ആലപ്പുഴ: ടൗട്ടെ ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് ജില്ലയിലുണ്ടായ കനത്തമഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും കടലാക്രമണത്തിലും ജില്ലയിൽ വിവിധ മേഖലകളിലായി 30 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. ആറു താലൂക്കുകളിലായി 30 വീടുകൾ പൂർണമായും 650 വീടുകൾ ഭാഗികമായും തകർന്നു. വീടുകൾ നശിച്ചതുമൂലം 4.48 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാർഷികമേഖലയിലാണ് കൂടുതൽ നഷ്ടം കണക്കാക്കിയിട്ടുള്ളത്. 14.89 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. 477 ഹെക്ടറിലെ നെൽകൃഷിയും 787.84 ഹെക്ടറിലെ പച്ചക്കറി കൃഷിയും 12.1 ഹെക്ടറിലെ മറ്റു കൃഷികളും നശിച്ചു. പത്ത് പാടശേഖരങ്ങളിൽ മടവീണു. തെങ്ങ് അടക്കമുള്ള വൃക്ഷങ്ങൾ കടപുഴകിയും നഷ്ടമുണ്ട്. ക്ഷീരമേഖലയിൽ 65.06 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഒമ്പതു കന്നുകാലികൾ ചത്തു. 17 കന്നുകാലി ഷെഡ്ഡുകൾ പൂർണമായും 203 എണ്ണം ഭാഗികമായും തകർന്നു.മത്സ്യബന്ധന മേഖലയിൽ ഒമ്പതു വള്ളങ്ങൾ പൂർണമായും 29 എണ്ണം ഭാഗികമായും നശിച്ചു. 78 പേരുടെ…
Read MoreTag: mazha alappuzha
പ്രകൃതിക്ഷോഭം: ആലപ്പുഴ ജില്ലയിൽ 22 വീടുകൾ പൂർണമായി തകർന്നു, 586 വീടുകൾക്ക് ഭാഗികനാശം; അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയരുന്നു
ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലുമായി ജില്ലയിൽ വ്യാപക നാശനഷ്ടം. 22 വീട് പൂർണമായി നശിച്ചു. 586 വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. റവന്യൂവകുപ്പ് നാശനഷ്ടം വിലയിരുത്തുന്നത് തുടരുകയാണ്. കുട്ടനാട്ടിൽ അഞ്ച് വീടുകൾ പൂർണമായും നശിച്ചു. 55 വീടുകൾ ഭാഗികമായി നശിച്ചു. കനത്ത മഴയെ തുടർന്ന് കുട്ടനാട്ടിലെ കൈനകരി സുന്ദരി പാടശേഖരത്തിൽ മട വീണു. കാവാലം വില്ലേജിലെ ഒരു വീട് പൂർണമായും തകർന്നു. ഇവിടെ രണ്ട് വീടുകൾക്ക് ഭാഗിക നാശനഷ്ടം ഉണ്ടായി. കൈനകരി നോർത്ത് വില്ലേജിൽ ഒരു വീട് ഭാഗീകമായി തകർന്നു. കുന്നുമ്മ വില്ലേജിൽ രണ്ടു വീടുകൾക്കും വെളിയനാട് വില്ലേജിൽ രണ്ട് വീടുകൾക്കും ഭാഗിക നാശനഷ്ടം ഉണ്ടായി. പുളിങ്കുന്ന് വില്ലേജിൽ മഴക്കെടുതിയെ തുടർന്ന് അഞ്ചു വീടുകൾക്കാണ് ഭാഗിക നാശനഷ്ടം സംഭവിച്ചത്.കാർത്തികപ്പള്ളിയിൽ 92 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു. അമ്പലപ്പുഴ താലൂക്കിൽ 12 വീടുകൾ പൂർണമായും…
