പത്തനംതിട്ട: ചിറ്റാര്‍ കുടപ്പന പടിഞ്ഞാറെ ചരുവില്‍ പി.പി. മത്തായി (പൊന്നു 41) വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ചിട്ട് ഇന്ന് 22 ദിവസം. കഴിഞ്ഞ ജൂലൈ 28നു വൈകുന്നേരം നാലോടെയാണ് മത്തായിയെ ചിറ്റാറിലെ വനപാലകര്‍ അരീയ്ക്കക്കാവിലെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകുന്നത്. കുടപ്പന വനാതിര്‍ത്തിയിലെ കാമറ തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കൂട്ടിക്കൊണ്ടുപോയതെന്നു പറയുന്നു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാതെ മത്തായിയെ കൊണ്ടുപോകുകയും പിന്നീട് രാത്രി എട്ടോടെ കുടപ്പനയിലെ കുടുംബവീടിനോടു ചേര്‍ന്ന കിണറ്റില്‍ മൃതദേഹം കാണപ്പെടുകയും ചെയ്ത സംഭവത്തിലാണ് ഇന്നും അന്വേഷണനടപടികള്‍ എവിടെയുമെത്താത്തത്. രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് 31ന് മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടുകാര്‍ക്ക് കൈമാറിയതാണ്. അന്നു മുതല്‍ റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണ് മൃതദേഹം. മത്തായിയുടെ ഭാര്യ ഷീബ അന്ന് എടുത്ത തീരുമാനത്തിനാണ് ഇന്നിപ്പോള്‍ ജനപിന്തുണ ഏറിയിരിക്കുന്നത്. കര്‍ഷകനായ മത്തായിയെ എന്തിനു കസ്റ്റഡിയിലെടുത്തെന്നോ എങ്ങനെ മരിച്ചുവെന്നോ വ്യക്തമായിട്ടില്ല. വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയ ഒരാള്‍…
Read MoreTag: mathai
മത്തായിയുടെ മരണം; നടപടികള്‍ വൈകുന്നത് വനംവകുപ്പിന്റെ സമ്മര്‍ദത്തില്‍
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച യുവകര്ഷകന് പി.പി. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടിക തയാറാക്കുന്നതിലും അറസ്റ്റിലും പോലീസ് കാലതാമസം വനംവകുപ്പിന്റെ സമ്മര്‍ദത്തിലെന്ന് സൂചന. മത്തായിയുടെ മരണം നടന്നിട്ട് നാളെ മൂന്നാഴ്ച പിന്നിടുമ്പോഴും നടപടികള്‍ എവിടെയുമെത്തിയിട്ടില്ല. വനപാലകര്‍ക്കെതിരേ നരഹത്യ, നിരതദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞദിവസം പോലീസ് അന്വേഷണസംഘം റാന്നി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 21ന് കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വീണ്ടും വരുമെന്നതിനാല്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്താനുള്ള ശ്രമമാണ് പോലീസ് ആരംഭിച്ചത്. എന്നാല്‍ ഇതിനെതിരേ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദം ശക്തമാണ്. ചിറ്റാര്‍ വിഷയത്തില്‍ വനപാലകര്‍ക്കെതിരേ കേസെടുക്കരുതെന്ന ആവശ്യവുമായി വിവിധ വനപാലകസംഘടനകള് ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. കേസിലെ പ്രതികളെ കണ്ടെത്താന്‍ ആയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ഉള്പ്പെട്ടയാളുകളുടെ പേരുവിവരം വനംവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും കൈമാറിയിരുന്നില്ലത്രേ. മത്തായിയെ കസ്റ്റഡിയിലെടുത്ത സംഭവം വിവാദമായതോടെ രണ്ട് ഉദ്യോഗസ്ഥരെ വനംവകുപ്പ് സസ്പെന്‍ഡ്…
Read Moreമത്തായിയുടെ മരണം;നടപടികൾ വൈകുന്നു, എല്‍ഡിഎഫ് പ്രതിരോധത്തില്‍
