കൊച്ചി: കാലവർഷക്കെടുതിയിൽ ജില്ലയിൽ 2094.518 ഹെക്ടർ സ്ഥലത്തെ കൃഷികൾ നശിച്ചു. 25 വീടുകൾ പൂർണ മായും, 329 വീടുകൾ ഭാഗികമായും തകർന്നു. 893 വളർത്തുമൃഗങ്ങൾക്ക് ജീവഹാനി സംഭവിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. മഴ മാറിയതോടെ ജില്ലയിൽ വെള്ളപ്പൊക്ക ദുരിതം നേരിട്ടവർ സാധാരണ ജീവിതത്തിലേക്കു മടങ്ങുന്ന കാഴ്ചയാണു കാണാനാകുന്നത്. എട്ട് ക്യാന്പുകൾ മാത്രമാണ് ജില്ലയിൽ അവശേഷിക്കുന്നത്. 124 കുടുംബങ്ങളിലെ 355 പേരാണ് നിലവിൽ ക്യാന്പുകളിൽ കഴിഞ്ഞുവരുന്നത്. 163 ക്യാന്പുകൾ ഇതിനോടകം അവസാനിപ്പിച്ചു. 16,460 ആളുകളാണു ക്യാന്പുകളിൽനിന്ന് വീടുകളിലേക്കു മടങ്ങിയത്. കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം, കൊച്ചി താലൂക്കുകളിലെ മുഴുവൻ ക്യാന്പുകളും അവസാനിപ്പിച്ചപ്പോൾ ആലുവ, പറവൂർ, കണയന്നൂർ താലൂക്കുകളിലാണു നിലവിൽ ക്യാന്പുകൾ പ്രവർത്തിച്ചുവരുന്നത്. ആലുവ താലൂക്കിൽ അഞ്ചും, പറവൂർ താലൂക്കിൽ ഒന്നും കണയന്നൂർ താലൂക്കിൽ രണ്ട് ക്യാന്പുകളുമാണുള്ളത്. ആലുവ താലൂക്കിൽ 81 കുടുംബങ്ങളിലെ 266 പേരും പറവൂർ താലൂക്കിൽ 15 കുടുംബങ്ങളിലെ 29…
Read MoreTag: mazha ernakulam
മഴയുടെ കടുപ്പം കുറഞ്ഞു, തെളിഞ്ഞ അന്തരീക്ഷം; ജില്ലയിൽ ഇനിയുള്ള 35 ക്യാമ്പുകളിലായി 3,116 പേർ
കൊച്ചി: ന്യൂനമർദം ശക്തിപ്രാപിച്ചതിനെത്തുടർന്നു ജില്ലയിൽ നിർദേശം നൽകിയിരുന്നെങ്കിലും തെളിഞ്ഞ കാലാവസ്ഥ ആശ്വാസമേകി. ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ ശക്തി ഗണ്യമായി കുറഞ്ഞു. കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും പെരുന്പാവൂർ, മൂവാറ്റുപുഴ, അങ്കമാലി മേഖലകളിലും ചൊവ്വാഴ്ച രാത്രിയും ഇന്നലെ രാവിലെയും മഴ ശക്തമായിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം പൊതുവേ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. കോതമംഗലം, പറവൂർ മേഖലകളിൽ ഉച്ചയോടെ കനത്ത മഴ പെയ്തു. ഇന്നലെ രാവിലെ എട്ട് വരെയുള്ള 24 മണിക്കൂറിൽ 80.27 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. ആലുവ 63 മില്ലീ മീറ്റർ, നാവിക സേന വിമാനത്താവളം 105.6, എറണാകുളം സൗത്ത് 88.2, നെടുന്പാശേരി വിമാനത്താവളം 95.1, പിറവം 104.4, പെരുന്പാവൂർ 24 മില്ലീമീറ്റർ എന്നിങ്ങനെ മഴ ലഭിച്ചു. കിഴക്കൻ മേഖലയിൽ മഴ ശക്തമായിനെത്തുടർന്നു ജലനിരപ്പ് ഉയർന്ന മലങ്കര ഡാമിന്റെ ഷട്ടറുകൾ പത്തു സെന്റിമീറ്റർ കൂടി ഉയർത്തി. നിലവിൽ ആറ് ഷട്ടറുകളും 30 സെന്റിമീറ്റർ…
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെരുമറ്റം ഓട്ടോ തൊഴിലാളികളുടെ കൈത്താങ്ങ്
മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓട്ടോ തൊഴിലാളികളുടെ കൈത്താങ്ങ്. കഴിഞ്ഞ ആറു വർഷമായി പെരുമറ്റം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മയായ പെരുമറ്റം ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 25000 രൂപയുടെ ചെക്ക് എൽദോ ഏബ്രഹാം എംഎൽഎയ്ക്ക് കൈമാറി. യൂണിയൻ പ്രസിഡന്റ് പി.എം. ബഷീർ, സെക്രട്ടറി പി.എം പരീത്, ട്രഷറർ വി.