ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ പ്രതികരണവുമായി മലയാളി താരം എസ് ശ്രീശാന്ത്. ശ്രീശാന്ത് ഒത്തുകളിക്കാനായി 10 രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ വെറും 10 ലക്ഷം രൂപയ്ക്കു വേണ്ടി തനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമെന്തെന്നാണ് ശ്രീശാന്ത് ചോദിക്കുന്നത്. സ്‌പോര്‍ട്‌സ് കീടയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒത്തുകളി വിവാദത്തെ കുറിച്ച് ഞാന്‍ വിശദീകരിക്കുന്ന ആദ്യത്തെ അഭിമുഖമാവും ഇത്. ഒരു ഓവര്‍, 14 റണ്‍സ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം. ഞാന്‍ ചെയ്ത ആ ഓവറില്‍ നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലുമില്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയകള്‍ക്ക് ശേഷവും 130ന് മുകളില്‍ വേഗതയിലാണ് പന്തെറിഞ്ഞത്.’- സ്പോര്‍ട്സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു. ‘ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍…
Read MoreTag: match fixing
ആ തുവാലയ്ക്കു പിന്നില്‍; ഒത്തുകളി ആരോപണത്തില്‍ മുഖ്യ തെളിവായി ചൂണ്ടിക്കാട്ടിയ തുവാലയെക്കുറിച്ച് ശ്രീശാന്ത് പറയുന്നതിങ്ങനെ…
ലോകത്തിലെ കിടയറ്റ ബാറ്റ്‌സ്മാന്‍മാരെ തീതുപ്പുന്ന പന്തുകള്‍ കൊണ്ട് വിറപ്പിക്കുന്ന സമയത്തായിരുന്നു ശ്രീശാന്ത് കോഴ വിവാദത്തില്‍ അകപ്പെടുന്നത്. ശ്രീശാന്തിന്റെ കരിയറിലെ സുവര്‍ണ കാലഘട്ടത്തിലുണ്ടായ ആ വിവാദം ഇരുട്ടിലാക്കിയത് ശ്രീയുടെ ക്രിക്കറ്റ് കരിയറിനെത്തന്നെയാണ്. 2013ലെ ഐപിഎല്ലിനിടെയായിരുന്നു സംഭവം. അന്ന് ശ്രീശാന്തിനെതിരേ പോലീസിന്റെ തുറുപ്പുചീട്ട് ഒരു തൂവാലയായിരുന്നു. വാതുവെപ്പുകാരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ആ തുവാല അരയില്‍ തിരുകിയതെന്നായിരുന്നു ആരോപണം. എന്നാല്‍ അതിനു പിന്നിലെ സത്യം ശ്രീ വെളിപ്പെടുത്തുകയാണ്. ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ കളിക്കിടെ ബൗള്‍ ചെയ്യുമ്പോള്‍ ശ്രീശാന്ത് അരയില്‍ തിരുകിയ തൂവാല പിന്നീട് പോലീസിന്റെ പ്രധാന തുറുപ്പുചീട്ടായിരുന്നു. അരയില്‍ നിന്നും പുറത്തേക്കു കാണാവുന്ന വിധത്തില്‍ താരം തൂവാല തിരുകിയത് വാതുവയ്പുകാര്‍ക്ക് സൂചന നല്‍കാനാണെന്നും ആരോപിക്കപ്പെട്ടു.തൂവാല തിരുകി ശ്രീശാന്ത് എറിഞ്ഞ ഓവറില്‍ 13 റണ്‍സാണ് എതിര്‍ ടീമിനു ലഭിച്ചത്. ഇതോടെ വാതുവയ്പുകാരില്‍ നിന്നും പണം വാങ്ങിയ ശേഷം താരം ഒത്തു കളിക്കുകയായിരുന്നുവെന്നും…
Read More