എവിടെയായിയുന്നു ഇത്രയുംകാലം ! ഒരു സുപ്രഭാതത്തില്‍ അഭിനയജീവിതത്തോടു വിടപറഞ്ഞ മായാമൗഷ്മി മനസ്സു തുറക്കുന്നു

ഒരു കാലത്ത് മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് മായ മൗഷ്മി. മിനി സ്‌ക്രീനില്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെയായിരുന്നു ഒരു സുപ്രഭാതത്തില്‍ മായ അഭിനയ ജീവിതത്തില്‍ നിന്നും അപ്രതീക്ഷിതമായി പിന്‍വാങ്ങുന്നത്. നടി എന്നതിലുപരി ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും ഉലയാതെ പിടിച്ചു നിന്ന് ജീവിതത്തിനോട് പോരാടിയ സ്ത്രീ കൂടിയാണ് മായ. തിരുവനന്തപുരം സ്വദേശിയായ മായ ടെലിവിഷന്‍ സീരിയലുകള്‍ക്ക് പുറമെ നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഇപ്പോള്‍ കുറച്ചു നാളായി അഭിനയത്തോട് ഇടവേള എടുത്ത താരം എവിടെ എന്നുള്ള ചോദ്യങ്ങള്‍ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയിലും മറ്റുമായി പങ്കിട്ടത്. തന്റെ കൊച്ചു രാജകുമാരി നിഖിതാഷയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ആസ്വദിക്കുന്ന തിരക്കിലായിരുന്നു താനെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മായ. സംഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…’ ഒരു വലിയ ലീവ് എടുത്തിരിക്കുകയായിരുന്നു, ഞാന്‍. ലീവ് എന്ന് പറഞ്ഞാല്‍, എനിക്ക് ഒരു മകള്‍…

Read More