തിരുവല്ല: മഴയ്ക്കു നേരിയ ശമനുമുണ്ടായെങ്കിലും ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ദുരിതങ്ങൾക്ക് അറുതിയില്ല. പന്പ, മണിമല, അച്ചൻകോവിൽ നദികളിലൂടെ ഒഴുകിയെത്തിയ വെള്ളവും മഴ ശക്തമായതും കാരണം അപ്പർകുട്ടനാട് പ്രദേശങ്ങൾ പൂർണമായി വെള്ളത്തിനടിയിലാകുകയായിരുന്നു. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയായ മേപ്രാൽ, ചാത്തങ്കേരി, പെരിങ്ങര പ്രദേശത്തെ നിരവധി വീടുകൾ വെള്ളത്തിലായി. നെടുന്പ്രം, നിരണം, വള്ളകുളം അഴിയിടത്തുചിറ, വേങ്ങൽ, ആലുംതുരുത്തി, പന്നിക്കുഴി, കാട്ടുക്കര ഭാഗത്തും വെള്ളപ്പൊക്ക കെടുതികളുണ്ട്. വെള്ളപ്പൊക്ക കെടുതികളുണ്ടായ പഞ്ചായത്തുകളിൽ ദുരന്ത നിവാരണ സമിതി രാവിലെ യോഗം ചേർന്നു. അപകടാവസ്ഥകളെ നേരിടാനുള്ള ക്രമീകരണങ്ങൾ ചെയ്തു. തിരുവല്ലയുടെ പടിഞ്ഞാറൻമേഖലയിലേക്കുള്ള ഗതാഗതം ഇന്നലെയും പുനഃസ്ഥാപിക്കാനായില്ല. പൊടിയാടിയിൽ നിന്ന് എടത്വ ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ചാത്തങ്കേരി, മേപ്രാൽ, നെടുന്പ്രം, നിരണം പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളിലടക്കം വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങൾ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയാണ്. വെള്ളം കയറിയ പ്രദേശങ്ങളിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റിയിട്ടുണ്ട്. തിരുവല്ല താലൂക്കിലാണ്…
Read MoreTag: mazha alappuzha
ആലപ്പുഴ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം; പ്രധാന റോഡുകളെല്ലാം വെള്ളത്തിൽ; നഗരസഭ നടപടി തുടങ്ങി
ആലപ്പുഴ: കാലവർഷം ശക്തമായതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിലായി. പാലസ് വാർഡിലെ മുക്കവലയ്ക്കൽ, ചുങ്കം, തിരുമല, മുല്ലാത്തു വളപ്പ്, മുല്ലയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം ഏറെ ബാധിച്ചിട്ടുള്ളത്. മിക്ക ഇടങ്ങളിലും വീടിനകത്ത് വെള്ളം കയറിയ നിലയിലാണ്. നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളെയാണ് കാലവർഷം ഏറെ ബാധിച്ചത്. കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് പല പ്രധാന റോഡുകളും വീടുകളിലേക്കുള്ള ഇടറോഡുകളും വെള്ളം നിറഞ്ഞതു ജനജീവിതത്തെ സാരമായി ബാധിച്ചു. നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളം ഒഴുകിപ്പോകാനാകാതെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഓടകളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കി വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള നടപടികൾ ഫലപ്രദമായി പലയിടത്തും നടന്നിട്ടില്ല. ഇടത്തോടുകൾ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തനങ്ങളും മഴ മൂലം തടസപ്പെട്ടു കിടക്കുകയാണ്. മുല്ലാത്തു വളപ്പ് പോലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ പകർച്ച വ്യാധി ഭീഷണിയും നിലനിൽക്കുന്നു. അതേസമയം കാലവർഷക്കെടുതി നേരിടാൻ നഗരസഭയുടെ നേതൃത്വത്തിൽ വില്ലേജ്…
Read Moreദുരിതാശ്വാസം നല്കരുതെന്ന് പറയുന്നവര് ദുഷ്ടബുദ്ധികൾ; പ്രളയം സാമ്പത്തിക രംഗത്തിന് കനത്ത ആഘാതമെന്ന് തോമസ് ഐസക്
