മാവേലിക്കര: സ്പെഷൽ ജയിലിൽ മരിച്ച കോട്ടയം കുമരകം സ്വദേശി എം.ജെ. ജേക്കബിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായ വെളിപ്പെടുത്തലുമായി സഹ തടവുകാരൻ ഉണ്ണികൃഷ്ണൻ. ജേക്കബിനെ പോലീസ് മർദിക്കുന്നത് നേരിട്ടു കണ്ടുവെന്നും മർദിച്ച ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും മാവേലിക്കര കോടതിയിൽ മറ്റൊരു കേസിനായി എത്തിച്ച ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു. മജിസ്ട്രേറ്റിന് മൊഴി നൽകയതിനു ശേഷം തനിക്കു നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളാണെന്ന് ഉണ്ണികൃഷ്ണൻ മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കൊടുത്ത പരാതിയിലും പറയുന്നു. എം.ജെ. ജേക്കബിനെ 11-ാം നന്പർ സെല്ലിലിട്ട് മർദിക്കുന്ന ശബ്ദം കേട്ടുവെന്നും മർദനത്തിനിടെ ജേക്കബ് ഉദ്യോഗസ്ഥരുടെ പക്കിൽ നിന്നും ഓടി. തന്നെ പാർപ്പിച്ചിരുന്ന ഒന്പതാം നന്പർ സെല്ലിന്റെ വാതിലിൽ വച്ച് ജയിൽ വാർഡൻമാർ ജേക്കബിനെ മർദിക്കുന്നത് കണ്ടുവെന്നും ജേക്കബിനെ മർദിച്ചത് ബുഹാരി, ബിനോയ്, സുജിത്ത് എന്നീ ഉദ്യോഗസ്ഥരാണെന്നുമാണ് ഉണ്ണികൃഷ്ണൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. ഈ ഉദ്യോഗസ്ഥർ ഒന്പതാം…
Read MoreTag: mavelikara sub jail crime
പോലീസിനു വീണ്ടും കുരുക്ക്; പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളി; മാവേലിക്കര സ്പെഷൽ സബ് ജയിലിലെ ജേക്കബിന്റെ മരണത്തിൽ പുനരന്വേഷണത്തിന് ഉത്തരവ് നൽകി ഡിജിപി
തിരുവനന്തപുരം: സാന്പത്തിക തട്ടിപ്പുകേസിലെ പ്രതി മാവേലിക്കര സ്പെഷൽ സബ് ജയിലിൽ മരിക്കാനിടയായ സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവ്. ഡിജിപി ലോകനാഥ് ബെഹറയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജയിൽ ജീവനക്കാർക്കു വീഴ്ചയില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളിയാണു ഡിജിപിയുടെ ഉത്തരവ്. കുമരകം സ്വദേശി എം.ജെ. ജേക്കബാണ് ജയിലിൽ മരിച്ചത്. മാർച്ച് 21-ന് പുലർച്ചെയാണു ജേക്കബിനെ ജയിലിൽ മരിച്ച നിലയിൽ കണ്ടത്. സംഭവം അന്വേഷിച്ച അന്നത്തെ മാവേലിക്കര ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് വിവേജ രവീന്ദ്രനാണു കൊലപാതക സൂചനയിലേക്കു വിരൽ ചൂണ്ടിയത്. സഹതടവുകാർ മർദിച്ചും ശ്വാസം മുട്ടിച്ചും ജേക്കബിനെ കൊലപ്പെടുത്തിയതാകാമെന്നും പോലീസ്, ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിനു പിന്നിലുണ്ടെന്നും വിവേജ രവീന്ദ്രന്റെ റിപ്പോർട്ടിലുണ്ട്. മാർച്ച് 20-നു രാത്രി ജേക്കബിനെ മാവേലിക്കര ജയിലിൽ എത്തിച്ചു. പിറ്റേന്നു രാവിലെ ആറിനു ജയിലിലെ 11-ാം നന്പർ സെല്ലിൽ ജേക്കബിനെ മരിച്ച നിലയിൽ കണ്ടെത്തി. കൈയിലുണ്ടായിരുന്ന തൂവാല തൊണ്ടയിൽ തിരുകി…
Read More