പത്തനംതിട്ട: യുവകര്ഷകന് പി.പി. മത്തായി (പൊന്നു) വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിലെ കൂടുതല്‍ ഉദ്യോഗസ്ഥര്ക്കതെിരെ വകുപ്പുതല നടപടിക്കു സിബിഐ ശിപാര്‍ശ. മത്തായിയെ അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിന്റെ ഭാഗമായി അപകടകരമായ സാഹചര്യത്തില്‍ എത്തിക്കുകയും തുടര്‍ന്നു മരണപ്പെടുകയും ചെയ്തുവെന്ന കുറ്റപത്രം സിബിഐ സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശിപാര്‍ശ ചെയ്തു വനംവകുപ്പിലേക്ക് കത്തു നല്‍കിയിരിക്കുന്നത്. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ടു പ്രതി ചേര്‍ക്കപ്പെട്ട ഏഴുപേര്‍ക്കെതിരെയും വകുപ്പുതല നടപടി ഉണ്ടാകും. കൂടാതെ വ്യാജരേഖ ചമച്ചതും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനി്ന്നതുമായി ബന്ധപ്പെട്ട് മറ്റു രണ്ടുപേര്‍ക്കെതിരെ കൂടി നടപടിക്കു ശിപാര്‍ശയുണ്ട്. മത്തായിയുടേത് അനധികൃത കസ്റ്റഡിയെന്ന് കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ വകുപ്പുതല നടപടികളില്‍ നിന്നൊഴിയാന്‍ ഉദ്യോഗസ്ഥര്‍ക്കു ബുദ്ധിമുട്ടാകും. ചിറ്റാറില്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന എ.കെ. രാജേഷ്കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ജോസ് വില്‍സണ്‍, വില്യം ഡിക്രൂസ്, ഫോറസ്റ്റ് ഓഫീസര്‍മാരായ അനില്‍ കുമാര്‍,…
Read MoreTag: mathai
ചിറ്റാറിലെ പി.പി. മത്തായിയുടെ മരണത്തിന് ഒരുവര്‍ഷം;അന്തിമ തീരുമാനം എടുക്കാതെ സിബിഐയും
പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറെചരുവില്‍ പി.പി. മത്തായി (പൊന്നു – 41) മരിച്ചിട്ട് നാളെ ഒരു വര്‍ഷം. യുവകര്‍ഷകനായ മത്തായിയുടെ മരണകാരണം കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മൃതദേഹവം മോര്‍ച്ചറിയില്‍ സൂക്ഷിച്ച് ഭാര്യ ഷീബയും ബന്ധുക്കളും കര്‍ഷക സംഘടനകളും നടത്തിയ ഐതിഹാസിക സമരത്തിലൂടെ ശ്രദ്ധേയമായ കേസാണിത്. ഒടുവില്‍ ഹൈക്കോടതി ഉത്തരവു പ്രകാരം അന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും 11 മാസത്തെ അന്വേഷണത്തില്‍ ആരെയും അറസ്റ്റു ചെയ്യാനോ കുറ്റപത്രം പൂര്‍ത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. അന്വേഷണം പൂര്‍ത്തിയായതായും റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നാണ് ഇപ്പോള്‍ സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നത്. അന്തിമ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിക്കായി നല്‍കിയിരിക്കുകയാണ്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം സിബിഐ സംഘം റീ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷമാണ് സംസ്കരിച്ചത്. കൃത്യമായ തെളിവുകള്‍ ശേഖരിച്ചാണ് സിബിഐ സംഘം മുന്നോട്ടു പോയത്. മത്തായിയെ കസ്റ്റഡിയിലെടുത്ത വനപാലകരും അവരോടൊപ്പമുണ്ടായിരുന്ന മറ്റു ചിലരും കേസില്‍ പ്രതി…
Read Moreവനപാലകരുടെ കസ്റ്റഡിയിൽ മരിച്ച മത്തായിയെ കൂട്ടിക്കൊണ്ടുപോയ ജീപ്പ് ഇനി സിബിഐ കസ്റ്റഡിയില്‍
