പാറ്റ്‌ന: രാജ്യം ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു അപൂര്‍വ പ്രണയകഥയിലെ നായകനായിരുന്നു മഥുക് നാഥ് ചൗധരി. അനവധി ബിഹാറി പ്രണയേതാക്കള്‍ക്ക് ഊര്‍ജം പകര്‍ന്ന കാമുകന്‍. 51-ാം വയസ്സില്‍ ഭാര്യയെപ്പോലും ഉപേക്ഷിച്ച് വിദ്യാര്‍ത്ഥിനിയായ കാമുകിക്കൊപ്പം പുതിയ ജീവിതത്തിന് തുടക്കമിട്ടതോടെയാണ് പ്രൊഫസര്‍ വാര്‍ത്തകളില്‍ നിറയുന്നത്. പൊലീസ് അറസ്റ്റ് പോലും നേരിടേണ്ടിവന്നെങ്കിലും മഥുക്കിന്റെയും ജൂലി കുമാരിയുടെയും പ്രണയം അന്താരാഷ്ട്ര മാധ്യമങ്ങളില്‍വരെ വാര്‍ത്തയായി. എന്നാല്‍ സംഭവം നടന്ന പതിമൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ മഥുക് ഇന്ന് ഏകാന്തജീവിതത്തിലാണ്. ലൗകിക കാര്യങ്ങളില്‍ താത്പര്യം നഷ്ടപ്പെട്ട ജൂലി, ഓഷോയുടെ ആശ്രമത്തിലേക്ക് പോയതോടെ, അദ്ദേഹം ജീവിതത്തില്‍ തനിച്ചായി.എങ്കിലും തിരിച്ചടികളില്‍ തളരാന്‍ 64-കാരനായ പ്രൊഫസ്സര്‍ തയ്യാറല്ല. സാഹചര്യങ്ങള്‍ മാറിക്കൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ഒരു പതിറ്റാണ്ടോളം ഒരുമിച്ച് ജീവിച്ചപ്പോള്‍, ജൂലിക്ക് ആത്മീയ കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കുകയും അവര്‍ ആ വഴി തിരഞ്ഞെടുക്കുകയും ചെയ്തുവെന്ന് മഥുക് പറയുന്നു. സംഭവിച്ച കാര്യങ്ങളിലൊന്നും തനിക്ക് പ്രത്യേകിച്ച് ദുഃഖമില്ലെന്നും…
Read More