ആലപ്പുഴ: ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രി സന്പൂർണ പരാജയമെന്ന് പി.ടി. തോമസ് എംഎൽഎ. 2018-ലെ മഹാപ്രളയത്തിൽനിന്ന് അദ്ദേഹം ഒരു പാഠവും പഠിച്ചില്ലെന്ന് തെളിയിക്കുന്നതാണ് ഈ പ്രളയകാലത്തെ പ്രവർത്തനങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുരന്തമുഖങ്ങളിൽ പാലിക്കേണ്ട അധികാരങ്ങൾ പോലും പ്രാവർത്തികമാക്കാൻ അദ്ദേഹത്തിനായില്ല. ജനങ്ങൾ സ്വമേധയാ ശേഖരിച്ച വസ്തുവകകൾ പോലും കൃത്യമായി വിതരണം ചെയ്യാനായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാൻ അടിയന്തര നടപടിയും സ്വീകരിക്കണം.
Read More