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ കര്‍ഷകനായ പി.പി. മത്തായി (41) വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായി വനംവകുപ്പ് ജീപ്പ് സിബിഐ സംഘം കസ്റ്റഡിയിലെടുത്തു. മത്തായിയുമായി വനപാലകര്‍ അവസാനമായി യാത്ര ചെയ്ത ജീപ്പ് സംഭവദിവസം ഉപേക്ഷിച്ചു പോയതാണ്. ഇതു പിന്നീട് പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ജീപ്പ് സിബിഐ സംഘം കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയശേഷം തിരുവനന്തപുരം ഓഫീസ് കോമ്പൗണ്ടിലേക്ക് ഇന്നലെ മാറ്റി. പ്രാഥമികാന്വേഷണം നടത്തിയ പോലീസ് സംഘം ജീപ്പിനെ സംബന്ധിച്ച് എഫ്ഐആറില്‍ വ്യക്തമാക്കുന്നു. മത്തായിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയതും തെളിവെടുപ്പിനെന്ന പേരില്‍ കുടപ്പനയിലെത്തിയതുമെല്ലാം ഈ ജീപ്പിലായിരുന്നു. കിണറ്റില്‍ മത്തായി കിടക്കുന്നതറിഞ്ഞ് പ്രദേശവാസികള്‍ ഓടിക്കൂടിയപ്പോള്‍ വനപാലകര്‍ ജീപ്പ് കുടപ്പനയില്‍ തന്നെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ വനപാലകരെ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നും സൂചന ലഭിച്ചു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീര്‍പ്പ് കല്പിച്ചിരുന്നു. ഇതോടെ വനപാലകരെ…
Read Moreമത്തായിയുടെ കസ്റ്റഡി മരണം; വനപാലകരുടെ മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചില്ല; അറസ്റ്റിനു തടസമില്ലെന്ന് ഹൈക്കോടതി
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ കര്‍ഷകനായ പി.പി. മത്തായി (പൊന്നു 41) കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ വനപാലകര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചില്ല. ചിറ്റാറിലെ വനപാലകരായ എ.കെ. പ്രദീപ് കുമാര്‍, ടി. അനില്‍ കുമാര്‍, എന്‍. സന്തോഷ്, ഇ.വി. പ്രദീപ് കുമാര്‍, താത്കാലിക ഡ്രൈവര്‍ പ്രതിന് എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത്. കേസില്‍ ആവശ്യമെങ്കില്‍ ഇവരെ നോട്ടീസ് നല്കി അറസ്റ്റ് ചെയ്യുന്നതിനു തടസമില്ലെന്ന് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവായിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷയെ കേസന്വേഷിക്കുന്ന സിബിഐ കോടതിയില്‍ എതിര്‍ത്തിരുന്നു. കഴിഞ്ഞ ജൂലൈ 28നാണ് മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ചത്.
Read Moreമത്തായി വധക്കേസ്: പിടിമുറുക്കി സിബിഐ; മുന്‍കൂര്‍ ജാമ്യത്തിനായി വനപാലകർ കോടതിയിൽ
പത്തനംതിട്ട: ചിറ്റാറില്‍ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച പി.പി. മത്തായി (പൊന്നു – 41) യുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തും. ചിറ്റാര്‍ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരായിരുന്ന ആറുപേരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മത്തായിയുടെ മരണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചിട്ടുള്ളത്. കേസ് സിബിഐ ഏറ്റെടുത്തതിനുശേഷം ഇതാദ്യമായാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ വരുന്നത്. നേരത്തെ വനപാലകരിലൊരാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ കോടതി ഉത്തരവാകുകയായിരുന്നു. കഴിഞ്ഞ ജൂലൈ 28ന് ചിറ്റാറിലെ വനപാലകര്‍ കസ്റ്റഡിയിലെടുത്ത മത്തായിയെ പിന്നീട് മരിച്ചനിലയില്‍ കുടുംബവീടിനോടു ചേര്‍ന്ന കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. 41 ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച സിബിഐ അന്വേഷണത്തിന്റെ ഭാഗമായ പോസ്റ്റ്മോര്‍ട്ടത്തിനുശേഷമാണ് സംസകരിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇതിനോടകം ചിറ്റാര്‍ മേഖലയില്‍ വിവരശേഖരണം നടത്തിവരികയാണ്. കേസില്‍ അന്വേഷണം നടത്തിയ പോലീസ്…
Read Moreമത്തായിയുടെ മരണം; നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മൃതദേഹം കാത്തുസൂക്ഷിച്ചത് 38 ദിവസം
പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറെചരുവില്‍ പി.പി. മത്തായി (പൊന്നു – 41)യുടെ മൃതദേഹം നാളെ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തും. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒരു കുടുംബം 38 ദിവസം കാത്തുസൂക്ഷിച്ച മൃതദേഹമാണ് നാളെ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. മറവു ചെയ്യാതെ സൂക്ഷിച്ചുവച്ച ഒരു മൃതദേഹം അന്വേഷണത്തിന്റെ ഭാഗമായി ഏറ്റെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നതു സിബിഐയുടെ ചരിത്രത്തിലും ഇദംപ്രഥമമാകും. നാളെ രാവിലെ ഒമ്പതിന് റാന്നി മാര്‍ത്തോമ്മാ മെഡിക്കല്‍ മിഷന് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ഏറ്റെടുത്ത് സിബിഐ സംഘം ഇന്‍ക്വസ്റ്റ് തയാറാക്കും. മജിസ്ട്രേറ്റിന്റെ സാന്നിധ്യം നടപടിക്രമങ്ങളില്‍ ഉറപ്പാക്കാന്‍ ശ്രമം നടക്കുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം. ഇതിനായി പ്രത്യേക ഓട്ടോപ്സി കേന്ദ്രം തയാറാക്കും. ഫോറന്‍സിക് സര്ജന്മാര് അടക്കം വിദഗ്ധ ഡോക്ടര്‍മാരുടെ മൂന്നംഗ പാനലിനെ പോസ്റ്റുമോര്‍ട്ടത്തിനായി സിബിഐ സംഘം ചുമതലപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ശനിയാഴ്ച…
Read Moreമത്തായിയുടെ മരണത്തിന്റെ 30-ാംദിനം ; സമാനതകളില്ലാത്ത പോരാട്ടത്തില്‍ ഷീബയും കുടുംബവും
പത്തനംതിട്ട: മൃതദേഹം സംസ്കരിക്കാതെ ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറെ ചരുവില്‍ മത്തായിയുടെ കുടുംബം നടത്തുന്ന പോരാട്ടം ഇന്ന് ഒരുമാസം പിന്നിടുകയാണ്. ഒരുപക്ഷേ നിയമപോരാട്ട ചരിത്രത്തില്‍ അപൂര്‍വതകളും സമാനതകളില്ലാത്തതുമായ ഒന്നായി ഇതു മാറുകയാണ്. ഭര്‍ത്താവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ കാത്തുസൂക്ഷിക്കുകയും വീട്ടില്‍ കിടക്കവിരിച്ച് അതില്‍ ഫോട്ടോയും തിരിയും വച്ച് ഒരുമാസത്തോളം എല്ലാ പ്രാര്‍ഥനകളും നടത്തേണ്ടിവരികയും ചെയ്യുന്ന അനുഭവത്തിലാണ് മത്തായിയുടെ ഭാര്യ ഷീബാമോളും മക്കളായ ഡോണയും സോണയും വയോധികയായ മാതാവും. രണത്തിനുശേഷമുള്ള 30 -ാംദിന കുര്‍ബാനയും അനുസ്മരണ ശുശ്രൂഷയും നടക്കേണ്ട ദിനമാണിന്ന്. മൃതദേഹം സംസ്കരിച്ചിട്ടില്ലാത്തതിനാല്‍ കല്ലറയ്ക്കല്‍ ഇതു നടത്താനാകില്ല. വീട്ടില്‍ പ്രാര്‍ഥന നടത്തി മത്തായിയുടെ ആത്മാവിന് നിത്യശാന്തി നേരുകയാണ് കുടുംബാംഗങ്ങള്‍. കുടപ്പന പടിഞ്ഞാറെചരുവില്‍ കര്ഷകന് പി.പി. മത്തായി (പൊന്നു 41)വിനെ കഴിഞ്ഞ ജുലൈ 28നു വൈകുന്നേരമാണ് ചിറ്റാറില്‍ നിന്നെത്തിയ വനപാലകര്‍ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോകുന്നത്. അന്നു വൈകുന്നേരത്തോടെ മത്തായിയുടെ മൃതദേഹം കുടുംബവീടിന്റെ…
Read Moreമത്തായിയുടെ മരണം: അന്വേഷണ ഉദ്യോഗസ്ഥൻ മാറി; വലിച്ചിഴച്ച് പോലീസ്
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പന പടിഞ്ഞാറെചരുവില്‍ പി.പി. മത്തായി (പൊന്നു – 41) വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം വീണ്ടും വലിച്ചുനീട്ടുന്നു. ശാസ്ത്രീയമായ അടിസ്ഥാനത്തില്‍ തെളിവുകള്‍ കൂടുതല്‍ ശേഖരിക്കേണ്ടിവരുന്നുണ്ടെന്ന് അന്വേഷണസംഘം. ഇതിനിടെ കേസില്‍ മൂന്നാഴ്ചയായ അന്വേഷണം നടത്തിവന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി ആര്. പ്രദീപ് കുമാര്‍ അവധിയില്‍ പോയതിനേ തുടര്‍ന്ന് ഡിവൈഎസ്പി ആര്. സുധാകരന് പിള്ള അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ചുമതല സുധാകരന് പിള്ളയ്ക്കായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ചതിനേ തുടര്‍ന്ന് ക്വാറനന്റൈനീലായിരുന്നു.