Read Moreകുട്ടനാട് ആശ്വാസത്തിലേക്ക്; ജലനിരപ്പിൽ കാര്യമായ കുറവ്; ആലപ്പുഴ -ചങ്ങനാശേരി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു
മങ്കൊന്പ് : പ്രളയക്കെടുതികളിൽ നിന്നും കുട്ടനാട്ടുകാർക്ക് താൽക്കാലിക ആശ്വാസം. ജലനിരപ്പിൽ കാര്യമായ വ്യത്യാസം വന്നതോടെ ഗതാഗതസൗകര്യങ്ങളും സ്കൂൾ അധ്യയനദിനങ്ങളും പൂർവസ്ഥിതിയിലേക്കെത്തുന്നു. ജലനിരപ്പു താഴ്ന്നതോടെ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാനാരംഭിച്ചു. ഗതാഗത സൗകര്യങ്ങൾ ആരംഭിച്ചതോടെ ദൂരസ്ഥലങ്ങളിൽ പോയി ജോലിചെയ്യുന്ന തൊഴിലാളികൾക്കും വറുതിയുടെ ദിനങ്ങൾ നീങ്ങി. ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നതൊഴികയുള്ള സ്കൂളുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. കഴിഞ്ഞ ഒരാഴ്ചയിലേറെ തടസപ്പെട്ടിരുന്ന എസി റോഡിലെ കഐസ്ആർടിസി സർവീസുകൾ ഇന്നലെ മുതൽ പൂർണമായും പുനസ്ഥാപിച്ചു. ഇതിനു പുറമെ മിക്ക ഗ്രാമീണ റോഡുകളിലും ബസുകൾ വീണ്ടും ഓടിത്തുടങ്ങി. കോട്ടയം-കൈനടി-കാവാലം, ചങ്ങനാശേരി -കൃഷ്ണപുരം-കാവാലം, പുളിങ്കുന്ന്-ആലപ്പുഴ, പുളിങ്കുന്ന്-ചങ്ങനാശേരി, കിടങ്ങറ-മുട്ടാർ, മാന്പുഴക്കരി, ചങ്ങനാശേരി-കായൽപ്പുറം, ചങ്ങനാശേരി-ചതുർത്ഥ്യാകരി തുടങ്ങിയ സർവീസുകളാണ് ഇന്നലെ മുതൽ ആരംഭിച്ചത്. സർവീസ് പുനരാരംഭിച്ചെങ്കിലും മിക്ക റൂട്ടുകളിലും നാമമാത്രമായാണ് സർവീസ് നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. അതേസമയം ജലനിരപ്പുയർന്നതിനെത്തുടർന്ന് ഒരാഴ്ചയോളമായി നിർത്തിവച്ചിരുന്ന കാവാലം ജങ്കാർ സർവീസ് പുനരാരംഭിച്ചതും കുട്ടനാടിന്റെ മധ്യഭാഗത്തെ…
Read Moreഅച്ചൻകോവിലാറ്റിൽ വീണ്ടും ജലനിരപ്പ്ഉയർന്നു; നെല്ലിക്കലിൽ കുടുങ്ങിക്കിടന്ന 23 കുടുംബങ്ങൾക്ക് രക്ഷകരായി അഗ്നിശമനസേന
പന്തളം: ചേരിക്കൽ നെല്ലിക്കലിൽ പോസ്റ്റ് കന്പനിക്ക് സമീപത്തായി കുടിങ്ങിക്കിടന്ന 23 കുടുംബങ്ങളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. നെല്ലിക്കൽ ഹരീന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, ഡ്രീംകുമാർ, രാധാകൃഷ്ണപിള്ള, സുരേഷ്, സെബാസ്റ്റ്യൻ, ഹരിലാൽ, രവീന്ദ്രൻ, ശാരദ, രേണുക, വിജയമ്മ, രേഖ, രജനീഷ്, വിജയമ്മ, ശിവൻ, തന്പി, ബാലകൃഷ്ണൻ, ബിജു, സണ്ണി, ഉണ്ണി