കേരള സര്‍വകലാശാലയില്‍ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്താതെ വിദ്യാര്‍ത്ഥികളെ തോല്‍പ്പിച്ച് ഫലം പ്രസിദ്ധീകരിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സര്‍വകലാശാലാ രജിസ്ട്രാര്‍ 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിങ് ചെയര്‍പേഴ്സണ്‍ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത് പന്തളം, പേരയം എന്‍ എസ് എസ് കോളേജ് സെന്ററുകളില്‍ ബി.എ.മലയാളം പരീക്ഷ എഴുതിയ നൂറോളം വിദ്യാര്‍ത്ഥികളാണ് തോറ്റത്. ഉത്തരകടലാസ് സെന്ററുകളില്‍ നിന്ന് കൊണ്ടുപോയിട്ടില്ലെന്നാണ് വിവരം. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പന്തളം സെന്ററിലെ മുഴുവന്‍ വിദ്യാര്‍ഥികളും തോറ്റിരുന്നു. ഇതോടെയാണ് സര്‍വകലാശാല വെബ്സൈറ്റില്‍ കാരണം തിരക്കി. അറ്റന്‍ഡന്‍സ് ഇല്ലാത്തതാണ് പരാജയ കാരണമായി കണ്ടത്. എന്നാല്‍, എന്നാല്‍ അറ്റന്‍ഡന്‍സ് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഹാജരായതായി കണ്ടെത്തി. കോളേജ് ഓഫീസില്‍ തിരക്കിയപ്പോള്‍ ഇവ സെന്ററില്‍ നിന്ന് മൂല്യനിര്‍ണയത്തിനായി…
Read More