പത്തനംതിട്ട: ചിറ്റാറിലെ യുവകര്ഷകന് പി.പി. മത്തായിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നടപടികള്‍ വൈകിപ്പിക്കുന്നതിലൂടെ എല്‍ഡിഎഫ് പ്രതിരോധത്തില്‍. മരണം നടന്ന് 18 ദിവസം പിന്നിടുമ്പോഴും മൃതദേഹം സംസ്കരിക്കാതെ കുടുംബം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്. പ്രതിപക്ഷകക്ഷികളും വിവിധ കര്‍ഷക സംഘടനകളും പ്രദേശവാസികളും പ്രക്ഷോഭരംഗത്തിറങ്ങിക്കഴിഞ്ഞു.കുറ്റാരോപിതരായ വനപാലകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് തുടക്കത്തില്‍ ഉറപ്പു നല്‍കിയിരുന്ന എല്‍ഡിഎഫ് ജനപ്രതിനിധികള്‍ അടക്കം ഇപ്പോള്‍ കടുത്ത പ്രതിരോധത്തിലാണ്. മത്തായി വനപാലകരുടെ കസ്റ്റഡിയിലാണ് മരിച്ചതെന്നു വ്യക്തമാകുമ്പോഴും സ്വാഭാവികമായി നടത്തേണ്ട നടപടിക്രമങ്ങള്‍ വൈകിപ്പിച്ച് കേസെടുക്കുന്നതു നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് ഭരണകക്ഷിയുടേതെന്നാണ് ഇപ്പോഴത്തെ ആരോപണം. സിപിഐയുടെ നിയന്ത്രണത്തിലാണ് വനംവകുപ്പ്. പാര്‍ട്ടി അനുഭാവ സംഘടനയില്‍പ്പെട്ടവരാണ് മത്തായിയെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍. വനപാലകരുടെ സംഘടന ശക്തമായി നടപടിക്കെതിരെ രംഗത്തുണ്ട്. വനംമന്ത്രിയെയും ഇവര്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. മത്തായി ആത്മഹത്യ ചെയ്തതാണെന്നും നടപടി വേണ്ടെന്നും മന്ത്രി നിലപാട് അറിയിച്ചതും പത്തനംതിട്ടയിലെത്തിയ മന്ത്രി മത്തായിയുടെ വീട് സന്ദര്‍ശിക്കില്ലെന്നും സംസ്കാരം നടത്തേണ്ടത് കുടുംബത്തിന്റെ ചുമതലയാണെന്നുമൊക്കെ…
Read Moreമത്തായിയുടെ മരണം: വനപാലകരെ പ്രതികളാക്കാന്‍ ഒടുവില്‍ ‘രാഷ്ട്രീയ’ അനുമതി; നരഹത്യയ്ക്കു കേസെടുത്തേക്കും
പത്തനംതിട്ട: യുവകര്ഷകന് മത്തായി ചിറ്റാറില്‍ വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ക്രിമിനല്‍ നടപടിക്രമം 157 പ്രകാരം വനപാലകരെ പ്രതി ചേര്‍ക്കാന്‍ അനുമതി തേടി പോലീസ് റിപ്പോര്‍ട്ട് ഇന്നു കോടതിയിലെത്തിയേക്കും. നിലവില്‍ അസ്വാഭാവിക മരണത്തിനു മാത്രമായുള്ള കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പ്രതിപ്പട്ടികയിലേക്ക് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്താനാണ് പോലീസ് നടപടി. നിലവില്‍ കേസന്വേഷിക്കുന്ന ഡിവൈഎസ്പി ആര്. പ്രദീപ് കുമാറാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് റാന്നി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ സമര്‍പ്പിക്കുന്നത്. അന്വേഷണം നടക്കുന്ന ഒരു കേസില്‍ ലഭ്യമാകുന്ന പുതിയ തെളിവുകള്‍ കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്കിയാല് തുടര്‍ നടപടികളിലേക്ക് കടക്കുന്നതിനു പിന്നീടു തടസങ്ങളുണ്ടാകില്ല. കേസില്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശിച്ചു.സംസ്ഥാന മുഖ്യവനപാലകന്, പത്തനംതിട്ട ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകലും നരഹത്യയും ഐപിസി…
Read Moreഇനി പ്രതീക്ഷ കോടതിയിൽ; വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു; മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ..!
