതി പറയുന്നതിങ്ങനെ…
ഒറ്റയ്ക്ക് കാറോടിച്ച് യാത്ര ചെയ്യുമ്പോള്‍ മാസ്ക് ധരിക്കേണ്ടായെന്ന് വിചാരിക്കുന്നത് തെറ്റെന്ന് ഡല്‍ഹി ഹൈക്കോടതി. കൂടെ മറ്റാരുമില്ലെന്നു കരുതി മാസ്ക് ധരിക്കാതിരുന്നാല്‍ ഡ്രൈവറുടെ സ്രവം കാറില്‍ വീഴാമെന്നും, മണിക്കൂറുകള്‍ക്കു ശേഷം ആ വാഹനത്തില്‍ കയറുന്ന മറ്റുള്ളവര്‍ക്ക് കോവിഡ് രോഗം പകരാന്‍ ഇത് കാരണമായേക്കാമെന്നും ജസ്റ്റിസ് പ്രതിഭ എം സിങ് വിധിന്യായത്തില്‍ പറഞ്ഞു. ഒറ്റക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ മാസ്ക് വെക്കാത്തതിന് ഫൈന്‍ ചുമത്തിയതിനെതിരായ നാല് വ്യത്യസ്ത ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ‘വാഹനത്തിലോ കാറിലോ യാത്ര ചെയ്യുന്ന വ്യക്തി ഒറ്റക്കായിരുന്നാല്‍ പോലും പലവഴികളില്‍ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ട്. അയാള്‍ വാഹനത്തില്‍ കയറുന്നതിനു മുമ്പ് മാര്‍ക്കറ്റിലോ ജോലിസ്ഥലത്തോ ആശുപത്രിയിലോ അല്ലെങ്കില്‍ തിരക്കേറിയ മറ്റ് ഇടങ്ങളിലോ പോയിട്ടുണ്ടാവാം. വായുസഞ്ചാരത്തിനായി വാഹനത്തിന്റെ വിന്‍ഡോകള്‍ തുറന്നിട്ടിട്ടുണ്ടാകാം. വാഹനം ട്രാഫിക് സിഗ്നലില്‍ നിര്‍ത്തുകയും വിന്‍ഡോ താഴ്ത്തി അയാള്‍ എന്തെങ്കിലും ഉല്‍പ്പന്നം വാങ്ങുകയും ചെയ്തിട്ടുണ്ടാകാം. അതുവഴി അയാള്‍…
Read Moreഎനിക്ക് കോവിഡില്ല, പിന്നെന്തിന് മാസ്ക് ധരിക്കണം ! മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കണ്ടക്ടറെ പഞ്ഞിക്കിട്ട് യാത്രക്കാരന്…
കോവിഡിനെതിരേ കനത്തപോരാട്ടത്തിലാണ് രാജ്യം. ലോക്ക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. എന്നിരുന്നാലും മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിരവധി പേരുടെ വാര്‍ത്തകളാണ് അനുദിനം പുറത്തുവരുന്നത്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ മുംബൈയില്‍ നിന്നും വരുന്നത്. മുംബൈയിലെ അന്ധേരിയിലായിരുന്നു സംഭവം. മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട കണ്ടക്ടറെ യാത്രക്കാരന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ബസില്‍ കയറുമ്പോള്‍ യാത്രക്കാരന് മാസ്ക് ധരിച്ചിരുന്നില്ല. ഇത് കണ്ട് മാസ്ക് ധരിക്കാന്‍ കണ്ടക്ടര്‍ ഇയാളോട് ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് കോവിഡ് ഇല്ലെന്നായിരുന്നു ഇയാളുടെ വിശദീകരണം. വീണ്ടും മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ കണ്ടക്ടര്‍ക്ക് സാരമായി പരിക്കേറ്റു. ഭയന്ദറില്‍ നിന്ന് അന്ധേരിയിലെ മരോലിലേക്കുള്ള ബസിലെ കണ്ടക്ടര്‍ സൈനാഥ് ഖര്‍പഡെയ്ക്കാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തിന് പിന്നാലെ യാത്രക്കാരന് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് കണ്ടക്ടര്‍ നല്കിയ പരാതിയില്‍…
Read More