വി. നിഷാദ്, ഭാരവാഹികളായ വി.എസ്. അഹമ്മദ്, കെ.പി. അനസ്, ഒ.എം. ജമാൽ, ടി.എം. ഷൈഫൽ, കെ.കെ. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ചെക്ക് കൈമാറിയത്.ജീവകാരുണ്യ പ്രവർത്തനരംഗത്ത് നിറസാന്നിധ്യമായ പെരുമറ്റം ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഇതുവരെ കിഡ്നി, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കടക്കം 10 ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടന്നു ഭാരവാഹികൾ പറഞ്ഞു. ഒരു ഓട്ടോറിക്ഷ തൊഴിലാളിയിൽനിന്നു ദിവസേന 10 രൂപ സ്വരൂപിച്ചാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത്. മഹാപ്രളയവും ഉരുൾപൊട്ടലും അടക്കം ദുരിതമനുഭവിക്കുന്നവർക്ക് തങ്ങളാൽ…
Read Moreമഴ കനക്കുന്നു ; കോതമംഗലത്ത് മലയിടിച്ചലിനും ഉരുൾപ്പൊട്ടലിനും സാധ്യത; അതീവ ജാഗ്രത നിർദേശം
കോതമംഗലം: മഴ കനത്തതിനെ തുടർന്ന് കോതമംഗലം താലൂക്കിൽ കടവൂർ, കുട്ടമ്പുഴ, നേര്യമംഗലം വില്ലേജുകളിലെ മലയോര മേഖലകളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രത നിർദ്ദേശം. ശക്തമായ മഴയ്ക്കും മലയിടിച്ചലിനും ഉരുൾപ്പൊട്ടലിനുമുള്ള സാധ്യത മുന്നിൽ കണ്ട് കടവൂർ വില്ലേജിലെ 60 വീട്ടുകാർക്ക് ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം അപകട മുന്നറിയിപ്പ് നൽകി കൊണ്ട് കടവൂർ വില്ലേജാഫീസിൽ നിന്നും നോട്ടീസ് നൽകി. 40 കുടുംബങ്ങളെ കടവൂർ വി എച്ച് എസ് ഇ യിലേക്ക് മാറ്റിപ്പാർപ്പിച്ചു. 20 വീട്ടുകാർ ബന്ധുവീടുകളിലേക്കു മാറി. നാലാം ബ്ലോക്കിൽ മുമ്പ് ഉരുൾപൊട്ടലുണ്ടായ സ്ഥലത്തും മണിപ്പാറയിലും അപകട മേഖലയിൽ താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റി താമസിപ്പിക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് കടവൂർ ഗവ.ഹൈസ്ക്കൂളിൽ ക്യാമ്പ് തുറന്നത്. മണിപ്പാറയിലെ മലയിൽ കഴിഞ്ഞ മഴക്കാലത്ത് വൻ ഗർത്തം രൂപപ്പെട്ടത് നാട്ടുകാരിൽ ഭീതിവിതച്ചു. നേര്യമംഗലത്ത് 46 ഏക്കർ ഭാഗത്ത് നിന്നും 11 കുടുംബങ്ങളെ നേര്യമംഗലം ഹയർ സെക്കൻഡറി സ്കൂളിലേക്കു…
Read Moreജില്ലയിൽ റെഡ് അലർട്ട്; അവശ്യ സര്‍വീസുകള്‍ക്കും ട്രഷറികള്‍ക്കും അവധിയില്ലെന്ന് ജില്ലാ കളക്ടർ
കൊച്ചി: ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ സര്‍വീസുകളായ വിവിധ വകുപ്പുകള്‍ക്ക് അവധിദിനങ്ങള്‍ പ്രവൃത്തി ദിനങ്ങളാക്കി ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാനുമായ എസ്. സുഹാസ് ഉത്തരവിട്ടു. റവന്യു, പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, ജലസേചനം, വൈദ്യുതി, വാട്ടര്‍ അഥോറിറ്റി, ഫിഷറീസ്, കൃഷി, മൃഗസംരക്ഷണം, സിവില്‍ സപ്ലൈസ്, മോട്ടോര്‍ വാഹനം, ജലഗതാഗതം, മൈനിംഗ് ആന്‍ഡ് ജിയോളജി, പൊതുമരാമത്ത് റോഡ്സ് – ബില്‍ഡിംഗ്സ്, എക്സൈസ്, വനം, മണ്ണു സംരക്ഷണം, വിവര പൊതുജന സമ്പര്‍ക്കം, സാമൂഹ്യനീതി, പട്ടികജാതി പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകള്‍ക്കാണ് ഈ ഉത്തരവ് ബാധകം. കാലവര്‍ഷ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാസാക്കേണ്ടതിനാല്‍ ജില്ലയിലെ എല്ലാ ട്രഷറികളും, സബ് ട്രഷറികളും ഇന്നും 11, 12 തീയതികളിലും തുറന്ന് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.ഇതിനു പുറമെ ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് ആറ് താലൂക്കുകളിലെ സ്റ്റേറ്റ്…