എന്നിവരുടെ കുടുംബമാണ് കുടുങ്ങിക്കിടന്നിരുന്നത്. ഈ ഭാഗത്തെ വീടുകളിൽ വെള്ളം കയറിയില്ലെങ്കിലും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നു. പ്രായമായവരും രോഗികളും ഉൾപ്പടെ അന്‍പതിൽ അധികം ആളുകൾ വീടുകളിൽ ഉണ്ടായിരുന്നു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബുധനാഴ്ച ഇവിടെ വെള്ളം കൂടി. കരിങ്ങാലി പാടശേഖരത്തിന് സമീപത്താണ് ഈ പ്രദേശം. പത്തനംതിട്ട, അടൂർ, റാന്നി എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമനസേന ഫൈബർ ബോട്ട്, റബർ ഡിങ്കി എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ വിനോദ്കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജികുമാർ, അടൂർ…
Read Moreപ്രളയ ക്യാമ്പിലെത്തി സുഹൃത്തുക്കളെ കണ്ടു; തിരികെ പോകും വഴി വെള്ളക്കെട്ട് കാണാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു
മാങ്കംകുഴി: കൂട്ടുകാര്‍ക്കൊപ്പം പുഞ്ചയിലെ വെള്ളക്കെട്ട് കാണാനെത്തിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മുങ്ങി മരിച്ചു. കറ്റാനം പോപ്പ് പയസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി കുറത്തികാട് കാഞ്ഞിക്കല്‍ പടീറ്റതില്‍ റെജിയുടെ മകന് റോഷന് സാം റെജി (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം കൂട്ടുകാര്‍ക്കൊപ്പം വെട്ടിയാര്‍ താന്നിക്കുന്ന് പുഞ്ചയിലെവെള്ളക്കെട്ട്കാണാനെത്തിയപ്പോള് കാല്‍വഴുതി പുഞ്ചയിലെ ഒഴുക്കില്‍പ്പെട്ടു. പുഞ്ചയ്ക്കു മധ്യത്തിലൂടെയുള്ള താന്നിക്കുന്ന് -വെട്ടിയാര്‍ റോഡ് വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്. നാട്ടുകാരും മാവേലിക്കരയില്‍ നിന്നെത്തിയ അഗ്നിശമന സേനയും കുറത്തികാട് പോലീസും സംയുക്തമായി രണ്ടു മണിക്കൂറിലേറെ നടത്തിയ തെരച്ചിലിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ ഇടപ്പോണിലെ ജോസ്കോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. അമ്മ: ജാസ്മിന് ജോയ് (നഴ്സ്, അടൂര്‍ ഗവണ്മെന്റ് ആശുപത്രി). സഹോദരന്: റോഹന്‍…
Read Moreപ്രളയത്തിന്റെ മരവിൽ വള്ളികുന്നത്ത് മോഷണം വ്യാപകം; പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികൾ
കായംകുളം: മഴക്കാലം മറയാക്കി വള്ളികുന്നത്ത് വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം വ്യാപകമായതോടെ പ്രദേശത്ത് പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യം. ഇന്നലെ പുലർച്ചെയാണ് വള്ളികുന്നം, മണക്കാട് ജംഗ്ഷനിലുള്ള ബേക്കറിയിലും, തൊട്ടടുത്തുള്ള മുണ്ട് കട എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലും മോഷണം നടന്നത്. പോസ്റ്റാഫീസിലും നിരവധി വ്യാപാര സ്ഥാപനങ്ങളിലും മോഷണശ്രമവും ഉണ്ടായി. ബേക്കറി ഉടമ സുകു രാവിലെ കട തുറക്കാനെത്തിയപ്പോൾ കടയുടെ ഷട്ടർ ഉയർത്തിവെച്ച നിലയിലായിരുന്നു. തുടർന്നാണ് മോഷണം നടന്നതായി കണ്ടെത്തിയത്. വള്ളികുന്നം പഞ്ചായത്തോഫീസിന് സമീപം പ്രവർത്തിക്കുന്ന മുണ്ട് കടയാണ് മോഷണ സംഘം കുത്തിത്തുറന്നത്. മുണ്ട് കടയിൽ നിന്നും മുണ്ടുകളും, ലാപ്പ്ടോപ്പും മോഷണം പോയതായി കടയുടമ പറഞ്ഞു. കടയുടെ പൂട്ട് പൊളിച്ചാണ് കവർച്ച നടത്തിയത്. കടയുടെ മുന്നിലായി മോഷ്ടാക്കൾ ഉപേക്ഷിച്ച താഴുകളും, കന്പ്യൂട്ടർ കീബോർഡും കാണപ്പെട്ടു. വള്ളികുന്നം പോസ്റ്റാഫീസിലും മൂന്നു കടകളിലും കവർച്ചാ ശ്രമം നടന്നു. പോസ്റ്റാഫീസിന്റെ മുന്നിലുള്ള വാതിലിന്റെ ഗ്രില്ല്…
Read Moreആലപ്പുഴയിൽ 37കോടി രൂപയുടെ കൃഷിനാശം; 27 വീടുകൾ പൂർണമായും 410 വീടുകൾ ഭാഗികമായും നശിച്ചു
ആലപ്പുഴ: ജില്ലയിൽ കനത്ത മഴ തുടരുന്നു. ജില്ലയിൽ ഇതുവരെ 104 ക്യാന്പുകളിലായി 5645 കുടുംബങ്ങൾ താമസിക്കുന്നു. 18,721 പേരാണ് ക്യാന്പുകളിൽ അഭയം തേടിയത്. മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ നാലു മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലായുണ്ടാകുന്ന കനത്ത മഴയിൽ ജില്ലയിൽ പ്രാഥമിക കണക്കെടുക്ക് പ്രകാരം 37 കോടി രൂപയുടെ കൃഷി നാശം സംഭവിച്ചു. 13 പാടങ്ങളിൽ മടവീഴ്ച ഉണ്ടായിട്ടുണ്ട്. കരുവാറ്റ വാഴാങ്കേരി പുളിയന്പങ്കേരിയിൽ 66 ഹെക്ടറും ചെറുതന കോഴിക്കുഴിയിൽ 13.4 ഹെക്ടറും മടയനാരിയിൽ 67.3 ഹെക്ടറും വീയപുരം അച്ചനാരി പുത്തൻകേരിയിൽ 110 ഹെക്ടറും മണ്ണഞ്ചേരി തെക്കേക്കരിയിൽ 14 ഹെക്ടറും പുളിങ്കുന്ന് വടക്കേക്കരി മാടത്താണിക്കരിയിൽ 152 ഹെക്ടറും തകഴി വേഴപ്ര പടിഞ്ഞാറ് മൂന്നു ഹെക്ടറും ചെത്തിക്കളത്ത് ആറ് ഹെക്ടറും കൈനകരി കനകാശേരിയിൽ 48 ഹെക്ടറും ആറുപങ്കിൽ 192.8 ഹെക്ടറും ചന്പക്കുളം കട്ടക്കുഴിയിൽ 3.8 ഹെക്ടറും മൂലേപ്പള്ളിക്കാട് 63 ഹെക്ടറും എടത്വ…