പത്തനംതിട്ട: ഭർത്താവിന്റെ മൃതദേഹം സംസ്കരിക്കുകപോലും ചെയ്യാതെ നീതിക്കുവേണ്ടി ശബ്ദമുയർത്തുന്ന ഒരു യുവതിയുടെ പ്രതീക്ഷകൾ ഇനി ഹൈക്കോടതിയിൽ. ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി. മത്തായി (പൊന്നു – 41) വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ചിട്ട് ഇന്നലെ 14 ദിവസം പൂർത്തിയായി. പോലീസിൽ നിന്നും വനപാലകരിൽ നിന്നും ഇതേവരെ അനുകൂലമായ നടപടിയുണ്ടാകാതിരുന്നതോടെ കുടുംബം ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സിബിഐ കേസെടുക്കണമെന്നതാണ് പ്രധാന ആവശ്യം. ഇന്ന് കോടതി കേസ് പരിഗണിച്ചേക്കും. അന്വേഷണത്തെ സംബന്ധിച്ച വിവരങ്ങൾ ഇതോടെ സർക്കാർ കോടതിക്കു കൈമാറേണ്ടിവരും. ഇതിലൂടെയുണ്ടാകാമെന്നു കരുതുന്ന ഇടപെടലുകളിലാണ് കുടുംബത്തിന്റെ ഇനിയുള്ള പ്രതീക്ഷ. മത്തായിയുടെ ഭാര്യ ഷീബാമോളാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ജൂലൈ 28നു വൈകുന്നേരം നാലിന് മത്തായിയെ അരീയ്ക്കക്കാവിലെ താമസസ്ഥലത്തുനിന്ന് ഏഴംഗ വനപാലകസംഘം പിടിച്ചിറക്കി ക്കൊണ്ടുപോകുന്നതിന് ദൃക്സാക്ഷികളാണ് ഭാര്യ ഷീബയും മാതാവും. ഇവരുടെ കണ്മുന്പിൽ നിന്ന് മത്തായിയെ കൂട്ടിക്കൊണ്ടുപോയപ്പോൾ ചിറ്റാറിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്കാണെന്നാണ് പറഞ്ഞത്. എന്നാൽ…
Read Moreമത്തായിയുടെ മരണം; വനപാലകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കി കർഷക സംഘടനകൾ
പത്തനംതിട്ട: ചിറ്റാർ കുടപ്പനക്കുളത്ത് കർഷകനായ മത്തായിയുടെ കസ്റ്റഡി മരണത്തിനുത്തരവാദികളായ വനപാലകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീപാർട്ടികളും കർഷകസംഘടനകളും ആരംഭിച്ചിട്ടുള്ള സമരം ശക്തമാകുന്നു. മത്തായിയുടെ വീട്ടുപടിക്കൽ കട്ടച്ചിറ, കുടപ്പന ദേശസമിതി പ്രവർത്തകർ ഇന്നു മുതൽ ഷെഡ് കെട്ടി സമരം തുടങ്ങുകയാണ്. മത്തായി മരിച്ചിട്ട് 12 ദിവസം കഴിഞ്ഞിട്ടും സംസ്കാരം പോലും നടത്താതെ കാത്തിരിക്കുന്ന കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഭരണകൂടം കാട്ടുന്ന അനാസ്ഥയാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. സംസ്കാരം നടത്തണമെന്ന നിർദേശവുമായി സർക്കാർ നിർദേശപ്രകാരം ഇന്നലെ ജില്ലാ ഭരണകൂടം വിളിച്ചുചേർത്ത ചർച്ചയിലും തീരുമാനമായില്ല. അറസ്റ്റ് ഉടനെ ഉണ്ടാകില്ലെന്ന സൂചന പോലീസ് നൽകിയതോടെ പ്രക്ഷോഭം ശക്തിപ്പെടുത്താൻ വിവിധ സംഘടനകൾ തീരുമാനിക്കുകയായിരുന്നു. സ്വതന്ത്ര കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് 10 മുതൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്ന് സംസ്ഥാന ചെയർമാൻ ഷെവ. അഡ്വ.വി.സി.സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി അഡ്വ.ബിനോയ് തോമസ് എന്നിവർ അറിയിച്ചു. രാഷ്ട്രീയ…
Read Moreമത്തായിയുടെ മരണം; അന്വേഷണത്തിലെ മെല്ലെപ്പോക്കിനു കാരണം വനപാലകരുടെ നിസഹകരണമെന്ന് പോലീസ്
പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ യുവകർഷകൻ മത്തായിയുടെ മരണം നടന്നിട്ട് പത്തുദിവസം കഴിഞ്ഞിട്ടും പ്രാഥമികാന്വേഷണംപോലും പൂർത്തിയാക്കാനാകാത്തത് വനപാലകരുടെ നിസഹകരണം മൂലമെന്ന് പോലീസ്. എന്നാൽ സംഭവത്തിൽ കുറ്റാരോപിതരായവരുടെ സഹകരണം ലഭിക്കില്ലെന്നറിയാമായിരുന്നിട്ടും നടപടികൾ വലിച്ചുനീട്ടാൻ ഇരുവിഭാഗങ്ങളും ശ്രമിക്കുകയാണെന്ന ആക്ഷേപവും ഉയർന്നു. മരിച്ച മത്തായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണ്‍ കണ്ടെത്താനുള്ള ശ്രമമാണ് ഇന്നലെയും പോലീസ് തുടർന്നത്. മത്തായിയെ കസ്റ്റഡിയിലെടുക്കുന്പോൾ രണ്ട് ഫോണുകളും കൈവശം ഉണ്ടായിരുന്നതായി കുടുംബാംഗങ്ങളുടെ മൊഴിയിൽ പറയുന്നു. ഒരു ഫോണിൽ നിന്ന് 28നു വൈകുന്നേരം 5.51ന് ഭാര്യയെ മത്തായി വിളിച്ചിട്ടുണ്ട്. 34 സെക്കൻഡാണ് സംസാരിച്ചത്. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണെന്നാണ് ഇതിൽ പറയുന്നത്. പിന്നീട് ഈ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. മൊബൈൽ ഫോണ്‍ ലഭിച്ചാൽ നിർണായക തെളിവുകൾ ലഭിച്ചേക്കുമെന്ന് പോലീസ് അന്വേഷണസംഘം പറയുന്നു. മത്തായിക്കൊപ്പമുണ്ടായിരുന്നതായി പറയുന്ന മറ്റ് രണ്ടു പേരെയും കണ്ടെത്തി ചോദ്യം ചെയ്തിട്ടില്ല. വനപാലകർക്കൊപ്പമുണ്ടായിരുന്ന അരുണിന്റെ മൊഴിയിലെ വൈരുദ്ധ്യത്തെ…
Read Moreമത്തായിയുടെ മരണം; നടപടികൾ വൈകിപ്പിക്കുന്നത് ആർക്കുവേണ്ടി? പ്രതിഷേധം ശക്തം
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ യുവകര്ഷകന് മത്തായിയുടെ മരണം നടന്നിട്ട് പത്തുദിവസം ആയപ്പോഴും നടപടികളിലെ കാലതാമസത്തിനെതിരെ വന്‍ പ്രതിഷേധം. മത്തായിയുടെ മൃതദേഹം ഇതേവരെയും സംസ്കരിക്കാനുമായിട്ടില്ല. വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ച സംഭവത്തില്‍ കുറ്റക്കാരായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഭാര്യയും ബന്ധുക്കളും. പ്രത്യേകസംഘങ്ങളെ നിയോഗിച്ച് പോലീസും വനംവകുപ്പും നടത്തുന്ന അന്വേഷണങ്ങള്‍ ഇതേവരെയും എങ്ങുമെത്തിയിട്ടുമില്ല. രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതു മാത്രമാണ് വനംവകുപ്പ് നടപടിയെങ്കില്‍, അസ്വാഭാവിക മരണത്തിനെടുത്ത കേസ് മാത്രമാണ് പോലീസ് നടപടി. മത്തായിയുടെ മരണത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും കുടുംബത്തിനു നീതി ഉറപ്പാക്കാനുമായി വിവിധ രാഷ്ട്രീയകക്ഷികളും സംഘടനകളും നടത്തുന്ന പ്രക്ഷോഭങ്ങളും ശക്തമാകുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നു വൈകുന്നേരം അരീയ്ക്കക്കാവില് മത്തായിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. തുടര്‍ന്ന് ചിറ്റാറില്‍ കോണ്‍ഗ്രസ് നടത്തുന്ന റിലേ സത്യഗ്രഹത്തിലും അദ്ദേഹം പങ്കെടുക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിറ്റാര്‍ ഫോറസ്റ്റ്…
