മാട്രിമോണിയല്‍ ആപ്പ് വഴി പരിചയം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്കി തട്ടിപ്പു നടത്തിയതിന് അറസ്റ്റിലായ യുവാവിനെതിരേ ഉയരുന്നത് നിരവധി പരാതികള്‍. ആലപ്പുഴ അവലുക്കുന്ന് ആശ്രമം വാര്‍ഡ് പൂവത്ത് വീട്ടില്‍ അസറുദ്ദീനെയാണ് മലപ്പുറം കരുവാരക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈനില്‍ റമ്മി കളിക്കാന്‍ വേണ്ടിയാണ് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ച് ഇയാള്‍ പണം തട്ടിയത്. അവിവാഹിതരായ, സ്വന്തമായി വരുമാനമുള്ള സ്ത്രീകളെയാണ് ഇയാള്‍ നോട്ടമിട്ടിരുന്നത്. മാട്രിമോണിയല്‍ ആപ്പ് വഴി പരിചയപ്പെടുന്ന സ്ത്രീകളോട് തനിക്ക് സ്വന്തമായി ഹെയര്‍ ഓയില്‍ കമ്പനിയുണ്ടെന്നും അവിവാഹിതനാണെന്നും പറയും. സ്വന്തം തിരിച്ചറിയല്‍ രേഖ, ആധാര്‍ മുതലായവ കൈമാറുകയും വീഡിയോ കോളില്‍ സംസാരിക്കുകയും ചെയ്യും. വിശ്വാസം നേടിയെടുത്ത് ആദ്യം ചെറിയ സാമ്പത്തിക ഇടപാടുകള്‍ നടത്തി പണം കൃത്യമായി തിരികെ നല്കി വിശ്വാസം ഉറപ്പിക്കും. പിന്നാലെയാണ് കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെടുക. കരുവാരക്കുണ്ടിലെ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.…
Read More