സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് തട്ടിപ്പുകാരും തട്ടിപ്പുകള്‍ അപ്ഡേറ്റ് ചെയ്യാറുണ്ട്. ഒട്ടുമിക്ക ഓണ്‍ലൈന്‍ ആപ്പുകളും പലരും തട്ടിപ്പിനുപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു യുവതി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പ് സാമൂഹിക മാധ്യമ ഉപഭോക്താക്കളെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു മാട്രിമോണിയല്‍ സൈറ്റ് വഴി തന്റെ കയ്യില്‍ നിന്നും 45 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചതിനെ കുറിച്ചായിരുന്നു യുവതിയുടെ കുറിപ്പ്. ‘ഷാദി ഡോട്ട് കോം തട്ടിപ്പ്’ എന്ന പേരിലാണ് യുവതി തനിക്കുണ്ടായ അനുഭവം വിവരിച്ചത്. പല മാട്രിമോണിയല്‍ സൈറ്റുകളിലും പ്രീമിയം ഉപഭോക്താക്കള്‍ക്ക് പരസ്പരം കോണ്ടാക്ട് നമ്പറുകള്‍ ഉള്‍പ്പെടെ കാണാനും ചാറ്റ് ചെയ്യാനുള്ള അവസരമുണ്ട്. അത്തരത്തില്‍ സൈറ്റില്‍ നിന്നും യുവതിയുടെ മുഴുവന്‍ വിവരങ്ങളും കോണ്ടാക്ട് നമ്പറും ലഭിച്ച ഒരാള്‍ വാട്സാപ്പിലൂടെ അവരെ ബന്ധപ്പെട്ടു. ആദ്യ രണ്ട് ദിവസത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം താന്‍ ആളുകളെ വിദേശത്തേക്ക് കുടിയേറാന്‍ സഹായിക്കുന്ന…
Read More