ഓട്ടിസം ബാധിച്ച പത്തുവയസുകാരനെ സ്കൂള്‍ അധ്യാപകന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകനെ അറസ്റ്റ് ചെയ്യാതെ ഒളിച്ചുകളിച്ച് പോലീസ്. കുട്ടി പീഡനത്തിനിരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടും ഇയാളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അദ്ധ്യാപകനായ സന്തോഷിനെതിരെ പൊലീസ് കേസ് എടുത്തു. പരാതി പിന്‍വലിക്കാന്‍ ഭീഷണിയുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത പ്രകടമായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സ്കൂളിലെ ഗണിതാദ്ധ്യാപകന് ഓട്ടിസബാധിതനായ പത്തു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഓട്ടിസം സെന്ററിലെ തെറാപ്പിസ്റ്റുകള്‍ നടത്തിയ പരിശോധനയിലും പീഡനം നടന്നുവെന്ന് വ്യക്തമായിട്ടുണ്ട്. എന്നിട്ടും പ്രതിയെ പിടിക്കുന്നില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് രഹസ്യമാക്കി വയ്ക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയുടെ മൊഴിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ധ്യാപകനെതിരെ കേസെടുക്കാത്തത്. കമ്മീഷണറോട് അമ്മ പരാതിയും പറഞ്ഞു. ഇതോടെ സംഭവത്തില്‍ പ്രതിയായ അദ്ധ്യാപകന് സന്തോഷ് കുമാറിനെ ഉടന്‍ തന്നെ പിടികൂടുമെന്നാണ് ശ്രീകാര്യം പൊലീസിന്റെ വിശദീകരണം. ഇപ്പോള്‍…
Read More