മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത് പലപല പേരുകളില്‍ ! നിരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിയ യുവാവ് ഒടുവില്‍ കുടുങ്ങി; ഇരകളിലധികവും വിധവകളും വിവാഹബന്ധം വേര്‍പ്പെടുത്തിയവരും…

നിരവധി സ്ത്രീകളെ വിവാഹത്തട്ടിപ്പിനിരയാക്കിയ വിരുതന്‍ ഒടുവില്‍ കുടുങ്ങി. 34കാരനായ അങ്കിത് ചൗളയാണ് അറസ്റ്റിലായത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ വിവിധ പേരുകളില്‍ പരസ്യം നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. വിധവകളും വിവാഹ ബന്ധം വേര്‍പ്പെടുത്തിയതുമായ സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിന് കൂടുതലും ഇരയായിട്ടുള്ളത്. ഇവരില്‍ നിന്നെല്ലാമായി ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്. ഡല്‍ഹിയിലാണ് സംഭവം. മാട്രിമോണിയല്‍ സൈറ്റുകളില്‍ പേരും സ്ഥലവും ജോലിയുമെല്ലാം വ്യത്യസ്ത രീതിയില്‍ പരസ്യം നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറയുന്നു. അങ്കിതിനെക്കുറിച്ച് ഒരു സ്ത്രീ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തായത്. മുദിത് ചൗള എന്നു പേരുള്ള ആള്‍ 2018 ഡിസംബറില്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി കാണിച്ച് അശോക് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് സ്ത്രീ പരാതി നല്‍കിയത്. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം എന്ന സ്ഥലത്ത് ബെഡ്ഷീറ്റുകളുടെ വ്യാപാരമാണെന്നും ഒപ്പം ട്രാവല്‍ ഏജന്‍സികള്‍ക്കും…

Read More

മാട്രിമോണിയല്‍ സൈറ്റ് വഴിയുള്ള പരിചയം പ്രണയമായി അസ്ഥിയില്‍ പിടിച്ചു; ഒടുവില്‍ പല പല ആവശ്യം പറഞ്ഞ് ഐടി ജീവനക്കാരിയില്‍ നിന്ന് യുവാവ് തട്ടിയെടുത്തത് 24 ലക്ഷം രൂപ

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ടയാള്‍ ഐ.ടി ജീവനക്കാരിയെ കബളിപ്പിച്ച് തട്ടിയെടുത്തത് 24 ലക്ഷം രൂപ. ഇലക്ട്രോണിക് സിറ്റിയിലെ ഐ.ടി. കമ്പനി ജീവനക്കാരിയായ 25 കാരിയാണ് കബളിപ്പിക്കലിന് ഇരയായത്. ജനുവരിയിലാണ് പ്രമുഖ വൈവാഹിക സൈറ്റില്‍ യുവതി അംഗമായത്. പിന്നീട് വിശാല്‍ എന്നു പരിയപ്പെടുത്തിയ യുവാവ് യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ആമസോണിലെ ഉദ്യോഗസ്ഥനും പെണ്‍കുട്ടിയുടെ നാട്ടുകാരനുമാണ് ഇയാളെന്നാണ് യുവതിയെ ധരിപ്പിച്ചിരുന്നത്. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചതോടെ സ്വന്തമായി സ്ഥലം വാങ്ങണമെന്നും കാറു വാങ്ങണമെന്നും ആവശ്യപ്പെട്ട് 14 തവണയായി യുവതില്‍ നിന്ന് പണം കൈപ്പറ്റിയെന്നാണ് പരാതി. ഒന്നിച്ചുള്ള ജീവിതത്തിന് ഇവയെല്ലാം സഹായകമാകുമെന്നാണ് യുവതിയെ ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. യുവതിയുടെ പേരില്‍ നാലോളം ക്രെഡിറ്റ് കാര്‍ഡുകളും ഇയാള്‍ സ്വന്തമാക്കി. ഇവയുപയോഗിച്ച് ആഡംബര വസ്തുക്കളും വസ്ത്രങ്ങളും വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ ബില്ല് യുവതിയാണ് അടയ്ക്കുന്നത്. മെയ് അവസാനത്തോടെ ഇയാള്‍ യുവതിയുടെ ഫോണെടുക്കാതെയായി. നേരിട്ട് കാണാന്‍…

Read More