Read Moreസുരക്ഷിത സ്ഥാനങ്ങളിലേക്കു പോകുന്നതിന് കുട്ടനാട്ടുകാരെ യാത്രാതടസങ്ങൾ ആശങ്കയിലാക്കുന്നു
മങ്കൊന്പ്: പ്രളയത്തെത്തുടർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്കു പോകുന്ന കുട്ടനാട്ടുകാരെ യാത്രാതടസങ്ങൾ ആശങ്കയിലാക്കുന്നു. റോഡ് ഗതാഗതം പൂർണമായി മുടങ്ങിയതോടെ ജലഗതാഗതം മാത്രമാണ് ഏക യാത്രാമാർഗം. സ്വന്തമായി യന്ത്രവത്കൃത വള്ളമില്ലാത്ത ഭൂരിപക്ഷം കുടുംബങ്ങൾക്കും ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾ മാത്രമാണ് പ്രളയഭൂമിയിൽ നിന്നും രക്ഷപ്പെടാനുള്ള ഏകമാർഗം. എന്നാൽ ആവശ്യത്തിനു ബോട്ടുകളില്ലാത്തതാണ് യാത്രക്കാരെ കുഴപ്പിക്കുന്ന പ്രധാന പ്രശ്നം. സർവീസ് നടത്തുന്ന ബോട്ടുകളെല്ലാം തന്നെ കയറ്റാനാവുന്നതിലധികം യാത്രക്കാരുമായിട്ടാണ് സർവീസ് നടത്തുന്നത്. ശക്തമായ ഒഴുക്കും ബോട്ടുകളുടെ അപകടാവസ്ഥയും യാത്രക്കാരെ ആശങ്കപ്പെടുത്തുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് ആവശ്യമുള്ള സ്ഥലങ്ങളിൽ കൂടുതൽ സർവീസ് നടത്തുന്നതിനാവശ്യമായ ബോട്ടുകളില്ലാത്തത് ജലഗഗാതത വകുപ്പ് ഉദ്യോഗസ്ഥരെയും നിസഹായരാക്കുന്നുണ്ട്. കടന്നുപോകുന്ന വഴികളിലെ തടസങ്ങൾ ഉള്ള ബോട്ടുകൾക്ക് സുഗമമായി സർവീസ് നടത്തുന്നതിനും പ്രതിസന്ധിയുണ്ടാക്കുന്നു. കിഴക്കൻ വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന പോളയും മറ്റു മാലിന്യങ്ങളുമാണ് വഴികളിൽ തടസം സൃഷ്ടിക്കുന്നത്. പോളയ്ക്കു പുറമെ കിഴക്കുനിന്നുള്ള മരശിഖരങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, മുളങ്കൂട്ടങ്ങൾ തുടങ്ങിയവ…
Read Moreപാടം മുറിഞ്ഞതു കൊണ്ടാ സാറേ…. അല്ലെങ്കിൽ ഞങ്ങൾ എങ്ങനേലും പിടിച്ചു നിന്നേനെ…. മന്ത്രിക്കു മുന്നിൽ സങ്കടങ്ങളും പരാതികളുമായി കുട്ടനാട്ടുകാർ
ആലപ്പുഴ: പാടം മുറിഞ്ഞതു കൊണ്ടാ സാറേ…. അല്ലെങ്കിൽ ഞങ്ങൾ എങ്ങനേലും പിടിച്ചു നിന്നേനെ…. കുട്ടനാട്ടിലെ കനകാശേരി പാടശേഖരത്തിനു സമീപത്തു നിന്നുള്ള അന്തേവാസികളിലൊരാൾ ഇതു പറഞ്ഞത് കണ്ഠമിടറിക്കൊണ്ടാണ്. കറന്റുമില്ലാതായിപ്പോയി… പിന്നെങ്ങനെയാ………? മടവീഴ്ച മൂലം കുട്ടനാട്ടിലെ കൈനകരിയിൽ നിന്നും ആലപ്പുഴ നഗരത്തിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന അന്തേവാസികൾ മന്ത്രി ജി. സുധാകരന്റെ മുന്പിൽ സങ്കടക്കെട്ടഴിച്ചു. ഭൂരിഭാഗം പേർക്കും പറയാനുണ്ടായിരുന്നത് പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്താത്തതു മൂലമുള്ള മടവീഴ്ചയെക്കുറിച്ചായിരുന്നു. പുറംബണ്ടിലെ താമസക്കാർ തങ്ങളാലാവുംവിധം പരിസരത്തെ ബണ്ടു സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത്ര ഫലപ്രദമല്ല. മടപൊട്ടി കുത്തിയൊലിച്ചു വരുന്ന വെള്ളപ്പാച്ചിലിൽ കുട്ടനാട്ടുകാർ അടുക്കുന്ന മണൽചാക്കുകൾ വിഫലമാണ്. മടവീണ് വീടുകൾ വെള്ളത്തിലായ 70 ഓളം കുടുംബങ്ങളാണ് രണ്ടു ദിവസങ്ങളിലായി നഗരത്തിലെ ക്യാന്പുകളിൽ അഭയം തേടിയത്. ശേഷിക്കുന്ന നിരവധി കുടുംബങ്ങൾ മടവീഴ്ചയുടെ ഭീഷണിയിലാണ്. കൃഷിയും ഒപ്പം ജനങ്ങളും സംരക്ഷിക്കപ്പെടാൻ പുറം ബണ്ടിന്റെ നിർമാണം കാര്യക്ഷമമാക്കേണ്ടതുണ്ട്. എന്നാൽ സർക്കാരിൽ നിന്നും…
Read Moreമഴ തുടരുന്നു; ജില്ലയിൽ അതി തീവ്രമഴയ്ക്ക് സാധ്യത; ആലപ്പുഴയിൽ 89 ക്യാന്പുകൾ, 16,080 അന്തേവാസികൾ
ആലപ്പുഴ: ജില്ലയിൽ മഴ ശമനമില്ലാതെ തുടരുന്നു. ഇന്നലെ മഴ അപം കുറവായിരുന്നെങ്കിലും ഇന്നു രാവിലെ വീണ്ടും ശക്തി പ്രാപിച്ചു. കിഴക്കൻ വെള്ളത്തിന്റെ വരവിനൊപ്പം മഴയും ശക്തിപ്പെടുന്നത് ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളെ പൂർണമായും വെള്ളത്തിലാക്കുകയാണ്. കുട്ടനാട്ടിൽ പല പ്രദേശങ്ങളും മടവീഴ്ച ഭീഷണിയിലാണ്. ജില്ലയിലെ ആറു താലൂക്കുകളിലുമായി 89 ദുരിതാശ്വാസ ക്യാന്പുകളാണ് ഇന്നലെ രാത്രി വരെയുള്ള റിപ്പോർട്ട് പ്രകാരം തുറന്നിട്ടുള്ളത്. 16080 അന്തേവാസികളാണ് ഈ ക്യാന്പുകളിലുള്ളത്. ആകെ 4633 കുടുംബങ്ങളാണ് ദുരിതബാധിതരായി ക്യാന്പിലെത്തിയിട്ടുള്ളത്. ഇതിൽ 5978 പുരുഷ·ാരും 7078 സ്ത്രീകളും 3024 കുട്ടികളും ഉൾപ്പെടുന്നു. ക്യാന്പുകളെ ആശ്രയിക്കുന്നില്ലെങ്കിലും ആഹാരം ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി നോണ്‍ റസിഡൻഷ്യൽ ക്യാന്പുകളെ (ഭക്ഷണവിതരണ കേന്ദ്രം) ആശ്രയിക്കുന്നവർ ജില്ലയിൽ 70611 പേരാണ്. കുട്ടനാട് താലൂക്കിൽ മാത്രം ഇത്തരത്തിലുള്ള 356 കേന്ദ്രങ്ങളാണ് തുറന്നത്്. 16011 കുടുംബങ്ങളാണ് ഈ ക്യാന്പുകളെ ആശ്രയിക്കുന്നത്. ഇതിൽ 61150 മുതിർന്നവരും 9461 കുട്ടികളുമുണ്ട്. പുളിങ്കുന്ന്…
Read More