ആക്രമികളുടെ തോക്കിനിരയായി കുടുംബത്തിലെ ഒമ്പതു പേര് കൊല്ലപ്പെടുന്നത് കണ്ട് തളരാന്‍ ആ 13കാരന് ആവുമായിരുന്നില്ല. ആറു സഹോദരങ്ങളുടെ ജീവന് അവന് രക്ഷിക്കേണ്ടത് അവന്റെ ചുമതലയായിരുന്നു. സഹോദരങ്ങളെ അവന് മലനിരകളില്‍ ഒളിപ്പിച്ചിരുത്തിയത് 10 മണിക്കൂറാണ്. പിന്നീട് മനോധൈര്യത്തിന്റെ ബലത്തില്‍ മാത്രം വിശ്വസിച്ച് കൂരിരുട്ടിനെ വകവെയ്ക്കാതെ 24 കിലോമീറ്റര്‍ നടന്ന് സ്വന്തം ഗ്രാമത്തിലെത്തി സഹായം തേടുകയായിരുന്നു. മയക്കുമരുന്ന് മാഫിയ നടമാടുന്ന മെക്സിക്കോയില്‍ തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കുന്ന ഈ സംഭവം ഉണ്ടായത്. കണ്മുന്നില് അമ്മയുള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേര്‍ വെടിയേറ്റ് മരിക്കുന്നത് കാണേണ്ടി വന്ന ഡെവിന് ലാംഗ്ഫോര്‍ഡ് എന്ന പയ്യനാണ് തന്റെ ആറ് സഹോദരങ്ങളുമായി കൊലയാളി സംഘത്തെ പേടിച്ച് മലനിരയില്‍ ഒളിച്ചിരുന്നത്. ഒരു കുറ്റിക്കാട്ടിനുള്ളില്‍ 10 മണിക്കൂര്‍ ആ ഇരുപ്പ് ഇരുന്ന ശേഷം. സഹോദരങ്ങളെ അവിടെ ഇരുത്തി സ്വന്തം ഗ്രാമത്തിലേക്ക് രാത്രിയില്‍ ഇറങ്ങിപ്പോവുകയായിരുന്നു. 23 കിലോമീറ്റര്‍ ദൂരത്തേക്ക് നടന്നുപോയ ചേട്ടനെ കാണാതായാതോടെ ഒമ്പതു…
Read MoreTag: massacre
സമാധാനത്തിന്റെ രാജ്യം എന്നറിയപ്പെട്ട നോര്‍വെയില്‍ 69 യുവാക്കളെ കൊന്നൊടുക്കിയ ആന്‍ഡേഴ്സ് ബ്രെവിക്കിന്റെ കടുത്ത ആരാധകന്; വംശീയതയും കുടിയേറ്റ വിരുദ്ധതയും തീവ്രവാദിയാക്കി; 49 പേരെ നിഷ്ഠൂരമായി കൊന്നൊടുക്കിയ ബ്രണ്ടന്‍ ടാറന്റിന്റെ ജീവിതം ഇങ്ങനെ…
ക്രൈസ്റ്റ് ചര്‍ച്ച്:സമാധാനം ഉള്ളിടത്ത് തീവ്രവാദം ഉണ്ടാവാറില്ല മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തീവ്രവാദം ഇല്ലാത്തിടത്തേ സമാധാനം ഉണ്ടാവുകയുള്ളൂ. ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ എന്നും മുമ്പിലുള്ള രാജ്യമായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ 2019 മാര്‍ച്ച് 15 അവരുടെ ചരിത്രത്തില്‍ ഇനി അറിയപ്പെടുക കറുത്ത വെള്ളിയാഴ്ച എന്നായിരിക്കും. മുസ്ലിം പള്ളികളില്‍ ചെന്ന് വെടിയുതിര്‍ത്ത് നിരവധി സാധാരണക്കാരെ കൊന്നൊടുക്കിയ ബ്രണ്ടന്‍ ടാറന്റ് എന്ന ഓസ്ട്രേലിയക്കാരന് ന്യൂസിലന്‍ഡിന് സമ്മാനിച്ചിരിക്കുന്നത് തീരാ കളങ്കമാണ്. വെടിയേറ്റു വീണ സാധാരണക്കാരാണ് തങ്ങളുടെ രാജ്യത്തിന്റെ മക്കളെന്നാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡന് പറഞ്ഞത്. ആക്രമണത്തിനു ശേഷം എന്തിനാണ് ബ്രണ്ടന്‍ ടാറന്റ് മുസ്ലിം പള്ളിയില്‍ കയറി വെടിയുതിര്‍ത്തത് എന്ന ചോദ്യമാണ് ഉയര്‍ന്നു വന്നത്. ഇയാളുടെ അതിതീവ്ര നിലപാടുകള്‍ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പ് പുറത്തു വന്നതോടെയാണ് ഇതിനുത്തരമായത്. കുറിപ്പുകളില്‍ നിന്നും വ്യക്തമാകുന്നത് വംശവെറി പുലര്‍ത്തുന്ന വലതവംശീയവാദിയുടെ നിലപാടുകളാണ്. സംഭവത്തില്‍ ഒരു…
Read Moreതന്നേക്കാള്‍ പത്തു വയസ് പ്രായം കുറഞ്ഞ തായ്ക്കോണ്ടോ അഭ്യാസിയോട് പ്രണയം മൂത്തപ്പോള്‍ തടസ്സമായത് ഭര്‍ത്താവും കുഞ്ഞുങ്ങളും; ഭര്‍ത്താവിനെ കൊന്ന വീട്ടമ്മയുടെ ക്രൂരകൃത്യം ചുരുളഴിയുന്നു…
ആള്‍വാര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കൂട്ടക്കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. ഒരു കുടുംബത്തിലെ അഞ്ചു പേരെയാണ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭന്‍വാരിലാല്‍ എന്ന പുരുഷനും അയാളുടെ മൂന്നു കുട്ടികളും അനന്തിരവനുമാണ് മരിച്ചത്. ഭന്‍വാരി ലാലിന്റെ 36 കാരിയായ ഭാര്യ സന്ധ്യ, 25 കാരനായ കാമുകന് ഹനുമാന് ജാട്ട്, രണ്ട് വാടകക്കൊലയാളികള്‍ എന്നിവരെയാണ് കൊലപാതകത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. സന്ധ്യയും, ഹനുമാന് ജാട്ടും ഒരുമിച്ച് തായ്ക്കൊണ്ടോ അഭ്യസിക്കുകയും, പിന്നീട് പശിശീലന കേന്ദ്രം നടത്തുകയും ചെയ്തിരുന്നു. രണ്ടരവര്‍ഷത്തെ പ്രണയത്തിനിടെ ഉദയ്പൂരും, ജയ്പൂരും അടക്കമുള്ള പല സ്ഥലങ്ങളിലും ഇരുവരും ഒരുമിച്ച് കറങ്ങി. എങ്ങനെ കാമുകനൊപ്പം സ്വതന്ത്രമായി കഴിയാം എന്നായി സന്ധ്യയുടെ ചിന്ത. ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവ് ബന്‍വാരി ലാലിനെ കൊല്ലാന്‍ പദ്ധതിയിടുന്നത്. എന്നാല്‍ അതുകൊണ്ടു മാത്രം തനിക്ക് പുതിയ ജീവിതത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം കിട്ടില്ലെന്ന ചിന്തയാണ് കുട്ടികളെക്കൂടി…
Read More