ആലപ്പുഴ: ദുരിതാശ്വാസം നല്കരുതെന്ന് പറയുന്നവര് ദുഷ്ടബുദ്ധികളെന്ന് ധനമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്ന് ഒരുരൂപ വകമാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം സാമ്പത്തികരംഗത്തിന് കനത്ത ആഘാതമാണ് ഏൽപിച്ചിരിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Read Moreആലപ്പുഴയുടെ ആഘോഷം മുക്കി വീണ്ടും മഴക്കലി; നെഹ്റുട്രോഫി മാറ്റിവയ്ക്കുന്നത് ഇതു നാലാംതവണ
ആലപ്പുഴ: ആലപ്പുഴയുടെ ജല ആഘോഷമായ നെഹ്രുട്രോഫി ജലോത്സവം പ്രകൃതിക്ഷോഭത്തെ തുടർന്ന് രണ്ടാംതവണയും മുടങ്ങിയതോടെ ആലപ്പുഴക്കാരുടെ മത്സരാവേശത്തിനു തിരിച്ചടി. കഴിഞ്ഞവർഷവും മഹാ പ്രളയത്തെ തുടർന്നു ജലമേള മാറ്റിവച്ചിരുന്നു. പിന്നീട് മറ്റൊരു തീയതിയിൽ നടത്തുകയായിരുന്നു. പ്രളയത്തെ അതിജീവിച്ച കുട്ടനാട്ടുകാർക്കു ആശ്വാസവും ആവേശവും നല്കിയാണ് ഇത്തവണ ജലമേളയെത്തിയത്. ചാന്പ്യൻസ് ബോട്ട് ലീഗ് കൂടി ഇത്തവണ ഏർപ്പെടുത്തിയതോടെ നെഹ്റുട്രോഫിക്ക് അന്താരാഷ്ട്ര പ്രശസ്തിയും ഒപ്പം തുഴച്ചിൽകാർക്കു സ്ഥിരംവേദിയും പ്രതീക്ഷിച്ചു. എന്നാൽ, മഴ കലി പൂണ്ടതോടെ പ്രതീക്ഷയ്ക്കുമേൽ ഇരുൾവീഴ്ത്തി മത്സരം മാറ്റിവച്ചു. ജലമേളയ്ക്ക് അതിഥിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തണ്ടുൽക്കറെ വരവേല്ക്കാനുള്ള രണ്ടാം ഒരുക്കംകൂടിയായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞതവണയും സച്ചിനെത്തുമെന്ന പറഞ്ഞിരുന്നു. പിന്നീട് വരവ് മാറ്റുകയായിരുന്നു. കഴിഞ്ഞവർഷം എത്താൻ കഴിയാതിരുന്ന സച്ചിനെ ഇത്തവണ എത്തിക്കാമെന്ന സംഘാടകരുടെ പ്രതീക്ഷയും അസ്ഥാനത്തായി. വ്യാഴാഴ്ച ഉച്ചവരെ ഗ്രീൻഅലർട്ട് മാത്രമായിരുന്ന ആലപ്പുഴയ്ക്ക് രാത്രിയോടെ ഓറഞ്ച് അലർട്ടിലേക്കു കടന്നു. ജലമേള മാറ്റിവയ്ക്കുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ്…
Read Moreറിപ്പോർട്ടുകൾ വരാൻ കാത്തിരിക്കരുത്; പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തരമായി സൗജന്യ റേഷൻ അനുവദിക്കണ മെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
ചെങ്ങന്നൂർ: പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തരമായി സൗജന്യ റേഷൻ അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഇതിനായിവില്ലേജ് ഓഫീസർ, തഹസീൽദാർ, കളക്ടർ, എന്നിവരുടെ റിപ്പോർട്ടുകൾ വരാൻ കാത്തിരിക്കരുതെന്ന് പത്രസമ്മേള നത്തിൽ ആവശ്യപ്പെട്ടു. സാധാരണക്കാരും കൂലിവേലക്കാരും, തൊഴിലുറപ്പു പദ്ധതിയംഗങ്ങളും ജോലിയില്ലാതെ നട്ടം തിരിയുന്ന അടിയന്തര സാഹചര്യത്തിൽ അവർക്ക് സൗജന്യ റേഷൻ ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. റവന്യു ഫയർഫോഴ്സ് പോലീസ് ഗ്രാമ പഞ്ചായത്തുകൾ എന്നിവരുടെ സംയുക്ത ഏകോപനം നടത്തിക്കൊണ്ടുള്ള രക്ഷാപ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകേണ്ടത്. ചെങ്ങന്നൂരിൽ എംപിയുടെ ഓഫീസും ക്യാന്പ് ഓഫിസായി പ്രവർത്തിക്കും.04792454800. ക്യാന്പുകളിൽ പോകാതെ വീടുകളിൽ കഴിയുന്ന വെള്ളപ്പൊക്കക്കെടുതികളനുഭവിക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണങ്ങളും ഉണ്ടാകണം. പകർച്ചവ്യാധി ജലജന്യരോഗങ്ങൾ എന്നിവയ്ക്കെതിരേയുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണം. മരുന്ന്, ഡോക്ടർമാരുടെയും, പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനമുറപ്പാക്കുകയുംവേണം. സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിക്കുവാൻ തയാറാണ്. പക്ഷേ ഗവൺമെന്റ് തങ്ങളെ കൂടി വിശ്വാസത്തിലെടുക്കണം. കഴിഞ്ഞ പ്രളയത്തിൽ ഇനിയും സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് 14…
