ലോക്ക് ഡൗണ്‍ മെയ് നാലിനു ശേഷവും നീട്ടാന്‍ സാധ്യതയുണ്ടെന്ന് സൂചന. ലോക്ക് ഡൗണ്‍ ഒറ്റയടിക്കു പിന്‍വലിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന രംഗത്തെത്തിയ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കിരിനു മേല്‍ സമ്മര്‍ദ്ദമേറുന്നത്. ഘട്ടം ഘട്ടമായി നിയന്ത്രണം പിന്‍ വലിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. കോവിഡിനെതിരെ മരുന്നും വാക്‌സിനും കണ്ടെത്തിയിട്ടില്ല. മരുന്ന് കണ്ടെത്തിയാല്‍ രോഗം ഭേദമാക്കാം. എന്നാല്‍ മരുന്നില്ലാത്ത രോഗത്തിന് സാമൂഹിക അകലം മാത്രമാണ് പോംവഴി. അതിന് ലോക്ക് ഡൗണാണ് പരിഹാരം. ഇന്ത്യ ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനക്ക് ഒപ്പമാണ്. സാമ്പത്തിക തളര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യയും യുഎസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യ ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്തു തുടങ്ങിയാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രോഗം വ്യാപിക്കുമെന്ന് രാജ്യം…
Read More