പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ യുവകര്ഷകന് പി.പി. മത്തായി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ വനപാലകര്ക്കുണ്ടായ വീഴ്ചകള്‍ അക്കമിട്ടു നിരത്തി പോലീസ് റിപ്പോര്‍ട്ട്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്പി ആര്. പ്രദീപ് കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് വീഴ്ചകള്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്കു കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണത്തെ സംബന്ധിച്ചും കേസിന്റെ സ്വഭാവത്തെക്കുറിച്ചും ഇന്നു തീരുമാനമെടുക്കും. വനപാലകരെ പ്രതി ചേര്‍ത്തു കേസ് മുന്നോട്ടു പോകാമെന്നതാണ് പോലീസിനു ലഭിച്ചിട്ടുള്ള നിയമോപദശമെന്നും സൂചന ലഭിച്ചു. ഒരാളെ കസ്റ്റഡിയിലെടുക്കുന്നതു സംബന്ധിച്ചും അന്വേഷണത്തിലും ക്രിമിനല്‍ നടപടിക്രമങ്ങളിലും പറയുന്ന വ്യവസ്ഥകളുടെ ലംഘനമാണ് 12 വീഴ്ചകളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാല്‍ മത്തായിയുടെ മരണത്തെ സംബന്ധിച്ച പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് നാളെ മാത്രമേ ലഭിക്കൂ. ഇതിലൂടെ മാത്രമേ മരണകാരണം സംബന്ധിച്ച വ്യക്തത കൈവരികയുള്ളൂവെന്ന നിഗമനത്തിലാണ് പോലീസ്. അതിനുശേഷമേ വനപാലകരെ കേസില്‍ പ്രതി…
Read MoreTag: mathai
പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നു; കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാതെ മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന് ബന്ധുക്കൾ
പത്തനംതിട്ട: പത്തനംതിട്ടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ കിണറ്റില്‍ വീണു മരിച്ച മത്തായിയുടെ മൃതദേഹം സംസ്കരിക്കാന്‍ അനുവധിക്കില്ലെന്ന് ബന്ധുക്കള്‍. ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുത്തെങ്കില്‍ മാത്രമേ മത്തായിയുടെ മൃതദേഹം സംസ്കരിക്കു എന്ന നിലപാടിലാണ് മത്തായിയുടെ ബന്ധുക്കള്‍. മത്തായി മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreഇപ്പോഴത്തെ മഹസര്‍ രക്ഷപ്പെടാനുള്ള തന്ത്രം മാത്രം; മത്തായിയെ മര്‍ദിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയതെന്ന് ഭാര്യ
പത്തനംതിട്ട: മത്തായിയുടെ ദുരൂഹമരണത്തെത്തുടര്‍ന്ന് ഇപ്പോള്‍ വനംവകുപ്പ് തയാറാക്കിയിട്ടുള്ള മഹസര്‍ തങ്ങളുടെ ഭാഗം ന്യായീകരിച്ച് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന ആരോപണവുമായി ബന്ധുക്കള്‍. മത്തായിക്കെതിരെ ഇത്തരമൊരു കേസ് നിലവിലുണ്ടായിരുന്നില്ല. കസ്റ്റഡിയില്‍ നിന്നു മോചിപ്പിക്കാനായി ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയ ഭാര്യയും ഒപ്പമുണ്ടായിരുന്നവരും അന്വേഷിച്ചപ്പോഴും കേസിനെക്കുറിച്ച് അവിടെയുണ്ടായിരുന്നവര്‍ക്ക് അറിവുണ്ടായിരുന്നില്ല. കസ്റ്റഡിയിലെടുത്തയാളെ രണ്ടു മണിക്കൂറോളം എവിടെ കൊണ്ടുപോയെന്നും വ്യക്തമല്ല. കസ്റ്റഡിയിലെടുത്തയാളെ സംബന്ധിച്ച വിവരം ജനറല്‍ ഡയറിയില്‍ എഴുതിയിട്ടുമില്ല. കാമറ തകര്‍ക്കപ്പെട്ട സംഭവത്തില്‍ പോലീസില്‍ വനംവകുപ്പ് പരാതി നല്‍കിയിട്ടില്ല. വനത്തില്‍ അനധികൃതമായി കൈയേറിയതിനു കേസെടുക്കാമെങ്കിലും കാമറ മെമ്മറി കാർഡ് നഷ്ടപ്പെട്ടതിന്റെ തെളിവെടുപ്പു നടത്താന്‍ വനംവകുപ്പിന് അധികാരമില്ലെന്നും ബന്ധുക്കളും പ്രദേശവാസികളും ചൂണ്ടിക്കാട്ടി. മത്തായിയെ മോചിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടതും ഭാര്യയുടെ മൊഴിയിലുണ്ട്. ഇതു സംബന്ധിച്ച് എത്തിയ ഫോണ്‍ കോള്‍ പരിശോധിച്ചിട്ടില്ല. മത്തായിയെ മര്‍ദിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയെന്നാണ് ഭാര്യയുടെ ആരോപണം.
Read Moreകുടപ്പനയിലെ കസ്റ്റഡി മരണം; മത്തായി മരിച്ച തീയതിയിലെ മഹസര്‍ തയാറാക്കി; നിയമസാധുതയൊരുക്കി വനംവകുപ്പ്
പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലിയിരുന്ന യുവകര്‍ഷകന്റെ മൃതദേഹം പിന്നീടു കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ പിഴവ് ഒഴിവാക്കി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ തിരക്കിട്ട ശ്രമം. വനംവകുപ്പിന്റെ നടപടിക്രമങ്ങളില്‍ പിഴവുണ്ടായെന്ന ആക്ഷേപം ഉയര്‍ന്നുവെന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണ് മത്തായിയെ കസ്റ്റഡിയിലെടുത്ത കഴിഞ്ഞ 28-ാം തീയതി തന്നെ മഹസര്‍ തയാറായിരുന്നുവെന്ന വെളിപ്പെടുത്തല്‍. കേസില്‍ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മഹസര്‍ പരിശോധിക്കുകയും ചെയ്തു. മത്തായി വനത്തിനുള്ളില്‍ കടന്ന് മൃഗവേട്ട നടത്തിയെന്നും അതു കഴിഞ്ഞു മടങ്ങുന്ന വഴി തോക്കുമായി പോകുന്ന ദൃശ്യം വനംവകുപ്പ് സ്ഥാപിച്ചിരുന്ന കാമറയില്‍ പതിഞ്ഞിരുന്നുവെന്നും ഇതു മനസിലാക്കിയ മത്തായിയും മറ്റു രണ്ടുപേരും ചേര്‍ന്ന് കാമറ തകര്‍ത്ത് മെമ്മറി കാര്‍ഡ് പുറത്തെടുത്തു നശിപ്പിച്ചുവെന്നുമാണ് വനംവകുപ്പിന്റെ മഹസറിലെ വിശദീകരണം. തെളിവെടുപ്പിനിടെ കുടുംബവീടിനു സമീപമെത്തിച്ച മത്തായി മെമ്മറി കാര്‍ഡ് നശിപ്പിച്ച സ്ഥലം കാട്ടിക്കൊടുക്കാമെന്ന പേരില്‍ മുമ്പോട്ടു പോയി കിണറ്റിലേക്കു ചാടിയെന്നാണ് പറയുന്നത്. മത്തായിയെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തതും പിന്നീട് മരിച്ചനിലയില്‍…
Read More