Read Moreപമ്പാ ഡാമിൽ 60 ശതമാനം വെള്ളമെത്തി; പത്തനംതിട്ടയിൽ മഴയ്ക്കു നേരിയ ശമനം; നദികൾ കരകവിഞ്ഞ് ഒഴുകുന്നു
പത്തനംതിട്ട: ജില്ലയിൽ മഴയ്ക്കു നേരിയ ശമനം. ഇന്നലെ പകൽ മഴ മാറിനിന്നെങ്കിലും രാത്രിയിൽ വീണ്ടും പെയ്തു. എന്നാൽ കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് മഴയ്ക്ക് ശക്തി കുറവായിരുന്നു. പന്പാനദിയിൽ ജലനിരപ്പിൽ നേരിയ കുറവുണ്ട്. പദ്ധതി പ്രദേശങ്ങളിൽ മഴ കനത്തതിനേ തുടർന്ന് പന്പ, കക്കി സംഭരണികളിലെ ജലനിരപ്പ് ഉയരുകയാണ്. രണ്ടുദിവസത്തിനുള്ളിൽ പന്പയിൽ 30 ശതമാനത്തിലധികം ജലനിരപ്പുയർന്നു. ഇന്നു രാവിലെ ജലനിരപ്പ് 60 ശതമാനത്തിലെത്തി. എന്നാൽ കക്കിയിൽ 35 ശതമാനം വെള്ളമേയുള്ളൂ. കക്കി പദ്ധതി പ്രദേശത്ത് ഇന്നലെ 128 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു.പത്തനംതിട്ട ജില്ലയിൽ 20 ദുരിതാശ്വാസക്യാന്പുകളിലായി 212 കുടുംബങ്ങളിലെ 811 ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.കിഴക്കൻ മലയോര മേഖലയിൽ രാത്രിയിൽ മഴ ഉണ്ടായിരുന്നു. നദികൾ കരകവിഞ്ഞ് തന്ന ഒഴുകുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടുകൾ നീങ്ങിയിട്ടില്ല. പന്പ, അച്ചൻകോവിൽ, മണിമല തീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകളുണ്ട്. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലും വെള്ളം കയറിത്തുടങ്ങി. മേപ്രാൽ,…
Read Moreമഴ കനക്കുന്നു; ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കടലിൽ മത്സ്യത്തൊഴിലാളികൾ പോകരുത്; കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു
ആലപ്പുഴ: മഴ കനത്തതോടുകൂടി ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. ചെങ്ങന്നൂർ, പുത്തൻകാവ് എന്നിവിടങ്ങളിൽ ഓരോ ക്യാന്പും തിരുവൻവണ്ടൂർ, എണ്ണയ്ക്കാട് എന്നിവിടങ്ങളിൽ രണ്ടുക്യാന്പുകളിലുമായി 74 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. അടിയന്തിര സാഹചര്യം നേരിടാനായി ദുരന്തനിവാരണ സേനയുടെ സംഘങ്ങൾ ജില്ലയിലെത്തി. പാങ്ങോട് സൈനീക ക്യാന്പിൽ നിന്നും 25 അംഗ ദേശീയ ദുരന്ത നിവാരണ സേനയാണ് ജില്ലയിലെത്തിയത്. ആവശ്യമെങ്കിൽ ജില്ലയിലേക്കെത്താൻ രണ്ടു സംഘങ്ങളെക്കൂടി പാങ്ങോട് ക്യാന്പിൽ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും ഇന്ത്യാ ടിബറ്റൻ ബോർഡ് പോലീസ് (ഐടിബിപി) ഇന്ന് ചെങ്ങന്നൂരിലെത്തും. കുട്ടനാട്ടിൽ ജലനിരപ്പുയരുന്നതിനാൽ ആലപ്പുഴയിൽ നിന്നും പുളിങ്കുന്നിലേക്കുള്ള കഐസ്ആർടിസി ബസ് താത്കാലികമായി നിർത്തിവച്ചു. വെള്ളത്തിൽ റോഡുകൾ പലതും മുങ്ങി. പന്പയാറിനോട് ചേർന്നുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തലവടി, കുതിരച്ചാലിൽ 45 വീടുകൾ വെള്ളത്തിലായി. രണ്ടുദിവസമായി തുടരുന്ന കാറ്റിലും മഴയിലും കുട്ടനാട്ടിൽ നൂറോളം വീടുകൾ ഭാഗീകമായി തകർന്നു.…
Read More