Read Moreപിഴവുകൾ പറ്റരുത്; മത്തായിയുടെ മരണത്തിൽ വനപാലകര്‍ ഓടിയവഴിയേ പോലീസും ഓടി
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ യുവകര്ഷകന് പി.പി. മത്തായി മരിച്ച കേസില്‍ ശാസ്ത്രീയ തെളിവുകള്‍ തേടി പോലീസ് അന്വേഷണസംഘം. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്പി ആര്. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നു വ്യക്തമായിട്ടുണ്ടെങ്കിലും നിയമപരമായ നടപടിക്രമങ്ങളിലെ വീഴ്ചയാണ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വനപാലകരെ പ്രതിചേര്‍ത്ത കേസെടുക്കാനാകൂവെന്ന നിലപാടിലാണ് പോലീസ് സംഘം. ശാസ്ത്രീയ തെളിവുകള്‍ ഏറെക്കുറെ പൂര്‍ണമായിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നുമാണ് അന്വേഷണസംഘം പറയുന്നത്. ജൂലൈ 28നു വൈകുന്നേരമാണ് മത്തായിയെ വനപാലകസംഘം കസ്റ്റഡിയിലെടുത്തത്. രാത്രിയില്‍ ഇദ്ദേഹത്തെ കുടപ്പനയിലെ കുടുംബവീടിനു സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്തു. കസ്റ്റഡിയിലെടുത്തതു സംബന്ധിച്ച കൃത്യമായ രേഖകളൊന്നും തന്നെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നു കണ്ടെത്താനായില്ല. മത്തായി കിണറ്റില്‍ വീണതായി വനപാലകസംഘം പറയുന്നുണ്ടെങ്കിലും…
Read Moreമത്തായിയുടെ മരണം; ‘വനപാലകര്‍ക്കെതിരേ നരഹത്യയ്ക്കു കേസെടുത്തേക്കും; പ്രാഥമിക റിപ്പോര്‍ട്ട് റാന്നി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ യുവകര്ഷകന് പി.പി. മത്തായി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ വനപാലകർക്കെതിരെ നരഹത്യയ്ക്കു കേസ് ചുമത്തിയേക്കും. ഐപിസി 304 വകുപ്പു പ്രകാരമുള്ള കുറ്റകൃത്യമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍ ചുമത്താന്‍ കഴിയുന്നതെന്നാണ് പോലീസ് അന്വേഷണസംഘത്തിനു ലഭിച്ച നിയമോപദേശമെന്നു പറയുന്നു. കസ്റ്റഡിയിലിരിക്കുന്നയാള് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് 306 വകുപ്പു കൂടി ചുമത്താന്‍ കഴിയുമോയെന്നതും പരിഗണിക്കുകയാണ്. അന്വേഷണം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് റാന്നി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിക്കും. ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് വനപാലകര്ക്കുണ്ടായ വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും. കൂടാതെ ഫോറസ്റ്റ് സ്റ്റേഷനിലെ ജനറല്‍ ഡയറിയിലെ കുറിപ്പുകള്‍, തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഇവ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മത്തായിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടറുമായി അന്വേഷണസംഘം ചര്‍ച്ച നടത്തിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്പി ആര്.…
Read More