ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ് വെല്ലിന് പരമ്പരാഗത തമിഴ് ശൈലിയില്‍ ‘തിരുമണം.’ പരമ്പരാഗത ശൈലിയില്‍ വിനി രാമന് മാക്സ്വെല് താലി കെട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചെന്നൈ സൂപ്പര്‍ കിങ്സ് ഫാന്‍ ആര്‍മി അടക്കമുള്ള ഒട്ടേറെ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചു. നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കളിക്കാരനാണ് മാക്സ്വെല്. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനൊടുവില്‍ കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയയില്‍ വെച്ചും വിനിയുടെ കഴുത്തില്‍ മാക്സ്വെല് താലികെട്ടിയിരുന്നു. വിനി ഇന്ത്യന്‍ വംശജ ആയിരുന്നതിനാല്‍, രണ്ടു കുടുംബങ്ങളുടെയും താല്പര്യം കണക്കിലെടുത്താണ് ഇരുവരും രണ്ടു തവണ വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഓസ്ട്രേലിയന്‍ ശൈലിയിലുള്ള വിവാഹത്തിന്റെ ചിത്രം കഴിഞ്ഞ ആഴ്ച ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്ത ദമ്പതികള്‍ ഇങ്ങനെ കുറിച്ചിരുന്നു, ‘ഭാര്യയും ഭര്‍ത്താവും, ഇതിലും മികച്ചത് ഇനി വരാനിരിക്കുന്നതേയുള്ളു.’ പിന്നാലെയായിരുന്നു തമിഴ് ആചാരപ്രകാരമുള്ള വിവാഹം. മാക്സ്വെല്-വിനി ദമ്പതികളുടെ കഴിഞ്ഞ…
Read More