ഭക്ഷണം കഴിക്കാനായി നവ്യയുമായി നിഥിന് നഗരത്തിലൂടെ കറങ്ങി. ഇടപ്പള്ളിയില്‍നിന്ന് മറൈന്‍ഡ്രൈവ് വരെ ആ വാഹനം സഞ്ചരിച്ചു. ഇതിനിടയില്‍ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണവും കഴിച്ചു. ഹോട്ടല്‍ ബില്ല് താന്‍തന്നെയാണ് കൊടുത്തതെന്ന് നവ്യ പറഞ്ഞു. ഭക്ഷണം കഴിച്ചശേഷം മടങ്ങുമ്പോള്‍ നിഥിന് നവ്യയോട് പറഞ്ഞു: ‘നാളെ ഇന്റര്‍വ്യൂവിനായി മൂന്നു പെണ്‍കുട്ടികള്‍ വരുന്നുണ്ട്. അവരുടെ കാര്യങ്ങളൊക്കെ നീയാണ് നോക്കേണ്ടത്’. അവര്‍ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് നവ്യ തിരിച്ചു ചോദിച്ചപ്പോള്‍ അവരുടെ ശമ്പളക്കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കണമെന്നായിരുന്നു അയാള്‍ പറഞ്ഞത്. ബയോഡാറ്റ വാങ്ങിവയ്ക്കണം. നീ അവര്‍ക്ക് ട്രെയിനിംഗ് കൊടുക്കണമെന്നും നിഥിന് പറഞ്ഞു. മസാജ് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കണമെന്നായി അയാളുടെ സംസാരം. താന്‍ ഈ ഫീല്‍ഡില്‍ ആദ്യമായിട്ടാണ്. ഇതിനെക്കുറിച്ചൊന്നും അറിയില്ല. മസാജിംഗ് നിങ്ങളാരെങ്കിലും പഠിപ്പിക്കൂ, അവരുടെ ബയോഡാറ്റയും കാര്യങ്ങളുമൊക്കെ താന്‍ വാങ്ങിവയ്ക്കാമെന്ന് യുവതി അയാളോടു പറഞ്ഞു. പക്ഷേ ഈ സ്ഥാപനത്തില്‍ പേഴ്സണല്‍ സെക്രട്ടറിയായി ജോലി ചെയ്യുമ്പോള്‍ ഇവിടത്തെ…
Read MoreTag: massaging
മറയൊരുക്കി മസാജിംഗ് ! കേരളത്തിന്റെ തായ്ലന്ഡ് ആയി കൊച്ചി; ഏട്ടൻ വന്നില്ലായിരുന്നെങ്കിൽ…
കൊച്ചി കേരളത്തിന്റെ തായ്ലന്ഡ് ആയി മാറുകയാണോ? പ്രധാന ജംഗ്ഷനുകളിലും യുവതീ യുവാക്കള്‍ കൂടുന്നിടത്തുമൊക്കെ മസാജിംഗ്, ക്രോസ് മസാജിംഗ് എന്നീ ബോര്‍ഡുകള്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ട് കാലം കുറച്ചായി. കൊച്ചി നഗരത്തില്‍ കൂണുപോലെ മുളച്ചു പൊന്തുന്ന ചില മസാജിംഗ് സെന്ററുകൾക്കു മറവിൽ നടക്കുന്നത് ഹൈടെക് പെണ്‍വാണിഭമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ചെറിയൊരു കെട്ടിടം വാടകയ്ക്കെടുത്ത് അതില്‍ ചെറിയ മുറികളൊരുക്കി മസാജിംഗ് സെന്ററുകള്‍ എന്ന ബോര്‍ഡും തൂക്കി കൊയ്ത്തു നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ തേടിയെത്തുന്നവരുടെ എണ്ണവും അനുദിനം വര്‍ധിക്കുകയാണ്. മലയാളികളും ഇതരസംസ്ഥാനക്കാരുമായ യുവതികളെയാണ് തെറാപ്പിസ്റ്റ് എന്ന പേരില്‍ ഇത്തരം സ്പാകളില്‍ എത്തിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്ക് പണം നല്കി മസാജിംഗ് സെന്ററുകളിലെത്തുന്നവര് എക്സ്ട്രാ മണി നല്കിയാല് ആഗ്രഹിക്കുന്നതൊക്കെ ലഭിക്കും. നല്ല രീതിയില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത ആയുര്‍വേദ സുഖചികിത്സാകേന്ദ്രങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് അനധികൃത സ്പാകളുടെ പ്രവര്‍ത്തനം. ഗുണ്ടാബന്ധങ്ങളുള്ളവരാണ് ഇവര്‍ക്ക് കാവൽ ഒരുക്കുന്നത്. ഉന്നത…
Read Moreമോണ്‍സണിന്റെ വീട്ടില്‍ നടന്നത് പെണ്‍വാണിഭവും മസാജിംഗും ! വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കണ്ടിരുന്നതായി പരാതിക്കാരന്; എത്തിയിരുന്നത് പ്രമുഖരായതിനാല്‍ വിവരങ്ങള്‍ ഒന്നും പുറത്തെത്തിയില്ല…
പുരാവസ്തു ശേഖരത്തിന്റെ പേരു പറഞ്ഞ് സാമ്പത്തിക തട്ടിപ്പു നടത്തിയതിന് പിടിയിലായ മോന്സണ് മാവുങ്കലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സാമ്പത്തിക തട്ടിപ്പിനു പുറമേ സ്വര്‍ണക്കടത്തിലും മനുഷ്യക്കടത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പരാതി നല്കി ഷാജി ചെറായില്‍ ആരോപിക്കുന്നത്. 2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെയുള്ള കാലയളവില്‍ 10 കോടി രൂപ കൈപ്പറ്റി കബളിപ്പിച്ചുവെന്ന പരാതിയിലാണു മോന്‍സണെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങള്‍ക്കു പുരാവസ്തുക്കള്‍ നല്‍കിയതിലൂടെ തന്റെ അക്കൗണ്ടില്‍ 2,62,600 കോടി രൂപ എത്തിയെന്നു പറഞ്ഞാണു മോന്സന് ആളുകളെ തട്ടിപ്പില്‍ വീഴ്ത്തിയിരുന്നത്. സിനിമ, രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗത്തെ ഒട്ടേറെ പ്രമുഖരുമായി മോന്‍സണിന് അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു. ഇയാളുടെ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടികളെ ഉപയോഗിച്ച് മസാജിംഗും നടക്കുന്നതായും പരാതിക്കാരന് പറയുന്നു. മോന്‍സണിന്റെ കൊച്ചിയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കണ്ടെന്നും…
Read More