ഇതിനിടെ കേസിന്റെ അന്വേഷണ പുരോഗതി നാളെ ഹൈക്കോടതിയില്‍ ജില്ലാ പോലീസ് മേധാവി നല്‍കും. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നതെന്നും കേസില്‍ കുറ്റാരോപിതരായ വനപാലകര്‍ക്കുള്ള നിയമസംരക്ഷണം കൂടി കണക്കിലെടുത്തു മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂവെന്നുമാണ് പോലീസ് പറയുന്നത്. കേസില്‍ നീതി ആവശ്യപ്പെട്ട് മത്തായിയുടെ കുടുംബം കഴിഞ്ഞ 23 ദിവസമായി മൃതദേഹം പോലും…
Read Moreമത്തായിയുടെ മരണംപ്രതിപ്പട്ടിക പുറത്തുവന്നില്ല; മുന്‍കൂര്‍ ജാമ്യം തേടി വനപാലകന്
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പന പടിഞ്ഞാറെചരുവില്‍ പി.പി. മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ചിറ്റാറിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന ആര്. രാജേഷ് കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. മത്തായിയുടെ കേസില്‍ റാന്നി കോടതിയില്‍ പോലീസ് അന്വേഷണസംഘം സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്റെ പേരിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. നടപടികള്‍ പരമാവധി വൈകിപ്പിക്കാനുള്ള പോലീസ്, വനവകുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷയെന്ന് മത്തായിയുടെ കുടുംബം ആരോപിച്ചു. മത്തായിയുടെ മൃതദേഹം സംസ്കരിക്കുകപോലും ചെയ്യാതെ 23 ദിവസമായി നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് കുടുംബം.റാന്നി കോടതിയില്‍ അന്വേഷണസംഘം നല്കിയ റിപ്പോര്‍ട്ടില്‍ വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നും ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. ഉത്തരവാദികളായ വനപാലകര്‍ക്കെതിരെ നരഹത്യ, മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പ്രതികളെ സംബന്ധിച്ച വിവരണം റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരില്‍ ഒരാളായ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍…
Read Moreമത്തായിയുടെ മരണത്തിൽ കുടുംബത്തിന് നീതി കിട്ടണം;കുറ്റക്കാർക്കെതിരേ കൊലപാതകക്കുറ്റം ചുമത്തണമെന്ന്തോമസ് ഉണ്ണിയാടൻ
പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ വനപാലകരുടെ കസ്റ്റഡിയിൽ യുവകർഷകൻ പി.പി. മത്തായി മരിച്ച സംഭവത്തിൽ ഐപിസി 302 -ാം വകുപ്പുപ്രകാരം കൊലപാതകക്കുറ്റം ചുമത്തി തന്നെ കേസെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് -എം ജോസഫ് വിഭാഗം നേതാവ് തോമസ് ഉണ്ണിയാടൻ. മത്തായിയുടെ കുടുംബത്തിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി സത്യഗ്രഹം അനുഷ്ഠിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.റീ പോസ്റ്റ്മോർട്ടം ചെയ്യണമെന്ന്വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നു വ്യക്തമാണ്. കസ്റ്റഡി മരണത്തിൽ 302 വകുപ്പുപ്രകാരം പ്രാഥമികമായി തന്നെ കേസെടുക്കാനാകും. മനഃപൂർവമല്ലാത്ത നരഹത്യ തുടങ്ങിയ കുറ്റങ്ങൾ ചുമത്തുന്നത് കേസ് അട്ടിമറിക്കാൻ വേണ്ടി മാത്രമാണെന്ന് ഉണ്ണിയാടൻ പറഞ്ഞു. മത്തായിയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ പോലീസും വനംവകുപ്പും ചേർന്ന് നാടകങ്ങൾ മെനയുന്പോൾ നീതിയുക്തമായ അന്വേഷണത്തിന് മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്തായിയുടെ മരണത്തിൽ നീതിയുക്തമായ നടപടികൾ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്നലെ വിവിധ…
Read More