Read Moreഎറണാകുളത്തിന് ആശ്വാസമായി മഴ കുറഞ്ഞു; നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേയിൽനിന്ന് വെള്ളമിറങ്ങിത്തുടങ്ങി
കൊച്ചി: ജില്ലയിൽ കനത്തമഴ കുറയുന്നു, ജാഗ്രത തുടരുന്നുന്നു. ഇന്നലെ രാത്രിയിൽ ഉൾപ്പെടെ ഭൂരിഭാഗം മേഖലകളിലും കനത്ത മഴ പെയ്യാത്തതിനാൽ ദുരിതത്തിന്റെ വ്യാപ്തി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ട കിഴക്കൻ മേഖലകളിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഉൾപ്പെടെ വെള്ളക്കെട്ടും നിങ്ങിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന കനത്ത മഴയുടെ സാഹചര്യത്തിൽ ജില്ലയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ക്യാന്പുകളൊന്നും തുറന്നിട്ടില്ല. ഇന്നു പുലർച്ചെവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 135 ക്യാന്പുകളാണ് പ്രവർത്തിച്ചുവരുന്നത്. ഇത്രയധികം ക്യാന്പുകളിലായി 4,652 കുടുംബങ്ങളിലെ 16,836 ആളുകൾ കഴിഞ്ഞുവരുന്നു. 6,843 പുരുഷൻമാരും 7,472 സ്ത്രീകളും 2,555 കുട്ടികളുമാണു ജില്ലയിലെ വിവിധ ക്യാന്പുകളിൽ കഴിഞ്ഞുവരുന്നത്. കഴിഞ്ഞ വർഷം പ്രളയം തകർത്ത പറവൂർ താലൂക്കിൽതന്നെയാണ് ഇക്കുറിയും ഏറ്റവും കൂടുതൽ ക്യാന്പുകൾ തുറന്നിട്ടുള്ളത്. 46 ക്യാന്പുകളിലായി 10,472 പേരെയാണു പറവൂർ താലൂക്കിലെ വിവിധ ക്യാന്പുകളിലേക്കു മാറ്റിയത്. ആലുവ താലൂക്കിൽ…
Read Moreകനത്ത മഴ തുടരുന്നു: ഒപ്പം ദുരിതവും; പൂയംകുട്ടി മേഖല വെള്ളപ്പൊക്ക ഭീതിയിൽ; ഭൂതത്താൻകെട്ട് ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നേക്കും
കൊച്ചി: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ദുരിതവും വർധിക്കുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്പോൾ പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറിയും മരങ്ങൾ വീണും ഗതാഗതം തടസപ്പെട്ടു. കോതമംഗലം പൂയംകുട്ടി മേഖല വെള്ളപ്പൊക്ക ഭീതിയിലാണ്. കൊച്ചി നഗരത്തിലെ വിവിധ ഇടറോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പൊട്ടിപൊളിഞ്ഞ റോഡുകൾ ചെളിക്കുളമായതോടെ വാഹന, കാൽനട യാത്രപോലും ദുഷ്കരമായി. മണികണ്ഠംചാൽ ചപ്പാത്ത് വെള്ളത്തിൽ മഴ കനത്തതോടെ കോതമംഗലം മണികണ്ഠംചാൽ, കല്ലേലി മേട് കുടിയേറ്റ മേഖലകളും പത്തോളം ആദിവാസി കോളനികളും ഒറ്റപ്പെട്ടു. പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ മണികണ്ഠംചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായി. മണികണ്ഠംചാലിൽ താഴ്ന്ന പ്രദേശത്തെ റോഡ് വെള്ളത്തിൽ മൂടിയ നിലയിലാണ്. പ്രദേശത്തെ നാല് വീടുകളിലും മാർത്തോമ പള്ളിയിലും വെള്ളം കയറി. നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ബ്ലാവന പൂഞ്ഞാർ പടിയിൽ പ്രധാന റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ബ്ലാവന…
Read More