താലികെട്ടിന് ശേഷം വധു പിന്മാറിയ സംഭവം; സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച വരനെതിരേ മായയുടെ പിതാവ്; ചിത്രം ഷെയര്‍ ചെയ്തവര്‍ക്കുള്ള പണി പിന്നാലെ വരും…

  താലികെട്ടിന് ശേഷം വധു കാമുകനൊപ്പം പോയ സംഭവം എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത പ്രചരിച്ചവര്‍ കുടുങ്ങും. ഇപ്പോള്‍ വരനെതിരേ പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരിക്കുകയാണ്.സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ച് തേപ്പുകാരിയെന്ന മുദ്ര കുത്തിയപ്പോള്‍ ഷിജില്‍ കാരണം ഒറ്റ ദിവസം കൊണ്ട് തന്നെ തകര്‍ന്നടിഞ്ഞ ഒരു കുടുംബമുണ്ട് കൊടുങ്ങല്ലൂര്‍ മുല്ലശ്ശേരി മാമ്പുളളിയില്‍. അവിടെ നിറകണ്ണുകളോടെ ആളുകളുടെ കളിയാക്കലിനും പരിഹാസത്തിനും കഥാപാത്രമായി മാറേണ്ടി വന്ന ഹരിദാസ് എന്ന ഒരു പാവം അച്ഛനുണ്ട്. കല്യാണ മണ്ഡപത്തില്‍ നിന്നും വധു കാമുകന്റെ കൂടെ ഇറങ്ങിപ്പോയെന്ന വാര്‍ത്ത വ്യാജമായിരുന്നെന്ന് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാഹത്തില്‍ നിന്നു പിന്മാറിയ പെണ്‍കുട്ടി ഇപ്പോള്‍ സ്വന്തം വീട്ടിലുണ്ട് എന്നതാണ് വാസ്തവം. സംഭവത്തില്‍ 8ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചിട്ടും തന്റെ കുടുംബത്തെയും മകളെയും അപകീര്‍ത്തിപ്പെടുത്താന്‍ വരന്‍ സോഷ്യല്‍മീഡിയയിലൂടെ ശ്രമിച്ചെന്നു കാട്ടിയാണ് മായയുടെ പിതാവ്…

Read More